Month: March 2023
-
NEWS
ബാലമുരളിക്ക് യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത വയനിലിസ്റ്റ് കരുനാഗപ്പള്ളി ബാലമുരളിക്ക് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. സലില്‍ വര്‍മ്മ ഉപഹാരം നല്‍കി. സലിം രാജ്, പ്രശാന്തി വര്‍മ്മ, വിനായക് വര്‍മ എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More » -
Movie
സിൻ്റോ സണ്ണിയുടെ ‘പാപ്പച്ചൻ ഒളിവിലാണ്’ പൂർത്തിയായി, ‘രാവണയുദ്ധം’ വരുന്നു
നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്നു നാമകരണം ചെയ്തു. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്. ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു സിന്റോ സണ്ണി. ‘മേ ഹൂം മുസ’ എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയായി. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജുക്കുറുപ്പാണ്. നായകൻ്റെ ജന്മദിനത്തിലാണ് നാമകരണം ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു കൗതുകമാണ്. വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം. ഇവിടുത്തെ ലോറി ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിലെ സംഘർഷങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ശ്രിന്ദയും ദർശനയും നായികമാർ. വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റെണി, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം സംവിധായകൻ ജിബു ജേക്കബ്ബും സുപ്രധാനമായ…
Read More » -
Local
ഗുരുവായൂരിൽ ആറാട്ട് കാണാന്‍ പോയ യുവാവിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു, പൊലീസ് എത്തി രക്ഷിച്ചു
ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആറാട്ട് കാണാന്‍ പോയ യുവാവിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോട്ടപ്പടി സ്വദേശി സച്ചിനാ(18)ണ് മര്‍ദനമേറ്റത്. രണ്ടുപേര്‍ സൗഹൃദം നടിച്ച് സച്ചിനെ ബൈക്കില്‍ കയറ്റി കുന്നംകുളം കുറുക്കന്‍ പാറയിലേക്ക് കൊണ്ടുവരികയായിരുന്നു. കുറുക്കന്‍പാറയില്‍ നിന്ന് ബലം പ്രയോഗിച്ച് എട്ട് പേരടങ്ങുന്ന സംഘം സച്ചിനെ കാറില്‍ കയറ്റി. അഞ്ചുപേര്‍ സച്ചിനൊപ്പം കയറി. തുടര്‍ന്ന് കടങ്ങോട് ക്വാറിയില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. കാറില്‍ വച്ചും മര്‍ദ്ദനമുണ്ടായി. ഓടിരക്ഷപ്പെട്ട സച്ചിന്‍ സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനോട് വിവരം പറഞ്ഞു. എരുമപ്പെട്ടി പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
Crime
വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; മലയാളിയായ കോളജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍
ചെന്നൈ: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളിയായ കോളജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. നന്ദനം വൈ.എം.സി.എ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ജോര്‍ജ് എബ്രഹാമാണ് (50) അറസ്റ്റിലായത്. കായിക പരിശീലന ക്ലാസില്‍ ബിരുദ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചുവെന്നും ഇതിനെതിരേ പ്രതികരിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് പെരുമ്പാവൂര്‍ സ്വദേശിയായ ജോര്‍ജ് എബ്രഹാമിനെതിരേയുള്ള പരാതി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി കോളജ് മാനേജ്‌മെന്റ് മുഖേനയാണ് പരാതി നല്‍കിയത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ജോര്‍ജ് എബ്രഹാമിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെപേരില്‍ ഇയാള്‍ക്കെതിരേ മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസില്‍ കോടതിയില്‍ കീഴടങ്ങിയതിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
Read More » -
Crime
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിച്ചു; യുവാവ് പിടിയില്‍
കോട്ടയം: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചു മോന്‍ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ ഭര്‍ത്താവിനെ സച്ചു മോന്‍ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു. വീട്ടമ്മ അനിഷ്ടം അറിയിച്ചിട്ടും പ്രതി നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ ഇവരുടെ ഭര്‍ത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ പോലീസിന് പരാതി നല്‍കുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ: ജിജു ടി.ആറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Read More » -
India
ഇവിടുത്തെപ്പോലെ തന്നെ അവിടെയും? മോദിയുടെ റോഡ് ഷോയ്ക്ക് എത്തിയ കുട്ടിയുടെ കറുത്ത ടീഷര്‍ട്ട് അഴിപ്പിച്ചു
ബംഗളൂരു: കര്‍ണാടക മണ്ഡ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാന്‍ അമ്മയ്‌ക്കൊപ്പം എത്തിയ ബാലന്റെ കറുത്ത ടീഷര്‍ട്ട് പോലീസ് അഴിപ്പിച്ചു. റാലി നടക്കുന്നതിന്റെ പരിസരത്തേയ്ക്ക് കുട്ടിയുമായി വന്നപ്പോഴാണ് മകന്റെ ടീഷര്‍ട്ട് ഊരാന്‍ പോലീസ് അമ്മയോട് പറഞ്ഞത്. ഇതോടെ കുട്ടിക്കു മേല്‍വസ്ത്രമില്ലാതെ അമ്മ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇതിനുശേഷം ടീഷര്‍ട്ട് ധരിപ്പിക്കാന്‍ അമ്മ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു. ബംഗളൂരു മൈസൂരു എക്‌സ്പ്രസ് വേയുടെ ഉദ്ഘാടത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മണ്ഡ്യയിലെത്തിയത്. നഗരത്തില്‍ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്കു പിന്നാലെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. മണ്ഡ്യയിലെ റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന വന്‍ ജനാവലി പൂക്കള്‍ വര്‍ഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറില്‍ നിന്ന് പ്രധാനമന്ത്രി ഇവരെ കൈവീശി അഭിവാദ്യം ചെയ്തു. കാറിന്റെ ബോണറ്റില്‍ വീണ പൂക്കള്‍ കയ്യിലെടുത്ത് മോദി ജനങ്ങള്‍ക്കു നേരെയും വര്‍ഷിച്ചു. അതേസമയം, കേരളത്തില്‍ കരിങ്കൊടി പ്രതിഷേധത്തിനെതിരായ പോലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടികള്‍…
Read More » -
Local
കിണറ്റിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം തുടങ്ങി
രാജപുരം: 10 വയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബളാന്തോട് ചാമുണ്ഡിക്കുന്നിലെ പ്രഭാകരന്റെ മകനും പനത്തടി ഗവ. ഹൈസ്കൂളില അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അർജുൻ എന്ന കണ്ണനെ (10) യാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. അമ്മ വിനീത വൈകുന്നേരം സമീപത്തെ കുടുബ വീട്ടിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കളിക്കാൻ പോയ മകനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പരിസരവാസികളും പ്രദേശവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് ആൾമറയില്ലാത്ത കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സഹോദരങ്ങൾ: ദേവിക പ്രഭാകർ, മഹേശ്വർ പ്രഭാകർ. സഹപാഠികൾക്കും പ്രദേശവാസികൾക്കും അർജുൻ്റെ മരണം നൊമ്പരമായി.
Read More » -
Kerala
ഞങ്ങളുടെ മൃതദേഹം ഞങ്ങള്‍ക്കു വിട്ടുനല്‍കണം!!! യുവാവിന്റെ മൃതമദഹത്തിനായി തമ്മിലടിച്ച് ബി.ജെ.പിയും സി.പി.എമ്മും; ഒടുവില്‍ േപാലീസ് സംരക്ഷണത്തില്‍ സംസ്‌കാരം
കണ്ണൂര്‍: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ചപ്പോള്‍ മരണവീട്ടില്‍ കൂട്ടയടി. പിടിവലിക്കിടയില്‍ മൃതദേഹം ഒരുവിഭാഗം സ്വന്തമാക്കിയപ്പോള്‍ സംസ്‌കാരത്തിനെത്തിച്ച വിറകുമേന്തി പോര്‍വിളി. ഒടുവില്‍ നാല് സ്റ്റേഷനുകളില്‍നിന്നുള്ള പോലീസിന്റെ കാവലില്‍ സംസ്‌കാരം നടത്തി. ഇരട്ടി കുയിലൂരിലാണ് സംഭവം. ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി.പ്രജിത്ത് (40) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചു. സഹോദരന്‍ അന്തിമോപചാരം അര്‍പ്പിച്ച് മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. നേരത്തേ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍, പ്രജിത്തിന്റെ കുടുംബം സി.പി.എം. അനുഭാവികളാണ്. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും കൈയില്‍ പൂക്കള്‍ കരുതിയിരുന്നു. ഇവര്‍ ശാന്തിമന്ത്രം ചൊല്ലുന്നതിനിടയില്‍ സി.പി.എം. അനുകൂലവിഭാഗം മൃതദേഹം സംസ്‌കരിക്കാനെടുത്തതോടെ പിടിവലിയായി. പിടിവലിക്കിടയില്‍ മൃതദേഹം വരുതിയിലായ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു. പിന്നാലെ പോര്‍വിളിയുമായി മറുവിഭാഗവുമെത്തി. ചിതയില്‍ കിടത്തിയ മൃതദേഹത്തിനുചുറ്റും സംസ്‌കരിക്കാനെത്തിച്ച വിറകുമായി പോര്‍വിളിയും ഉന്തും തള്ളുമായി. ഇതിനിടയില്‍ ചിലര്‍ക്ക്…
Read More »

