NEWSPravasi

കുവൈറ്റിലെത്തിയ കെ.ബി. ഗണേഷ് കുമാറിനെ കെ.ജെ.പി.എസ്. ഭാരവാഹികൾ സന്ദർശിച്ചു

കുവൈറ്റ് സിറ്റി: ഹസ്ര സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ മുൻ മന്ത്രിയും പത്താനപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു. നാട്ടിലെയും കുവൈറ്റിലെ പ്രവാസികളുടെയും വിവിധ വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തി. പ്രസിഡന്റ് അലക്സ് മാത്യൂ, ജനറൽ സെക്രട്ടറി ബിനിൽ ടി.ഡി, ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, ഉപദേശക സമതിയംഗം ജെയിംസ് പൂയപ്പള്ളി, വനിത ചെയർ പെഴ്സൺ രൻജന ബിനിൽ, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, റെജി മത്തായി, ബൈജൂ മിഥുനം, യൂണിറ്റ് കൺവീനർമാരായ അബ്ദുൽ വാഹിദ്, ഷാജി ശാമുവൽ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി ജോസഫ്, നൈസാം എൻ. റാവുത്തർ എന്നിവർ സന്നിഹിതരായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: