Month: March 2023
-
Kerala
ജനങ്ങൾക്ക് സമരം ചെയ്യാൻ അവകാശം ഉണ്ട്, അരിക്കൊമ്പൻ സമരത്തെ തള്ളി പറയുന്നില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: അരിക്കൊമ്പൻ സമരത്തെ തള്ളി പറയുന്നില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങൾക്ക് സമരം ചെയ്യാൻ അവകാശം ഉണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ എല്ലാം ചെയ്യും, സമരം സർക്കാരിനെതിരെ തിരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇന്നു തന്നെ നിയമപരമായ തുടർ നീക്കങ്ങൾ തുടങ്ങും. ഇന്നലത്തെ കോടതി നടപടി അപ്രതീക്ഷിതമായിരുന്നു. കോടതി നടപടിയാണ് നിലവിലെ സ്ഥിതി സങ്കീർണ്ണമാക്കിയത്. വിദഗ്ദ സമിതി ഉടൻ ഇടുക്കി സന്ദർശിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ചിന്നക്കനാലിലും പവർഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ് കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. മദപ്പാടുള്ളതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാനും ശല്യം തുടർന്നാൽ മയക്ക് വെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുമാണ് കോടതി…
Read More » -
Crime
സ്വത്ത് തർക്കം; അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി, ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു
തൃശ്ശൂര്‍: മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്. അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു. അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.
Read More » -
Kerala
കൊല്ലം എസ്.എൻ കോളജ് പ്രിൻസിപ്പൽ നിഷ തറയിൽ നയം വ്യക്തമാക്കുന്നു: ‘വിദ്യാർത്ഥികളെ സദാചാരം പഠിപ്പിക്കുന്ന നിയമാവലി ഇറക്കിയത് ഞാനല്ല’
‘ഒരു കാരണവശാലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്ത് ഇരിക്കരുത്, ഫോട്ടോ എടുക്കരുത്, വസ്ത്രധാരണത്തിൽ ശ്രദ്ധ പുലർത്തണം, വിനോദ യാത്രാ വാഹനത്തിൽ പെൺകുട്ടികൾക്കായി മുൻവശത്ത് സീറ്റ് സംവരണം, പെൺകുട്ടികൾ ഒറ്റയ്ക്ക് സഞ്ചരിക്കരുത്, നിശ്ചിത സമയം കഴിഞ്ഞാൽ പെൺകുട്ടികളുടെ മുറികൾ പുറത്തുനിന്നും പൂട്ടും’ തുടങ്ങി 11 നിർദേശങ്ങളടങ്ങിയ സർക്കുലറാണ് വിനോദയാത്രയ്ക്ക് പോയ കൊല്ലം എസ്.എൻ കോളജ് വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. ഇവ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ടായിരുന്നു. വിദ്യാർഥികൾ വിനോദയാത്രയ്ക്കു പോകുമ്പോൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ എന്ന പേരിൽ പ്രചരിച്ച ഈ നിയമാവലി സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് കാരണമായി. ഇതിനിടെ ഈ സർക്കുലറുമായി ബന്ധപ്പെട്ട് കോളജ് മാനേജ്മെന്റിനോ പ്രിൻസിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ല എന്ന വിശദീകരണവുമായി പ്രിൻസിപ്പൽ നിഷ തറയിൽ രംഗത്തെത്തി. ‘‘എസ്എൻ കോളജിൽനിന്ന് സർക്കുലർ ഇറക്കണമെങ്കിൽ അത് പ്രിൻസിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാൻ ഒരു സർക്കുലർ ഇറക്കുമ്പോൾ അത് എന്റെ ലെറ്റർ പാഡിലായിരിക്കും. അതിൽ എന്റെ ഒപ്പു കാണും. സീലും കാണും. ഇങ്ങനെയൊന്നും കാണാത്ത ഒരു…
Read More » -
Kerala
കുടുംബ കോടതിയില്‍ 10 വര്‍ഷമായി കേസ്, അമ്മായിഅമ്മയെ വെട്ടി കൊന്ന മരുമകന്‍ സ്വന്തം ഭാര്യയെയും വെട്ടി; ശേഷം ആത്മഹത്യക്കു ശ്രമിച്ചു
മരുമകന്‍ അമ്മായിഅമ്മയെ വെട്ടി കൊലപ്പെടുത്തി. പിന്നീട് സ്വന്തം ഭാര്യയെയും ഇയാള്‍ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. അരുവിക്കര അഴീക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. കൊലയാളിയായ മരുമകന്‍ അലി അക്ബർ പിന്നീട് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അലി അക്ബറെ ഗുരുതര നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബറുടെ ഭാര്യയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവിലാണ്. ഇന്ന് പുലർച്ചെ 4.30നാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കാരണം. 10 വര്‍ഷമായി കുടുംബ കോടതിയില്‍ കേസ് നടന്നു വരികയാണ്. അരുവിക്കര പൊലീസ് കേസെടുത്തു.
Read More » -
Local
ഹണി ട്രാപ്പിൽ അകപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു, ഒളവിലം സ്വദേശിയായ യുവാവ് പിടിയിൽ
വടകര: തില്ലങ്കേരി സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണവും മൊബൈൽ ഫോണും കവർന്ന ഒളവിലം പള്ളിക്കുനി സ്വദേശിയായ യുവാവിനെ ചോമ്പാല പോലീസ് പിടികൂടി. പള്ളിക്കുനി, വരായലിൽ വീട്ടിൽ ജംഷീദ് വി.പി എന്നയാളാണ് പിടിയിലായത്. നാദാപുരം കൺട്രോൾ റൂം സി.ഐ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്. എം.കെ, സിവിൽ പോലീസ് ഓഫീസർമാരായ സജിത്ത്.പി ടി, സജിത്ത് കുമാർ, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയായ ജംഷീദ് അയാളുടെ സഹോദരന്റെ ഭാര്യയുടെ നമ്പർ ഉപയോഗിച്ചാണ് പരാതിക്കാരനായ തില്ലങ്കേരി സ്വദേശിയായ സഫ്‌വാൻ എന്നയാളെ ഹണി ട്രാപ്പിൽ പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വടകര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Read More » -
Food
കട്ടന്‍ചായക്കു മുട്ടൻ ഗുണങ്ങൾ, പക്ഷേ അമിതമായാല്‍ കട്ടൻ ചായയും ദോഷകരം
മിതമായ അളവില്‍ കട്ടന്‍ചായ ആരോഗ്യകരമാണ്. എന്നാല്‍ അമിതമായാല്‍ അത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. മിതമായ അളവില്‍, അതായത് ദിവസം ഏതാണ്ട് 4 കപ്പ് വരെ, കട്ടന്‍ചായ കുടിക്കുന്നത് സുരക്ഷിതമാണ്. ഇതില്‍ കഫീന്‍ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ അളവ് കൂടിയാല്‍ ദോഷകരമാണ്. കട്ടന്‍ചായ അമിതമായാല്‍ ചെറിയ തലവേദന മുതല്‍ ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും വരെ കാരണമായേക്കാം. കട്ടന്‍ചായയില്‍ ധാരാളം ടാനിനുകള്‍ ഉണ്ട്. ഇതാണ് ചായയ്ക്ക് കടുത്ത നിറവും രൂക്ഷഗന്ധവും നല്‍കുന്നത്. കട്ടന്‍ചായ കൂടുതല്‍ കുടിച്ചാല്‍ ഇത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം തടയും. ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്കു കാരണമാകും. കൂടാതെ, വര്‍ധിച്ച ഹൃദയമിടിപ്പിനും ശരിയായ മര്‍ദ്ദത്തില്‍ ഹൃദയത്തിന് രക്തം പമ്പു ചെയ്യാന്‍ സാധിക്കാത്തതു മൂലമുള്ള ഹൃദയത്തകരാറിനും കാരണമാകും. കൂടിയ അളവില്‍ പതിവായി ചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കു കാരണമാകും. വയറുവേദന, ഗ്യാസ്ട്രബിള്‍, ഓക്കാനം, ഛര്‍ദി, ഉദരത്തിലെ മറ്റ് അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഉണ്ടാകാം. 10 ഗ്രാമിലധികം കഫീന്‍ അടങ്ങിയ കട്ടന്‍ചായ കൂടിയ അളവില്‍ കുടിക്കുന്നത് സുരക്ഷിതമല്ലെന്ന്…
Read More » -
Health
‘ചൂടുവെള്ളം’ ശാരീരികാരോഗ്യത്തിന് ഏറെ ഗുണകരം, വെറുംവയറ്റിലെ വെള്ളം കുടിയോ…? അറിയാം ‘വെള്ളം കുടി’യുടെ ഗുണദോഷങ്ങൾ
കാര്യം ലളിതമാണ്. പക്ഷേ പലരും പരിഗണിക്കാറില്ല. ചൂടുവെള്ളത്തിൻ്റെ മഹത്വം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. സ്ത്രീകൾക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വയറിലെ മസിലുകള്‍ക്ക് ആയാസം പകരാന്‍ ചൂടുവെള്ളത്തിന് കഴിയും. ഇതിലൂടെ വേദനയും കുറയും. പോഷകങ്ങളെ വളരെ വേഗത്തില്‍ വിതരണം ചെയ്യാന്‍ സഹായിക്കുന്നു. മലബന്ധം അകറ്റുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സിഫൈ ചെയ്യാന്‍ ചൂടുവെള്ളം സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. ദഹനസമയത്ത് നഷ്ടപ്പെടുന്ന ഫ്ലൂയിഡുകളെ വീണ്ടും നിറച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭക്ഷണം കഴിഞ്ഞ് ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും. ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു മുന്‍പ് ചൂടുവെള്ളം കുടിക്കുന്നത് ഉപാപചയപ്രവര്‍ത്തനങ്ങളെ 32 ശതമാനം വര്‍ധിപ്പിക്കും…
