CrimeNEWS

14 വയസുകാരിയോട് ലൈംഗികാതിക്രമശ്രമം; പെൺകുട്ടി വിവരം അറിയിച്ചതിനെത്തുടർന്ന് പരാതി നൽകി ഡോക്ടർ; മുതുകുളത്ത് കണ്ണ് പരിശോധകൻ അറസ്റ്റിൽ

ഹരിപ്പാട്: മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനത്തിനായി ഇയാൾ തുക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തും. ഇയാളുടെ അടുത്ത് കണ്ണ് പരിശോധനക്കെത്തിയ 14 വയസുകാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു. തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ പരാതിയെ തുടർന്ന് എസ് എച്ച് ഓ ബിജു ആർ ന്‍റെ നേതൃത്വത്തിൽ എസ് ഐ രതീഷ് ബാബു, സി പി ഒ മാരായ രാഹുൽ ആർ കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്ന് നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: