മരുമകന്‍ അമ്മായിഅമ്മയെ വെട്ടി കൊലപ്പെടുത്തി. പിന്നീട് സ്വന്തം ഭാര്യയെയും ഇയാള്‍ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. അരുവിക്കര അഴീക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് കൊല്ലപ്പെട്ടത്. കൊലയാളിയായ മരുമകന്‍ അലി അക്ബർ പിന്നീട് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അലി അക്ബറെ ഗുരുതര നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലി അക്ബറുടെ ഭാര്യയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവിലാണ്.
ഇന്ന് പുലർച്ചെ 4.30നാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കാരണം. 10 വര്‍ഷമായി കുടുംബ കോടതിയില്‍ കേസ് നടന്നു വരികയാണ്. അരുവിക്കര പൊലീസ് കേസെടുത്തു.