Read More » -
Kerala
അട്ടപ്പാടിയിൽ ആള്‍ക്കൂട്ടവിചാരണയിൽ കൊല്ലപ്പെട്ട മധുവിന് നീതി കിട്ടുമോ…? കേസില്‍ വിധി ഇന്ന്
അട്ടപ്പാടിയില്‍ മധുവെന്ന യുവാവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദ്ദിച്ചു കൊന്ന കേസില്‍ അന്തിമ വിധി ഇന്ന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായതും വിധി വരുന്നതും. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. സാക്ഷി വിസ്താരം ആരംഭിച്ച് 11 മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത്. പ്രോസിക്യൂഷന്റെ 127 സാക്ഷികളും, പ്രതിഭാഗത്തിന്റെ ആറ് സാക്ഷികളുമാണ് ഉണ്ടായിരുന്നത്. പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേർ കൂറു മാറി. 77 പേർ പ്രോസിക്യൂഷന് അനുകൂലമായും മൊഴി നൽകി. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ഇവർ കൂട്ടത്തോടെ കൂറുമാറിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ വിചാരണ കോടതി 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇത് ശരി വയ്ക്കുകയും ചെയ്തു. മധു…
Read More » -
Movie
എൻ ഗോവിന്ദൻകുട്ടി തിരക്കഥ എഴുതിയ കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’ അഭ്രപാളികളിലെത്തിയിട്ട് 50 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘പൊന്നാപുരം കോട്ട’ ജൂബിലി നിറവിൽ. 1973 മാർച്ച് 30 നാണ് എൻ ഗോവിന്ദൻകുട്ടി രചിച്ച ഈ വടക്കൻപാട്ട് ചിത്രം പ്രദർശനത്തിനെത്തിയത്. തച്ചോളി മരുമകൻ ചന്തു, തച്ചോളി അമ്പു, അങ്കത്തട്ട്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഗോവിന്ദൻകുട്ടിയുടേതായിരുന്നു. ഒടുവിൽ റിലീസായ ചിത്രം പടയോട്ടമാണ്. ‘പൊന്നാപുരം കോട്ട’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു. കുറുപ്പ് (ജി.കെ പിള്ള) നമ്പ്യാരെ (തിക്കുറിശ്ശി) ചതിച്ചു കൊന്നു. നമ്പ്യാർക്ക് രണ്ട് പെൺമക്കളാണുള്ളത് (വിജയശ്രീ, ഷബ്‌നം). കുറുപ്പിന് രണ്ടാൺ മക്കൾ (ഉമ്മർ, നസീർ). പെൺശിരോമണികൾ കുറുപ്പിനെ വധിച്ച് പ്രതികാരം വീട്ടി. ഇനി ആൺമക്കളുടെ കൂടി തല കൊയ്യാനാണ് പുറപ്പാട്. ആൺപിള്ളേർക്കാണെങ്കിൽ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യണം. പൊന്നാപുരം കോട്ടയാണ് യുദ്ധഭൂമി. അങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിൽ ആൺപിള്ളേർ പെങ്കുട്ട്യോളെ ആളറിയാതെ കാളപ്പോരിൽ നിന്ന് രക്ഷിക്കുന്നുണ്ട്. പൊന്നാപുരം കോട്ട കീഴടക്കിയ ചേട്ടന്റെ അഹങ്കാര വഴി ശരിയല്ലെന്ന് കണ്ട്…
Read More » -
Kerala
തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളിലടക്കം വിശദമായ വാദം നടക്കും. ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നും കെ ബാബു പ്രതികരിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തി അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയിൽ സമർപ്പിച്ചു. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവും കോടതിയിലെത്തി. ഹർജി പരിഗണിച്ച കോടതി ബാബുവിന്‍റെ തടസ്സവാദം തള്ളി സ്വരാജ് നൽകിയ കേസ്…
Read More »