Month: March 2023

  • സൗദിയിലും ആഴ്ചയില്‍ മൂന്ന് ദിവസം അവധി? സത്യം ഇതാണ്

    റിയാദ്: സൗദി അറേബ്യയിലും ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്ന കാര്യം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് അൽ മദീന ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്‍തത്. ഗൾഫിലെ മറ്റ് പ്രാദേശിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാർത്തകളുണ്ട്. ട്വിറ്ററിലൂടെ ഒരാൾ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോൾ, രാജ്യത്തെ തൊഴിൽ സംവിധാനത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലും പ്രാദേശികവും അന്താരാഷ്‍ട്ര തലത്തിലുള്ളതുമായ നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ തരത്തിൽ വിപണിയെ മാറ്റിയെടുക്കാനും വേണ്ടി നിയമങ്ങൾ പുനഃപരിശോധിക്കുന്ന കാര്യത്തിലും പഠനങ്ങൾ നടക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം മറുപടി നൽകിയിട്ടുണ്ട്. ഇതോടെയാണ് സൗദി അറേബ്യയിലും മൂന്ന് ആഴ്ചത്തെ വാരാന്ത്യ അവധി സമ്പ്രദായം നടപ്പാക്കിയേക്കുമെന്ന സൂചനകൾ ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയിൽ ആദ്യമായി മാറ്റം വരുത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ‍ നാലര ദിവസം ജോലിയും…

    Read More »
  • Health

    നിങ്ങൾ കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനം

    അമിത വണ്ണം നിയന്ത്രിക്കാന്‍ ഇന്ന് പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജനറ്റിക് ഡയറ്റ്. ഹൈ ഫാറ്റ്, ലോ കാബ് ഡയറ്റെന്നാണ് ഇത് അറിയപ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് ഗണ്യമായി കുറച്ച് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. അതാതയത് മാംത്സാഹാരമാണ് ഈ ഡയറ്റിൽ പ്രധാനം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഊര്‍ജം കൊഴുപ്പിലൂടെ കണ്ടെത്താന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പാല്‍, ചീസ്, ക്രീം, ചിക്കന്‍, മീന്‍- ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക. അതേസമയം ഈ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് കൊളസ്ട്രോള്‍ വരാനുള്ള സാധ്യതയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ ആണ് കീറ്റോഡയറ്റ് പിന്തുടരുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുമെന്ന് പറയുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ആന്വല്‍ സയിന്റിഫിക് സെഷനില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇപ്രകാരം പറയുന്നത്. കീറ്റോജെനിക് ഡയറ്റ് എടുക്കുന്നത്’മോശം കൊളസ്‌ട്രോള്‍’…

    Read More »
  • Kerala

    കെ മുരളീധരനും എം.കെ. രാഘവനുമെതിരായ അച്ചടക്ക നടപടി; അച്ചടക്കനടപടി അനുചിതമായിപ്പോയെന്ന് ഗ്രൂപ്പ് നേതൃത്വം, കെപിസിസി നീക്കം തള്ളി രമേശ് ചെന്നിത്തലയും എംഎം ഹസ്സനും

    തിരുവനന്തപുരം: എംപിമാരായ കെ മുരളീധരനും എം കെ രാഘവനുമെതിരായ അച്ചടക്ക നടപടിയില്‍ കെപിസിസി നീക്കം തള്ളി രമേശ് ചെന്നിത്തലയും എം എം ഹസ്സനും. എഐസിസി അംഗങ്ങളിൽ നിന്ന് കെപിസിസി വിശദീകരണം തേടാറില്ല. രണ്ട് പേരും എംപിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ മുരളീധരൻ ഇനിയും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാനദണ്ഡം പാലിച്ചല്ല നടപടിയെന്ന് എം എം ഹസനും സൂചിപ്പിച്ചു. താൻ പ്രസിഡന്റ് ആയിരിക്കെ മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്ന് നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിച്ചു. അതായിരുന്നു ചെയ്യേണ്ടതെന്ന് ഹസൻ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരനെയും എം കെ രാഘവനെയും പിന്തുണച്ച് എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. അച്ചടക്കനടപടി അനുചിതമായിപ്പോയെന്ന് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചു. നടപടി സ്വീകരിക്കാൻ മാത്രമുള്ള അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, ബോധപൂർവം തന്നെ അപമാനിക്കാനാണ് നേതൃത്വം കത്ത് നൽകിയതെന്നാണ് കെ മുരളീധരൻ…

    Read More »
  • Crime

    14 വയസുകാരിയോട് ലൈംഗികാതിക്രമശ്രമം; പെൺകുട്ടി വിവരം അറിയിച്ചതിനെത്തുടർന്ന് പരാതി നൽകി ഡോക്ടർ; മുതുകുളത്ത് കണ്ണ് പരിശോധകൻ അറസ്റ്റിൽ

    ഹരിപ്പാട്: മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനത്തിനായി ഇയാൾ തുക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തും. ഇയാളുടെ അടുത്ത് കണ്ണ് പരിശോധനക്കെത്തിയ 14 വയസുകാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു. തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ പരാതിയെ തുടർന്ന് എസ് എച്ച് ഓ ബിജു ആർ ന്‍റെ നേതൃത്വത്തിൽ എസ് ഐ രതീഷ് ബാബു, സി പി ഒ മാരായ രാഹുൽ ആർ കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്ന് നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

    Read More »
  • Kerala

    ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ നേരിട്ട് എത്താത്തതിന് എറണാകുളം കളക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം

    കൊച്ചി: ബ്രഹ്മപുരം വിഷയം പരിഗണിച്ചപ്പോൾ കോടതിയിൽ നേരിട്ട് എത്താത്തതിന് എറണാകുളം ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം. ഓൺലൈനിലാണ് കളക്ടർ ഹാജരായത്. കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം, ബ്രഹ്മപുരം പ്ലാന്‍റിന്‍റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാല്‍ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കളക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കളക്ടർ വ്യക്തമാക്കി. അതേസമയം, ബ്രഹ്‌മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ നൽകിയ കരാറും കഴിഞ്ഞ 7 വർഷം ഇതിനായി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാൻ കോര്‍പറേഷന് സെക്രട്ടറിയോടെ ഹൈക്കോടതി നിർദേശിച്ചു.

    Read More »
  • Kerala

    ക്രമക്കേട്; സിപിഐ സംഘടനാ നേതാവിൻ്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

    കൊല്ലം: ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഐ സംഘടനാ നേതാവിന്റെ ഉടമസ്ഥതയിലുള്ള റേഷന്‍ കട സസ്‌പെന്‍ഡ് ചെയ്തു. കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പ്രിയന്‍കുമാര്‍ ലൈസന്‍സിയായുള്ള കടയാണ് സസ്‌പെന്‍ഡ് ചെയ്തത്. കുന്നത്തൂര്‍ താലൂക്കിലെ 21-ാം നമ്പര്‍ കടയ്‌ക്കെതിരെയാണ് നടപടി. കടയില്‍ 21 ക്വിന്റല്‍ അരിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ 15 ക്വിന്റല്‍ അരിയുടെയും ഇന്നത്തെ പരിശോധനയില്‍ ആറ് ക്വിന്റലും കുറവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. താലൂക്ക് സപ്ലൈസ് ഓഫീസര്‍ സുജ ടിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കടയില്‍ കുറെ നാളുകളായി ക്രമക്കേട് നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യകമ്മീഷന്‍ പരിശോധന നടത്തിയത്. നേരത്തെ നടത്തിയ പരിശോധനയില്‍ പ്രിയന്‍കുമാര്‍ സഹകരിച്ചില്ലെന്നും പരാതിയുണ്ട്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

    Read More »
  • NEWS

    കുവൈറ്റിലെത്തിയ കെ.ബി. ഗണേഷ് കുമാറിനെ കെ.ജെ.പി.എസ്. ഭാരവാഹികൾ സന്ദർശിച്ചു

    കുവൈറ്റ് സിറ്റി: ഹസ്ര സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ മുൻ മന്ത്രിയും പത്താനപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു. നാട്ടിലെയും കുവൈറ്റിലെ പ്രവാസികളുടെയും വിവിധ വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തി. പ്രസിഡന്റ് അലക്സ് മാത്യൂ, ജനറൽ സെക്രട്ടറി ബിനിൽ ടി.ഡി, ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, ഉപദേശക സമതിയംഗം ജെയിംസ് പൂയപ്പള്ളി, വനിത ചെയർ പെഴ്സൺ രൻജന ബിനിൽ, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, റെജി മത്തായി, ബൈജൂ മിഥുനം, യൂണിറ്റ് കൺവീനർമാരായ അബ്ദുൽ വാഹിദ്, ഷാജി ശാമുവൽ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി ജോസഫ്, നൈസാം എൻ. റാവുത്തർ എന്നിവർ സന്നിഹിതരായിരുന്നു.

    Read More »
  • India

    അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേ ? എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി ? വീണ്ടും വിവാദപരാമർശവുമായി കർണാടക ബിജെപി നേതാവ് കെ.എസ്. ഈശ്വരപ്പ

    ബെംഗളൂരു: വാങ്കുവിളിയെക്കുറിച്ച് വിവാദപരാമർശവുമായി കർണാടക ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ. എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതെന്നും അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേയെന്നുമായിരുന്നു ഈശ്വരപ്പയുടെ ചോദ്യം. പൊതുയോ​ഗത്തിലായിരുന്നു ഈശ്വരപ്പയുടെ പരാമർശം. പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളിയുയർന്നു. ഞാൻ എവിടെ പോയാലും ഈ വാങ്കുവിളി എനിക്ക് തലവേദനയാണ്. അല്ലാഹു ബധിരനാണോ. എന്തിനാണ് ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത്. സുപ്രീം കോടതിയുടെ വിധി വരാനിരിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ വാങ്കുവിളി അവസാനിക്കും- ഈശ്വരപ്പ പറഞ്ഞു. ഉച്ചഭാഷിണി ഉപയോഗിച്ചാൽ മാത്രമേ അല്ലാഹു പ്രാർത്ഥന കേൾക്കുകയുള്ളൂവെന്നും ബിജെപി നേതാവ് ചോദിച്ചു. അമ്പലങ്ങളിൽ പെൺകുട്ടികളും സ്ത്രീകളും പ്രാർത്ഥനയും ഭജനയും നടത്തുന്നു. ഞങ്ങളും മതവിശ്വാസികളാണ്. പക്ഷേ ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല. നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർഥിക്കുകയാണെങ്കിൽ അതിനർത്ഥം അല്ലാഹു ബധിരനാണെന്നാണെന്നും ഈശ്വരപ്പ പറഞ്ഞു. നേരത്തെയും വിവാദ പരാമർശം നടത്തി പുലിവാല് പിടിച്ച രാഷ്ട്രീയ നേതാവാണ് ഈശ്വരപ്പ. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പൊതു അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി…

    Read More »
  • India

    ഉത്തർപ്രദേശിൽ മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവ്

    ദില്ലി: അലഹബാദ് ഹൈക്കോടതി വളപ്പില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്ന് മാസത്തിനുള്ളില്‍ മസ്ജിദ് നീക്കം ചെയ്തില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് അലഹബാദ് ഹൈക്കോടതി 2017-ല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വഖഫ് മസ്ജിദും യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി മറ്റൊരു ഭൂമി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരാണ് കേസിൽ വാദം കേട്ടത്. സർക്കാർ ലീസിന് നൽകിയ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 2002 ൽ തന്നെ ഈ ലീസ് അനുമതി സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. 2004 ൽ ഹൈക്കോടതി…

    Read More »
  • NEWS

    മഞ്ഞില്‍ പുതഞ്ഞ കാറിൽ നാസ മുൻ ജീവനക്കാരനായ 81കാരന്‍ കുടുങ്ങിക്കിടന്നത് ഒരാഴ്ച; കൂട്ടിനുണ്ടായിരുന്നത് മനോധൈര്യം മാത്രം, ജീവൻ നിലനിർത്തിയത് ഇവകഴിച്ച്…

    കനത്ത മഞ്ഞ് വീഴ്ചയില്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടന്നയാള്‍ ജീവന്‍ നിലനിര്‍ത്തിയത് മിഠായും ലഘുഭക്ഷണവും കഴിച്ചെന്ന് വെളിപ്പെടുത്തല്‍. നാസ മുൻ ജീവനക്കാരനും 81 വയസുമുള്ള ജെറി ജോററ്റാണ് ഒരാഴ്ചയോളം തന്‍റെ കാറിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടങ്ങിപ്പോയത്. കാലിഫോർണിയയിലെ ബിഗ് പൈനിലുള്ള തന്‍റെ വീട്ടിൽ നിന്ന് നെവാഡയിലെ ഗാർഡൻവില്ലിലുള്ള കുടുംബ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ജോററ്റിന്‍റെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മ‍ഞ്ഞ് കുമ്പാരത്തിൽ കുടുങ്ങിയത്. ശൈത്യകാല കൊടുങ്കാറ്റ് വീശിയടിക്കുന്നതിന്‍റെ ആദ്യ ദിവസമായിരുന്നു സംഭവം. വാഹനത്തിന് പുറത്ത് മഞ്ഞ് വീഴ്ച കനക്കുകയും കാറിന്‍റെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം മഞ്ഞ് മൂടുകയും ചെയ്തു. കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ കാറിനുള്ളിലുണ്ടായിരുന്ന ഏതാനും മിഠായികളും ലഘുഭക്ഷണങ്ങളും കഴിച്ച് അദ്ദേഹം ഒരാഴ്ചക്കാലം ജീവൻ പിടിച്ച് നിർത്തി. സിഎൻഎന്‍റെ റിപ്പോർട്ട് അനുസരിച്ച് ഫെബ്രുവരി 24 നാണ് സംഭവം നടന്നത്. മഞ്ഞ് കൂമ്പാരത്തിലേക്ക് കാറ് താഴ്ന്നിറങ്ങിപ്പോയതോടെ നിരവധി തവണ ശ്രമിച്ചിട്ടും വാഹനം മഞ്ഞില്‍ നിന്ന് പുറത്തേക്ക് എടുക്കാനോ ഡോറ് തുറന്ന് ഇറങ്ങാനോ അദ്ദേഹത്തിന്…

    Read More »
Back to top button
error: