Month: March 2023

  • India

    കെ സുരേന്ദ്രന്റെ വാദം തെറ്റ്; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളം നൽകിയത് 5519 കോടി രൂപ 

    ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവനകൾ തെറ്റെന്നും, കേരളം പണം നൽകിയാതായും കേന്ദ്രസർക്കാർ രേഖാമൂലം സമ്മതിച്ചു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. NH66 ന്റെ ഭൂമി ഏറ്റെടുക്കലിനും വികസനപ്രവർത്തനങ്ങൾക്കുമായി കേരള സർക്കാർ എത്ര തുക ചിലവാക്കി എന്ന ചോദ്യത്തിന്, ഭൂമി ഏറ്റെടുക്കലിന്റെ 25% കേരളമാണ് വഹിക്കുന്നതെന്നും ഇതിനോടകം തന്നെ 5519 കോടി രൂപ കേരളാ ഗവണ്മെന്റ് ചിലവാക്കിയിട്ടുണ്ടെന്നും  മറുപടിയിൽ സൂചിപ്പിച്ചിട്ടുണ്ട്. NH66 കടന്നു പോകുന്ന മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ ഒരു രൂപ പോലും ദേശീയപാത വികസനത്തിനായി ചിലവഴിച്ചിട്ടില്ല എന്നും ഉപരിതല ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള നിതിൻ ഗഡ്കരി നൽകിയ മറുപടിയിൽ പറയുന്നു. കേരള സർക്കാർ ദേശീയപാതാ വികസനത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞത്.  

    Read More »
  • India

    കർണാടകയിൽ കോൺഗ്രസ് 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

    ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സി വോട്ടർ- എ.ബി.പി. അഭിപ്രായ സർവേ ഫലം. 224 മണ്ഡലങ്ങളുള്ള കർണാടകയിൽ 115 മുതൽ 127 സീറ്റുവരെ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബി.ജെ.പി. 68 മുതൽ 80 വരെ സീറ്റുകൾ നേടുമെന്നും ജെ.ഡി.എസ്. 23 മുതൽ 35 സീറ്റുവരെ നേടുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ള കക്ഷികൾ രണ്ട് സീറ്റുവരേയും നേടും.

    Read More »
  • NEWS

    പരിശുദ്ധ പര്‍വതത്തിനു മുകളില്‍നിന്ന് നഗ്‌നചിത്രം; വിനോദ സഞ്ചാരിയെ ഇന്തൊനീഷ്യ നാടുകടത്തും

    ജക്കാര്‍ത്ത: ബാലിയിലെ പാവനമായ പര്‍വതത്തിനു മുകളില്‍ കയറി നഗ്‌നനായി ഫോട്ടോയെടുത്ത റഷ്യന്‍ വിനോദസഞ്ചാരിയെ ഇന്തൊനീഷ്യ നാടുകടത്തും. യൂറിയെന്ന റഷ്യന്‍ വിനോദസഞ്ചാരിയാണ് ചിത്രം വൈറലായതിനു പിന്നാലെ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. നാടുകടത്തുന്നതിനു പുറമേ ആറ് മാസത്തേക്ക് ഇന്തൊനീഷ്യയില്‍ കടക്കുന്നതിനും യൂറിക്ക് വിലക്ക് വരും. ഹിന്ദുക്കള്‍ പരിശുദ്ധമായി കരുതിപ്പോരുന്ന പര്‍വതമായ അഗുങിന് മുകളില്‍ കയറിയാണ് യൂറി വിവാദ ചിത്രമെടുത്തത്. ബാലിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം കൂടിയായ ഇവിടെ ദൈവങ്ങളുടെ ഇരിപ്പിടമായാണ് ഹിന്ദുമത വിശ്വാസികള്‍ കരുതിപ്പോരുന്നത്. യൂറിയുടെ പെരുമാറ്റത്തിന് ന്യായീകരണമില്ലെന്നും നിയമം ലംഘിച്ചതിന് പുറമേ ഇന്തൊനീഷ്യന്‍ സംസ്‌കാരത്തോട് തികഞ്ഞ അവമതിപ്പും പ്രകടമാക്കിയെന്നും ബാലിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, തന്റെ അറിവില്ലായ്മ കൊണ്ടാണ് അവിടെ നിന്നും അത്തരമൊരു ചിത്രം പകര്‍ത്തിയതെന്നും കുറ്റം സമ്മതിക്കുന്നതായും മാപ്പ് പറഞ്ഞുള്ള ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ യൂറി വ്യക്തമാക്കി. യൂറിയുടെ പ്രവൃത്തി മലയെ അശുദ്ധമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ ശുദ്ധികലശ പ്രക്രിയയിലും യൂറി പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മധ്യബാലിയിലെ മൗണ്ട്…

    Read More »
  • India

    ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം; 25 പേര്‍ കിണറ്റില്‍വീണു

    ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം. പട്ടേല്‍ നഗറിനു സമീപത്തുള്ള ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്‍ക്കൂര തകരുകയായിരുന്നു. 25-ലധികം ആളുകള്‍ കിണറിനുള്ളില്‍ കുടുങ്ങി. ഇതില്‍ പതിനെട്ടു പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാമനവമിയെ തുടര്‍ന്ന് അനിയന്ത്രിതമായ തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളിലും കയറി. അതോടെ മോല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുണ്ട്. കിണറില്‍നിന്ന് പുറത്തെത്തിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് ചൗഹാനും നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

    Read More »
  • Kerala

    മിച്ച ബഡ്ജറ്റ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വരുമാനം 1257 കോടി

    തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് മിച്ച ബജറ്റെന്ന് പ്രസിഡന്റ് അനന്തഗോപൻ. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.1257 കോടി രൂപയാണ് ദേവസ്വം ബോർഡ് വരുമാനം.ശബരിമലയ്ക്കായി 21 കോടി രൂപയും മറ്റു ക്ഷേത്രങ്ങൾക്കയി 35 കോടി രൂപയും ഇതിൽനിന്നും നീക്കിവച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഇതുകൂടാതെ ശബരിമലയ്ക്ക് 17 കോടി രൂപയുടെ അരവണ കണ്ടെയ്‌നർ ആവശ്യമാണ്.ഇതിന്റെ പ്രാരംഭ നടപടികൾക്കായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.പത്തനംതിട്ടയിലെ തിരുവല്ലയിൽ  10 കോടി രൂപയ്ക്ക് ക്യാൻ ഫാക്ടറി സ്ഥാപിക്കാൻ തീരുമാനമായതായും അദ്ദേഹം പറഞ്ഞു

    Read More »
  • India

    ത്രിപുര നിയമസഭയിലിരുന്ന് ബി.ജെ.പി. അംഗം അശ്ലീല വീഡിയോ കണ്ടെന്ന് ആരോപണം; വിശദീകരണം തേടി

    അഗര്‍ത്തല: ത്രിപുര നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ബി.ജെ.പി എം.എല്‍.എ സഭയിലിരുന്ന് അശ്ലീലദൃശ്യങ്ങള്‍ കണ്ടതായി ആരോപണം. ബാഗ്ബസ നിയോജക മണ്ഡലത്തിലെ എം.എല്‍.എ ജാദവ് ലാല്‍ നാഥിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇത്തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ജാദവ് ലാല്‍ സ്വന്തം ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടത് എന്നാണ് ആരോപണം. ജാദവിന് പിന്നിലായി ഇരിക്കുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്. നിയമസഭയില്‍ സ്പീക്കറും എം.എല്‍.എമാരും സംസാരിക്കുന്നതിനിടയില്‍ ജാദവ് തന്റെ ഫോണിലൂടെ വീഡിയോകള്‍ പരതുന്നതും ഇതിനിടയില്‍ ഒരു ആശ്ലീല ദൃശ്യം കണ്ടതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എയോട് ബി.ജെ.പി വിശദീകരണം ചോദിച്ചിട്ടുണ്ട്. സഭ കഴിഞ്ഞയുടന്‍ സ്ഥലം വിട്ട ജാദവ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 2012-ല്‍ കര്‍ണാടക ബി.ജെ.പിയിലെ എം.എല്‍.എമാര്‍ സമാനമായ രീതിയില്‍ നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വലിയ വിവാദമായിരുന്നു.

    Read More »
  • Kerala

    മറ്റൊരു വ്യാജവാർത്ത കൂടി പൊളിയുന്നു; ഇത്തവണ മാതൃഭൂമി

    തൃശ്ശൂർ:മറ്റൊരു വ്യാജവാർത്ത കൂടി പൊളിയുന്നു.ഇന്നലെയത് മനോരമ ആയിരുന്നെങ്കിൽ ഇന്നത് മാതൃഭൂമിയാണെന്ന വിത്യാസം മാത്രം. “എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തിക്ക്‌ കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്” കൈ കൂപ്പി കരഞ്ഞ് അപേക്ഷിക്കുന്ന പ്ലസ്ടു വിദ്യാർഥിനി ആയിരുന്നു അത്. ദയനീയരംഗം കണ്ട പോലീസ് രണ്ടാമതൊന്നാലോചിച്ചില്ല, പെൺകുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിർത്തി പെൺകുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കി “ കഴിഞ്ഞ ദിവസം മാത്യഭൂമിയിൽ വന്ന വാർത്തയാണ്‌…!! മലയോരത്തെ പ്രധാനസ്കൂളിൽ എസ്‌ എസ്‌ എൽ സി പരീക്ഷ കഴിഞ്ഞു അതിന്റെ ആഘോഷത്തിൽ കുട്ടികൾ പരസ്പരം യൂണിഫോമിൽ ചായം പൂശി എന്നും, ഇതിലൊരു കുട്ടി കരഞ്ഞ്‌ കൊണ്ട്‌ , എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ യൂണിഫോം എന്റെ അനുജത്തിയ്ക്ക്‌ അടുത്ത വർഷം ഉപയോഗിക്കേണ്ടതാണെന്നും നശിപ്പിക്കരുതെന്ന് കരഞ്ഞ്‌ അപേക്ഷിച്ചു എന്നും ഇത്‌ കണ്ട പോലീസ്‌ സ്ഥലത്ത്‌ എത്തി രംഗം ശാന്തമാക്കി എന്നുമായിരുന്നു വാർത്ത… വാർത്ത കണ്ട്,സുമനസ്സുകളായ ചിലർ കുട്ടികളെ സഹായിക്കാനായി വാർത്തയിൽ …

    Read More »
  • Kerala

    ഖര്‍ഗെ കേരളത്തിലെത്തി; അധ്യക്ഷ പദവിയില്‍ എത്തിയതിന് ശേഷം ആദ്യം

    തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെത്തി. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് ഖര്‍ഗെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അധ്യക്ഷ പദവിയില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ വൈക്കത്തേക്ക് പോകും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തും. എട്ടുമണിക്ക് കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടും.        

    Read More »
  • Kerala

    വാഹനം രജിസ്റ്റർ ചെയ്യാനുള്ള  അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തിയതിന് ഡീലർക്ക് 271200 രൂപ പിഴ

    കൊച്ചി:വാഹനം രജിസ്റ്റർ ചെയ്യാനുള്ള  അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തിയതിന് ഡീലർക്ക് 271200 രൂപ പിഴ.2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. രജിസ്റ്റർ ചെയ്യാതെ എസ്കവേറ്റർ വിൽപ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെസിബി ഡീലർക്കാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 271200 രൂപ പിഴയിട്ടത്. 2022 ഏപ്രിൽ മാസം അങ്കമാലി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  സുനിൽ കുമാർ ടി ആർ , ശ്രീറാം, മോട്ടോർ  വെഹിക്കിൾ ഇൻസ്പെക്ടർ താഹിറുദ്ധീൻ  എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ്  രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് എറണാകുളം ആർടിഒ ആയിരുന്ന പി എം ഷബീറിന്റെ  നിർദ്ദേശത്തെ തുടർന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയായിരുന്നു.

    Read More »
  • NEWS

    1664 കോടി രൂപയ്ക്ക് മുഴുവന്‍ പാട്ടുകളുടെയും അവകാശം വിറ്റു; ജസ്റ്റിന്‍ ബീബര്‍ വിരമിക്കുന്നു?

    സംഗീത ലോകത്തിന്‍െ്‌റ രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1664 കോടി രൂപയ്ക്ക് ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ജസ്റ്റിസായിരുന്നു ജസ്റ്റിന്‍ ബീബറിന്റെ അവസാന ആല്‍ബം. കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന ബീബര്‍ തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് സംഗീത ലോകത്തേക്ക് മിന്നും പ്രകടനമായി എത്തിയത്. 15 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും വിവാദങ്ങളും ബീബറിന് നേരിടേണ്ടി വന്നു. ബീബറിന്റെ അമ്മ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഒരു റെക്കോര്‍ഡിംഗ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് കാണാനിടയായതാണ് ബീബറിന്റെ ജീവിതം മാറ്റി മറിച്ചത്. പിന്നീട് അങ്ങോട്ട് സംഗീതലോകത്ത് ബീബറിന്റെ പേര് കുറിക്കപ്പെട്ടു. അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബീബറിനെ തേടിയെത്തി. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറെ ഉള്‍പെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ്…

    Read More »
Back to top button
error: