Month: March 2023

  • India

    അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതി ഇളവ്; കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്

    ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഇളവു നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികള്‍ക്കു ചികിത്സയുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സയ്ക്കുള്ള പെംബ്രോലൈസുമാബിന്റെ തീരുവയിലും ഇളവുണ്ട്. പൊതുവേ മരുന്നുകള്‍ക്ക് പത്തു ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. ചില ജീവന്‍ രക്ഷാമരുന്നുകളുടെ നികുതി അഞ്ചു ശതമാനമാണ്. ഏതാനും മരുന്നുകളെ നേരത്തെ തന്നെ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  

    Read More »
  • Crime

    അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ശിക്ഷിക്കപ്പെട്ട മകന് സുഹൃത്തിനെകൊന്ന കേസിലും ജീവപര്യന്തം

    കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സഹപ്രവര്‍ത്തകനെ കൊന്ന കേസിലും ജീവപര്യന്തം. പട്ടത്താനം നീതിനഗര്‍ പ്ലാമൂട്ടില്‍ കിഴക്കേതില്‍ സുനിലി(54)നാണ് ശിക്ഷ. കൂടാതെ രണ്ടുലക്ഷം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവും വിധിച്ചിട്ടുണ്ട്. പാര്‍വത്യാര്‍മുക്കിലെ കിണര്‍തൊടി വാര്‍ക്കുന്ന സ്ഥാപനത്തില്‍ ഒപ്പം ജോലിചെയ്തിരുന്ന, അയത്തില്‍ ജി.വി.നഗര്‍-49, കാവുംപണക്കുന്നില്‍വീട്ടില്‍ സുരേഷ്ബാബു(41)വിനെ കൊന്ന കേസിലാണ് ശിക്ഷ. മദ്യപിച്ച പണത്തിന്റെ പങ്കിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. കൊല്ലം അഡീഷണല്‍ ജില്ലാ കോടതി (നാല്) ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്. ഈ കേസില്‍ സുനിലിനെ ജാമ്യത്തിലിറക്കിയ അമ്മ സാവിത്രിയമ്മയെയാണ് പിന്നീട് സ്വത്തിനുവേണ്ടി ജീവനോടെ കുഴിച്ചുമൂടി കൊന്നത്. പ്രസ്തുത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ശാസ്താംകോട്ട ഡിവൈ.എസ്.പിയായ എസ്.ഷെരീഫാണ് കൊല്ലം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറായിരിക്കെ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി കെ.ബി.മഹേന്ദ്ര ഹാജരായി. 2015 ഡിസംബര്‍ 26-ന് പട്ടത്താനം പാര്‍വത്യാര്‍മുക്കിലെ കിണര്‍തൊടി വാര്‍ക്കുന്ന സ്ഥലത്തായിരുന്നു കൊലപാതകം. രാവിലെ സുനിലും സുരേഷ്ബാബുവും…

    Read More »
  • Kerala

    എടപ്പാളില്‍ 18 വയസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    മലപ്പുറം: എടപ്പാള്‍ കുറ്റിപ്പാലയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകള്‍ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജില്‍നിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മുറിയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിലവില്‍ മൃതദേഹം എടപ്പാളിലെ മോര്‍ച്ചറിയിലാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.  

    Read More »
  • Crime

    ഓട്ടോയില്‍ കഞ്ചാവ് കടത്ത്; ചടയമംഗലത്തെ ‘കഞ്ചാവ് താത്ത’യും ഓട്ടോഡ്രൈവറും പിടിയില്‍

    കൊല്ലം: ചടയമംഗലത്ത് രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. കരുകോണ്‍ ഇരുവേലിക്കല്‍ ചരുവിളവീട്ടില്‍ കുല്‍സം ബീവിയും വളളകടവ് ചെറിയതുറ സ്വദേശിയായ സനല്‍ കുമാറുമാണ് പിടിയിലായത്. സനല്‍ കുമാറിന്റെ ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന കുല്‍സം ബീവിയുടെ കൈവശം നിന്നാണ് രണ്ടു കിലോ കഞ്ചാവ് ചടയമംഗലം പോലീസ് പിടികൂടിയത്. പിടിയിലായ കുല്‍സം ബീവി നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ്. ബീമാ പളളി മേഖലയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയിരുന്നത്. കഞ്ചാവ് മൊത്തവ്യാപാരികളാണ് ഇവ കുല്‍സം ബീവിക്ക് നല്‍കിയിരുന്നത്. ചടയമംഗലം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടുവന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തത്. ഓട്ടോറിക്ഷയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് കടത്താന്‍ സഹായിച്ചതിനാണ് ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പട്ടണത്തില്‍ ഓടുന്നതിന് അനുമതിയുള്ള ഓട്ടോറിക്ഷ കഞ്ചാവുമായി വന്നതില്‍ ഡ്രൈവര്‍ക്കും പങ്കുണ്ടന്നും കേസില്‍ പ്രതിയാണന്നും ചടയമംഗലം സിഐ പറഞ്ഞു. ഈ പ്രദേശങ്ങളിലെ ഗഞ്ചാവ് മൊത്ത വ്യാപാരിയാണ് കുല്‍സം ബീവി. ഇവരാണ് ചെറു പൊതികളിലാക്കി ഇടനിലകാര്‍ക്ക് നല്‍കിയിരുന്നത്.…

    Read More »
  • Crime

    പതിനാറുകാരിയെ കെട്ടിയിട്ടു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് 49 വര്‍ഷം കഠിന തടവ്

    തിരുവനന്തപുരം: പതിനാറുകാരിയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി ആര്യനാടു പുറുത്തിപ്പാറ കോളനി ആകാശ് ഭവനില്‍ ശില്‍പിക്കു (27) 49 വര്‍ഷം കഠിന തടവും 86,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും അതിവേഗ സ്‌പെഷല്‍ കോടതി വിധിച്ചു. പിഴത്തുക ഇരയായ കുട്ടിക്കു നല്‍കണം. 2021 ഓഗസ്റ്റ് മൂന്നിനു രാവിലെ പ്രതി കുട്ടിയെ വീട്ടില്‍ കയറി കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. സെപ്റ്റംബര്‍ 24നു വീടിനു പുറത്തെ കുളിമുറിയില്‍ വച്ച് സമാനമായി വീണ്ടും പീഡിപ്പിച്ചു. കുട്ടി ഭയം മൂലം വിവരം ആരോടും പറഞ്ഞില്ല. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചപ്പോഴാണു ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് ആര്യനാട് പോലീസ് കേസ് എടുത്തു.  

    Read More »
  • Kerala

    വെള്ളമില്ലാതെ ജനറല്‍ ആശുപത്രിയില്‍ 25 ശസ്ത്രക്രിയകള്‍ മുടങ്ങി; രോഗികള്‍ ദുരിതത്തില്‍

    തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. വെള്ളം ഇല്ലാത്തതിനെത്തുടര്‍ന്ന് രാവിലെ നിശ്ചയിച്ചിരുന്ന 25 ശസ്ത്രക്രിയകള്‍ മുടങ്ങി. അരുവിക്കരയില്‍ വൈദ്യുതി മുടങ്ങിയതിനാലാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് ജല അതോറിട്ടി പറയുന്നു. കുടിവെള്ള ടാങ്കറില്‍ ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുകയാണ്. ഇന്നലെ ഒരുപാട് കഷ്ടപ്പെട്ടതായും, രാവിലെ അരമണിക്കൂര്‍ മാത്രമാണ് വെള്ളം ലഭിച്ചതെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. രാവിലെ ശസ്ത്രക്രിയക്കായി എത്തിയെങ്കിലും ഇതുവരെ നടന്നിട്ടില്ലെന്ന് രോഗികള്‍ പറഞ്ഞു. മൂന്നുദിവസമായി ആശുപത്രിയില്‍ വെള്ളം ഇല്ലാതായിട്ടെന്ന് ഐസിയുവില്‍ കഴിയുന്ന രോഗിയുടെ മകന്‍ കുറ്റപ്പെടുത്തി. ടോയ്ലറ്റില്‍ പോലും പോകാനാകാത്ത സ്ഥിതിയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും, ആശുപത്രിയിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കുമെന്നും ജലവിഭവമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    Read More »
  • Crime

    ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് മലപ്പുറത്തുള്ള പാർക്കിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 23കാരൻ റിമാൻഡിൽ

    മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്പെൺകുട്ടിയെ മലപ്പുറത്തുള്ള പാർക്കിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍റ് ചെയ്തു. അരീക്കോട് വിളയിൽ ചെറിയപറമ്പ് കരിമ്പനക്കൽ മൂത്തേടത്ത് മുഹമ്മദ് റബീഹ് (23)നെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ് ജയിലിലേക്കയച്ചത്. പ്രണയം നടിച്ച് പതിനേഴുകാരിയെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള ചെരണി ഉദ്യാൻ പാർക്കിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന കേസിലാണ് നടപടി. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് റിമാന്റ് ചെയ്തത്. ഇൻസ്റ്റഗ്രമിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയാണ് യുവാവ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 2023 മാർച്ച് 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിലെത്തിയ യുവാവ് സ്‌കൂട്ടറിൽ പെണ്‍കുട്ടിയെ മഞ്ചേരി ചെരണി ഉദ്യാൻ പാർക്കിലേക്ക് കൊണ്ടു പോവുകയായിരുന്നു. പാർക്കിലെ ബാത്റൂമിൽ കൊണ്ടു പോയി പെൺകുട്ടിയെ ബാലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇരുവരും ഇന്‍സ്റ്റഗ്രാമിലുടെ നിരന്തരം സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • Crime

    വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി; കേസില്‍ വിധി നാളെ

    തിരുവനന്തപുരം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ പ്രസ്താവിക്കും. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായിരുന്ന അരുണ്‍ ആണ് വീട്ടില്‍ കയറി യുവതിയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 വയസുകാരിയായ മകളെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. 33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരുണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു. അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി കുത്തിയത്. തടയാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അരുണ്‍ അടിച്ചു നിലത്തിട്ടു. ഭിന്നശേഷിക്കാരിയായ അമ്മ തടയാനെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു. വിവാഹാഭ്യര്‍ത്ഥന സൂര്യഗായത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.  

    Read More »
  • Crime

    ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തില്‍ പടയണി ഉത്സവത്തിനിടെ മൂന്നുപേര്‍ക്ക് കുത്തേറ്റു

    പത്തനംതിട്ട: തിരുവല്ല ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി ഉത്സവത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശികളായ എസ്. സഞ്ജു, കാര്‍ത്തികേയന്‍, പവിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. കാര്‍ത്തികേയന്റെ പുറത്താണ് കുത്തേറ്റത്. പവിന്‍, സഞ്ജു എന്നിവര്‍ക്ക് വയറിനായിരുന്നു കുത്തേറ്റത്. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്. മണല്‍ കടത്തുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയെയും വെട്ടിയ ശേഷം സ്വയം തീ കൊളുത്തി

    തിരുവനന്തപുരം: അരുവിക്കരയില്‍ ഭാര്യമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്. ഭാര്യയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. അലി അക്ബര്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ഭാര്യയുടെ അമ്മ താഹിറയെയാണ് ആദ്യം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. വെട്ടേറ്റ താഹിറ മരിച്ചു. തുടര്‍ന്ന് ഭാര്യ മുംതാസിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. സ്‌കൂള്‍ അധ്യാപികയാണ് ഇവര്‍. പിന്നീട് ഇയാള്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് തീ അണച്ച് അലി അക്ബറെ ആശുപത്രിയിലാക്കിയത്. മുംതാസിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് സംഭവം. അലി അക്ബര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ വീട്ടിലെ മുകളിലത്തെ നിലയിലും ഭാര്യയും മാതാവ് ഷാഹിറയും താഴത്തെ നിലയിലുമായിരുന്നു താമസം. പത്തു വര്‍ഷമായി ഇവര്‍ തമ്മില്‍ കുടുംബ…

    Read More »
Back to top button
error: