Month: March 2023

  • Social Media

    ആറ് വര്‍ഷം മുമ്പ് മോഹൻലാല്‍ പറഞ്ഞ കാര്യങ്ങൾ ഇന്ന് വീണ്ടും ചർച്ചയാകുന്നു… കേരളം നേരിടുന്ന മാലിന്യ പ്രശ്‍നത്തെ കുറിച്ചുള്ള മോഹൻലാലിന്റെ ബ്ലോഗ് സാമൂഹ്യ മാധ്യമങ്ങളില്‍ ചർച്ചയാകുന്നു

    ബ്രഹ്‍മപുരം മാലിന്യ പ്ലാന്റ് തീപിടിച്ച വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മോഹൻലാലിന്റെ പഴയൊരു ബ്ലോഗ് വീണ്ടും ചര്‍ച്ചയാകുന്നു. മോഹൻലാല്‍ കേരളം നേരിടുന്ന മാലിന്യ പ്രശ്‍നത്തെ കുറിച്ച് എഴുതിയ ബ്ലോഗാണ് ആരാധകര്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കത്തിന്റെ രൂപത്തില്‍ മോഹൻലാല്‍ നിവേദനം നല്‍കുകയായിരുന്നു. ബ്ലോഗ് മോഹൻലാല്‍ യൂട്യൂബിലും പങ്കുവെച്ചിരുന്നു. മോഹൻലാല്‍ ആറ് വര്‍ഷം മുമ്പ് തന്റെ ബ്ലോഗില്‍ എഴുതിയ കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാൻ എന്ന തലക്കെട്ടോടെ തുറന്ന കത്തെഴുതുകയായിരുന്നു മോഹൻലാല്‍ ബ്ലോഗില്‍. ഇത് മോഹൻലാല്‍ എന്ന നടൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് എഴുതുന്ന ഒരു സൌഹൃദക്കത്തല്ല. കേരളത്തില്‍ ജീവിക്കുന്ന മോഹൻലാല്‍ എന്ന മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണ് എന്നായിരുന്നു ബ്ലോഗിന്റെ തുടക്കം. കേരളം നേരിടുന്ന ചില വിഷയങ്ങള്‍ അക്കമിട്ട് നിരത്തുകയായിരുന്നു മോഹൻലാല്‍. അതില്‍ ആദ്യത്തെ വിഷയമായി മോഹൻലാല്‍ ചൂണ്ടിക്കാട്ടിയത് മാലിന്യത്തെ കുറിച്ചായിരുന്നു. മാലിന്യം എന്ന ഭീകരൻ എന്ന തലക്കെട്ടോടെയായിരുന്നു കുറിപ്പ് എഴുതിയത്. കേരളത്തെ പേടിപ്പിക്കുന്ന…

    Read More »
  • Sports

    കൊല്‍ക്കത്തയ്ക്ക് കനത്ത നഷ്ടം! അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്

    അഹമ്മദാബാദ്: അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറം വേദനയെ തുടര്‍ന്ന് അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ശ്രേയസ് ബാറ്റ് ചെയ്തിരുന്നില്ല. താരത്തിന് ആഴ്ചകളോളം വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ശ്രേയസ്. ഏപ്രില്‍ ഒന്നിന് മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിന് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. പരിക്കിനെ തുടര്‍ന്ന് നേരത്തെ താരത്തിന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. മാത്രമല്ല, ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് താരം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നത്. അഹമ്മദാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് ശേഷം പുറംവേദനയുള്ള കാര്യം ശ്രേയസ് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. വീണ്ടും പരിക്കേറ്റതോടെ ക്രിക്കറ്റ് അക്കാഡമിയിലെ ചികില്‍സാ മികവ് എത്രത്തോളമെന്നത് ചോദ്യം ചെയ്യപ്പെടുകയാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കപ്പെടും മുമ്പ് അയ്യരെ കളിപ്പിക്കുകയായിരുന്നോ…

    Read More »
  • Kerala

    എട്ട് ദിവസത്തെ ഇടവേളക്ക് ശേഷം തിരുവനന്തപുരത്തെ കുടുംബശ്രീ കഫേ തുറന്നു; മാല പണയം വെച്ചും പണം പിരിച്ചും വൈദ്യുതി ബില്ലടച്ച് കുടുംബശ്രീ അം​ഗങ്ങൾ, സർക്കാരിൽനിന്ന് കിട്ടാനുളളത് 13 ലക്ഷത്തിലധികം രൂപ

    തിരുവനന്തപുരം: വൈദ്യുതി ബില്ലടക്കാൻ സ്വന്തമായി പണം കണ്ടെത്തി തിരുവനന്തപുരത്തെ കുടുംബശ്രീ കഫേ. അം​ഗങ്ങളുടെ മാല പണയം വെച്ചും പണം പിരിച്ചും ബിൽ തുക അടച്ചു. എട്ട് ദിവസത്തെ ഇടവേളക്ക് ശേഷം കഫേ തുറന്നു. സബ്ഡിഡി തുക എന്ന് നൽകുമെന്നതിൽ സർക്കാർ ഇപ്പോഴും വ്യക്തത നൽകിയിട്ടില്ല. 13000 രൂപ വൈദ്യുതി കുടിശ്ശിക വരുത്തിയതിന് പിന്നാലെയാണ് കുടുംബശ്രീ ഹോട്ടലിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ഈ പണം അടക്കാൻ നിവൃത്തിയില്ലാത്തതിനാൽ എട്ട് ദിവസമാണ് തിരുവനന്തപുരത്തെ പ്രധാനപ്പെട്ട കുടുംബശ്രീ ഹോട്ടൽ അടഞ്ഞുകിടന്നത്. ഒടുവിൽ സ്വന്തമായി കണ്ടെത്തിയ പണം ഉപയോ​ഗിച്ചാണ് ഇവർ വൈ​ദ്യുതി ബില്ലടച്ചത്. കൂട്ടത്തിലൊരാളുടെ അമ്മയുടെ മാല പണയം വെച്ചാണ് ഇവർ അടക്കാനുള്ള പണം കണ്ടെത്തിയത്. അത് കൂടാതെ അം​ഗങ്ങളിൽ നിന്നും പണം പിരിച്ചു. ശനിയാഴ്ചയാണ് പണം അടച്ചത്. ”സർക്കാരിന്റെ സബ്സിഡി 13, 20,000 ത്തിലധികം രൂപ കിട്ടാനുണ്ട്. എത്രകാലം മുന്നോട്ട് പോകുമെന്ന് അറിയില്ല. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ തന്നെങ്കിലും വലിയ ഉപകാരമായിരുന്നു. ഇത് നമ്മൾ പലിശക്കെടുത്ത്…

    Read More »
  • India

    സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും; ഏപ്രിൽ 18ന് ഹർജികൾ പരിഗണിക്കും

    ദില്ലി: സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടന കേസായി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കും. ഏപ്രിൽ 18 ന് ഹർജികൾ പരിഗണിക്കും. വാദം തത്സമയം ജനങ്ങളെ കാണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചു. സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതിയിലെ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാൻ നിർദേശം നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് തീരുമാനം എടുത്തത്. കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ അടക്കമാണ് സുപ്രിം കോടതിയിലേക്ക് മാറ്റിയത്. പത്തു വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ്ഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ വിവാഹം നിയമ വിധേയമാക്കണമെന്ന് ഹർജി നൽകിയത്. മത വിവാഹ നിയമങ്ങളല്ല പ്രത്യേക വിവാഹ നിയമത്തിലാണ് മാറ്റം തേടുന്നതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.

    Read More »
  • Social Media

    മുകേഷ് അംബാനിയുടെ ‌മകൾ ഇഷ ആ​ഗ്രഹിച്ചത്… ഇഷയുടെ കുട്ടികാലത്തെ ആഗ്രഹത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം

    ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. ഇവർക്ക് രണ്ട് ആൺമക്കൾ കൂടിയുണ്ട്. ആകാശ് അംബാനിയും അനന്ത് അംബാനിയും. ആകാശ് അംബാനിയും ഇഷ അംബാനിയും ഇരട്ടകളാണ്. ഈ അടുത്ത് റിലയൻസിൽ തലമുറമറ്റം മുകേഷ് അംബാനി നടപ്പാക്കിയിരുന്നു. മൂത്ത മകൻ ആകാശ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു, ഇഷ അംബാനി റിലയൻസിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും, ഇളയവൻ അനന്ത് അംബാനി എനർജി യൂണിറ്റ് നോക്കും. ഇപ്പോൾ ഇഷ അംബാനിയുടെ കുട്ടികാലത്തെ ആഗ്രഹത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കുട്ടികാലത്ത് വ്യവസായി ആകുക എന്നതല്ലായിരുന്നു ഇഷ അംബാനിയുടെ ആഗ്രഹം. ഒരു അധ്യാപികയാകാനാണ് ഇഷ അംബാനി ആഗ്രഹിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ 1991 ഒക്ടോബർ 23 ന് ജനിച്ച ഇഷ അംബാനി മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി.…

    Read More »
  • Kerala

    ബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര ആരോഗ്യ മന്ത്രിയെ കണ്ടു

    കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ്‌ മാണ്ഡവ്യയെ കണ്ടു. വിഷയത്തിൽ കൂടുതൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് എംപിമാർ മന്ത്രിക്ക് നിവേദനം നൽകി. ഹൈബി ഈഡൻ, ബെന്നി ബെഹന്നാൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, എം കെ രാഘവൻ, ടി എൻ പ്രതാപൻ, ആൻ്റോ ആൻ്റണി, ഡീൻ കുര്യാക്കോസ് എന്നിവരാണ് മന്ത്രിക്ക് നിവേദനം നൽകിയത്.

    Read More »
  • Crime

    മദ്യം വാങ്ങുന്നതിനെച്ചൊല്ലി തർക്കം; കോട്ടയത്ത് നാഗമ്പടം ബിവറേജസിന് മുന്നിൽ സാമൂഹിക വിരുദ്ധർ ഏറ്റുമുട്ടി, പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി

    കോട്ടയം: കോട്ടയം നഗര മധ്യത്തിൽ നാഗമ്പടം ബീവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലയ്ക്ക് മുന്നിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾ ഏറ്റുമുട്ടി. ബിയർ കുപ്പിക്ക് പരസ്പരം എറിഞ്ഞ അക്രമിസംഘം അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാഗമ്പടത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ഥിരം മദ്യപാനികളും നിരവധി പോക്കറ്റ് അടി കേസിൽ പ്രതിയായ ആളുമാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയം നാഗമ്പടത്ത് ബീവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലയ്ക്ക് മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ. മദ്യം വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് അക്രമിസംഘം ഏറ്റുമുട്ടിയത്. പരസ്പരം ബിയർ കുപ്പികൾ വലിച്ചെറിഞ്ഞ അക്രമിസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മദ്യം വാങ്ങാൻ എത്തിയ ആളുകളിൽ പലരും അക്രമ സംഘത്തി​ന്റെ ആക്രമണം കണ്ട് ഭയന്ന് പിന്മാറുകയായിരുന്നു. അതി രൂക്ഷമായ ആക്രമണം തുടങ്ങിയതോടെ പ്രദേശത്തുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമിസംഘം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

    Read More »
  • Crime

    അടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. നരിക്കുനി സ്വദേശി അസ്മാ ബീബിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ എത്തിയത്. രണ്ട് പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു. ഞായറാഴ്ച എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചുകടത്തിയ 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയിരുന്നു. റിയാദില്‍ നിന്നും ബഹ്‌റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപുള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ (30) നിന്നുമാണ് ഈ സ്വര്‍ണം പിടികൂടിയത്.  

    Read More »
  • Kerala

    കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; പുക ശ്വസിച്ചതുകൊണ്ടെന്ന് ബന്ധുക്കള്‍

    കൊച്ചി: വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക മൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സാണ് (70) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ശ്വാസകോശ രോഗിയായ ലോറന്‍സിന്റെ രോഗം മൂര്‍ച്ഛിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പുകയുടെ മണം കടുത്ത ശ്വാസതടസ്സം ഉണ്ടാക്കിയെന്ന് ലോറന്‍സിന്റെ ഭാര്യ ലിസി മാധ്യമങ്ങളോട് പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് ലോറന്‍സ് മരിച്ചത്. നവംബര്‍ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂര്‍ച്ഛിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞദിവസം ആശുപത്രിയില്‍ പോയി ചികിത്സ തേടി. വീട്ടില്‍ തിരിച്ചെത്തിയിട്ടും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഓക്സിജന്‍ ലെവല്‍ താഴുന്ന സാഹചര്യവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പുകയുടെ മണമാണ് ലോറന്‍സിന് സഹിക്കാന്‍ കഴിയാതെ വന്നിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ”നവംബര്‍ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. എന്നാല്‍ ഈ ഒരാഴ്ചയാണ് വിഷമതകള്‍ അനുഭവിച്ചത് തുടങ്ങിയത്. ഞങ്ങള്‍ക്ക് തന്നെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ അദ്ദേഹത്തിന്റെ കാര്യം പറയണോ?, രാത്രി…

    Read More »
  • Kerala

    മേയറെ തടഞ്ഞ് പ്രതിപക്ഷം; കൊച്ചി നഗരസഭയില്‍ ലാത്തിച്ചാര്‍ജ്, രണ്ട് പേര്‍ക്ക് പരുക്ക്

    കൊച്ചി: ബ്രഹ്‌മപുരം വിഷയത്തെച്ചൊല്ലി കൊച്ചി കോര്‍പറേഷനില്‍ സംഘര്‍ഷം. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ കോര്‍പറേഷനില്‍ എത്തിയത്. ഇതിനിടയില്‍ പ്രതിപക്ഷ ബഹളത്തിനിടെ പോലീസ് സംരക്ഷണയോടെ മേയര്‍ കോര്‍പറേഷന് അകത്തേക്ക് കടന്നു. കാര്യോപദേശക സമിതിയോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. കോര്‍പറേഷന്‍ യോഗത്തില്‍ മേയറെ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇതിനിടയില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതേസമയം, പ്രതിഷേധിച്ചവരെ മുറിക്കുള്ളിലേക്ക് തള്ളിയിട്ടതിന് ശേഷം പോലീസ് ഏകപക്ഷീയമായി പ്രതിപക്ഷ കൗണ്‍സിലര്‍മാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

    Read More »
Back to top button
error: