Month: March 2023

  • Kerala

    തീപിടിത്തത്തിനുശേഷമുളള ആദ്യ മഴ സൂക്ഷിക്കണം, ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനിയും ജാ​ഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മലിനീകരണ നിയന്ത്രണ ബോർ‍ഡ്

    കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർ‍ഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള വിഷ വസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്നും ചീഫ് എഞ്ചിനീയർ പി കെ ബാബുരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടകരമായ നിലയിൽ വിഷവാതകം സാന്നിധ്യം ഉണ്ടായിരുന്നതായി പൊല്യൂഷൻ കൺട്രോൾ ബോർഡ് ചീഫ് എഞ്ചിനീയർ വിശദമാക്കി. വായുനില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പികെ ബാബുരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവ‍ർ ശ്രദ്ധിക്കണം, ഡയോക്സിൻ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്. ഇവ ഹോ‍ർമോൺ വ്യതിയാനമുണ്ടാക്കും, പ്രത്യുൽപാദന ശേഷി ഇല്ലാതാക്കും കൊച്ചിയുടെ അന്തരീക്ഷത്തിൽ ഡയോക്സിൻ അളവ് കൂടിയ അളവിലെന്ന് രണ്ടുവർഷം മുൻപ് തന്നെ കണ്ടെത്തിയിരുന്നു. തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയിൽ അന്തരീക്ഷത്തിലുളള ഡയോക്സിൻ അടക്കമുളളവ…

    Read More »
  • Kerala

    ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തതിൽ താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ കടയുടമ; കേടുവന്നതിനെ തുടർന്ന് മാറ്റിയ അരിയുടെ പേരിലാണ് നടപടിയെന്ന്

    കുന്നത്തൂര്‍: കൊല്ലം കുന്നത്തൂരിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്തതിൽ താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ കടയുടമ. കേടുവന്നതിനെ തുടർന്ന് മാറ്റിയ അരിയുടെ പേരിലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നാണ് കടയുടമയുടെ വാദം. സിപിഐ സംഘടന നേതാവായ പ്രിയൻകുമാറിന്റെ പേരിലുള്ള റേഷൻകടയിൽ 21 കിന്റൽ അരിയുടെ ക്രമക്കേടാണ് താലൂക്ക് സപ്ലൈ ഓഫീസര്‍ കണ്ടെത്തിയത്. കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കുന്നത്തൂരിലെ റേഷൻ കടയിൽ വൻ ക്രമക്കേടെന്നായിരുന്നു താലൂക്ക് സപ്ലൈ ഓഫീസറുടെ കണ്ടെത്തൽ. ഇതേത്തുടര്‍ന്ന് റേഷൻകടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് പ്രിയൻകുമാറിന്റെ ആരോപണം. കേടുവന്ന 13 ചാക്ക് അരി ഡിഎസ്ഒയുടെ അനുമതിയോടെ കടയിൽ നിന്ന് മാറ്റിയിരുന്നു. ഇത് കണക്കിൽപെടുത്തിയിട്ടില്ലെന്നാണ് പ്രിയൻകുമാറിന്റെ വാദം. സംഘടനാ പ്രവർത്തനത്തിൽ തന്നോട് എതിർപ്പുള്ളവരാണ് പരാതിക്കാരെന്നും പ്രിയൻകുമാർ ആരോപിക്കുന്നു. താലൂക്ക് സപ്ലൈസ് ഓഫീസർക്കെതിരെ പ്രിയൻകുമാർ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥയെ ഭക്ഷ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിച്ചു…

    Read More »
  • Kerala

    214 രൂപ ബില്ല് അടക്കാത്തതിന് കെഎസ്ഇബി കണക്ഷന്‍ വിച്ഛേദിച്ചു; വിദ്യാര്‍ത്ഥി സംരഭകന് നഷ്ടമായത് ഒരു ലക്ഷം രൂപയുടെ കുല്‍ഫി

    തിരുവനന്തപുരം: 214 രൂപ ബില്ല് അടക്കാത്തതിന് കെഎസ്ഇബി കണക്ഷന്‍ വിച്ഛേദിച്ചു. വിദ്യാര്‍ത്ഥിയായ സംരഭകന് നഷ്ടമായത് ഒരു ലക്ഷം രൂപയുടെ കുല്‍ഫി. തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം പുതിയതായി തുടങ്ങിയ കൊല്ലം ആശ്രാമത്തെ ഐസ്ക്രീം പാര്‍ലറിനാണ് ഈ ദുര്‍ഗതി. രണ്ടുമാസം മുമ്പാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ബെംഗുളുരുവില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ രോഹിത് കൊല്ലം ആശ്രാമത്ത് ഐസ് എന്ന പേരില്‍ ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയത്. രണ്ട് മാസം മുമ്പ് തുടങ്ങിയ കടയില്‍ 214 രൂപ വൈദ്യുതി ബില്ല് അടക്കാനുണ്ടായിരുന്നത് രോഹിത് അറിഞ്ഞിരുന്നില്ല. അങ്ങനെ മാര്‍ച്ച് ആറിന് ബില്ല് ഡേറ്റ് അവസാനിച്ചു. മാര്‍ച്ച് ഒമ്പതിന് രാവിലെ കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിവരം അറിഞ്ഞപ്പോള്‍ കണ്‍സ്യൂമര്‍ നമ്പര്‍ വെച്ച് നോക്കുമ്പോള്‍ 214 രൂപ അടക്കാന്‍ ബാക്കിയുണ്ടെന്ന് മനസിലായതോടെ അപ്പോള്‍ തന്നെ ബില്ല് അടച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ കണക്ഷന്‍ പൂര്‍വ സ്ഥിതിയിലാക്കി. പക്ഷേ അപ്പോഴേക്കും കുല്‍ഫിയെല്ലാം അലിഞ്ഞ് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയില്‍ ആയിരുന്നു. എന്നാല്‍ ബില്‍ സംബന്ധിച്ച്…

    Read More »
  • Kerala

    കലാമണ്ഡലത്തിൽ ശമ്പളം താളം തെറ്റിയിട്ട് 2 മാസം; സമരം പ്രഖ്യാപിച്ച് ഒരു വിഭാഗം ജീവനക്കാർ

    തൃശൂർ: കേരള കലാമണ്ഡലത്തിൽ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടു മാസം. ഒരു മാസം മുമ്പ് രണ്ട് ദിവസത്തിനുള്ളിൽ ശമ്പളം നൽകുമെന്ന് പറഞ്ഞ സാംസ്കാരിക മന്ത്രിക്ക് മിണ്ടാട്ടമില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കലാമണ്ഡലത്തിൽ ശമ്പളം താളം തെറ്റിത്തുടങ്ങിയിട്ട് നാളുകളേറെയായി. ഗ്രാൻഡിനത്തിൽ തുക കൃത്യസമയത്തു കിട്ടാത്തതാണ് കാരണം. ശമ്പളയിനത്തിലും മറ്റു ചെലവുകളിലേക്കുമായി പ്രതിവർഷം പതിമൂന്നര കോടി രൂപയോളം വേണം. പക്ഷേ, ഗ്രാൻഡിനത്തിൽ കിട്ടുന്നതാകട്ടെ ഏഴര കോടിയും. കലാണ്ഡലത്തിൽ 132 സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും അടക്കം ഇരുന്നൂറിലധികം പേർ ജോലി ചെയ്യുന്നു. അൻപതു ലക്ഷം രൂപ കലാമണ്ഡലത്തിന്റേതായ വരുമാനം പ്രതിമാസം ലഭിക്കുന്നുണ്ട്. ശമ്പളം ഈ തുകയിൽ നിന്ന് കൊടുക്കാൻ കഴിയില്ല. ഈ തുക ട്രഷറിയിൽ അടയ്ക്കണം. ഗ്രാൻഡായി ലഭിക്കുന്ന തുകയേ ശമ്പളം നൽകാൻ ഉപയോഗിക്കാൻ കഴിയു. പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പിന് കത്തു നൽകിയിരുന്നു. സാംസ്കാരിക വകുപ്പ് ഗ്രാൻഡ് അനുവദിച്ച് ഉത്തരവിറക്കിയെങ്കിലും പണം കിട്ടിയിട്ടില്ല. കഴിഞ്ഞ മാസം ശമ്പള കുടിശ്ശിക കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രണ്ടു…

    Read More »
  • Kerala

    ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന് വിവാദ പരാമര്‍ശവുമായി കെ.ബി.ഗണേഷ് കുമാർ എംഎൽഎ

    തിരുവനന്തപുരം: ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന് വിവാദ പരാമര്‍ശവുമായി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ചാണ് എംഎല്‍എയുടെ സഭയിലെ പരാമർശം. വയർ വെട്ടിപ്പൊളിച്ചപോലെ ശസ്ത്രക്രിയ ചെയ്തതെന്നും ഗണേഷ് ആരോപിക്കുന്നു. ആര് എതിർത്താലും പേടിയില്ല എന്നും എംഎൽഎ പറഞ്ഞു. ആർ.സി ശ്രീകുമാർ എന്ന ഡോക്റ്റർ സൂപ്രണ്ട് പറഞ്ഞിട്ടും ശസ്ത്രക്രിയ ചെയ്യാൻ തയാറായില്ലെന്ന് ഗുരുതര ആരോപണമാണ് എംഎല്‍എ ഉന്നയിച്ചിട്ടുള്ളത്. മണ്ഡലത്തിലെ ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകൾക്ക് തല്ല് കിട്ടുന്നതിൽ കുറ്റം പറയാൻ കഴിയില്ലെന്നും തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ ഒരു രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവവും ഗണേഷ് കുമാര്‍ സഭയെ ഓര്‍മ്മിപ്പിച്ചു. ക്രിമിനൽ കുറ്റം ചെയ്തവരെ കണ്ടെത്തണമെന്നും ജനത്തെ തല്ലുന്നത് നിർത്താൻ ഇടപെടണമെന്നും എംഎല്‍എ ചോദിച്ചു. അവയവ ദാന ശസ്ത്രക്രിയ യ്‌ക്ക് എത്തിയ രോഗിയെ വീട്ടിൽ വിളിച്ചു 25,000 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടറെ തനിക്ക്…

    Read More »
  • Kerala

    സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം കോട്ടയത്ത്

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-356 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഒന്നാം സമ്മാനം (75 Lakhs) SR 570994 (KOTTAYAM) സമാശ്വാസ സമ്മാനം (8000) SN…

    Read More »
  • Kerala

    മാലിന്യ സംസ്‌കരണം മാറിയേ പറ്റൂ, ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാകില്ല; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ഹൈക്കോടതി

    കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യ സംസ്‌കരണത്തിന് കുട്ടികള്‍ക്ക് പരീശീലനം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഡിവിഷണന്‍ ബെഞ്ച് നിരീക്ഷണം. ജില്ലാകലക്ടര്‍, മലീനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ ഓണ്‍ലൈനിലാണ് കോടതിയില്‍ ഹാജരായത്. മാലിന്യ സംസ്‌കരണത്തില്‍ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാകില്ലെന്നും നിലവിലെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു. മാലിന്യസംസ്‌കരണത്തില്‍ ജനങ്ങളെ ബോധവത്കരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാലിന്യ സംസ്‌കരണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് കോടതിയുടെ നിര്‍ദേശം. കൊച്ചിക്കാരെ മുഴുവന്‍ ബോധവത്കരിക്കുന്നതിനേക്കാള്‍ ആയിരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നീരീക്ഷണം. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറിമാരെ നിയോഗിക്കുമെന്ന കാര്യം കോടതി ആവര്‍ത്തിച്ചു. മൂന്ന് അമിക്കസ് ക്യൂറിമാരെയാണ് നിയോഗിക്കുക. ബ്രഹ്‌മപുരവുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ഇന്ന് കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കടമ്പ്രയാറിലെ വെള്ളം പരിശോധിക്കണം. വെള്ളത്തിന്റെ സാംപിള്‍…

    Read More »
  • Kerala

    ഡോക്ടര്‍മാര്‍ 17ന് സംസ്ഥാനവ്യാപകമായി പണിമുടക്കും; ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല

    കൊച്ചി: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ഈ മാസം 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ജോലിയില്‍നിന്നു മാറിനിന്നുള്ള സമരം. ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും നടപടി എടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുമാണ് സമരം. ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐഎംഎ അറിയിച്ചു. അതിനിടെ, കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ അനിഷ്ട സംഭവങ്ങളില്‍ ഡോക്ടര്‍മാക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് എംഎല്‍എ കത്തു നല്‍കി. കുന്നമംഗലത്തെ ഇടതുസ്വതന്ത്ര എംഎല്‍എ പി.ടി.എ.റഹീമാണ് മന്ത്രി വീണാ ജോര്‍ജിനു കത്തു നല്‍കിയത്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തില്‍ ആക്ഷന്‍ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിക്കുമുന്നില്‍ സമരം നടത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ…

    Read More »
  • Crime

    യുവാവിനൊപ്പം വീഡിയോ, ഗൃഹനാഥന്‍ മകളെ വെടിവെച്ച് കൊന്നു; തടസംപിടിക്കാനെത്തിയ ഭാര്യയും മരിച്ചു

    ലഖ്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകളെയും വെടിവെച്ച് കൊന്നു. ചിത്രകൂട് ബാഹില്‍പുര്‍വ സ്വദേശിയായ നന്ദകിഷോര്‍ ത്രിപാഠി(40)യാണ് ഭാര്യ പ്രമീള(36)യെയും 16 വയസ്സുള്ള മൂത്തമകളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. യുവാവിനൊപ്പമുള്ള മകളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. വൈറല്‍ വീഡിയോ കഴിഞ്ഞദിവസം നന്ദകിഷോറും കണ്ടിരുന്നു. തുടര്‍ന്ന് ഇയാളും മകളും വീട്ടില്‍വെച്ച് വഴക്കുണ്ടായി. ഇതിനിടെയാണ് പ്രതി മകള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. എന്നാല്‍, ആദ്യതവണ മകള്‍ക്ക് നേരേ വെടിയുതിര്‍ത്തപ്പോള്‍ ഭാര്യ മകളെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ ഭാര്യയ്ക്കാണ് വെടിയേറ്റത്. തൊട്ടുപിന്നാലെ പ്രതി മകള്‍ക്ക് നേരേ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. വീട്ടില്‍നിന്ന് വെടിയൊച്ച കേട്ടെത്തിയ അയല്‍ക്കാരാണ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, പ്രമീള ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുതരപരുക്കേറ്റ മകളും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

    Read More »
  • India

    മദ്യലഹരിയില്‍ ടിടിഇ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ചു; പോലീസിന് കൈമാറി

    ലക്നൗ: ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടിഇ മൂത്രമൊഴിച്ചതായി പരാതി. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്സ്പ്രസിലാണ് സംഭവം. ടിടി മദ്യലഹരിയിലായിരുന്നെന്ന് സഹയാത്രക്കാര്‍ പറഞ്ഞു. ഇയാളെ യാത്രക്കാര്‍ റെയില്‍വേ പൊലീസിന് കൈമാറി. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. അമൃത്സര്‍ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. യുവതിയുടെ തലയിലേക്ക് ബിഹാര്‍ സ്വദേശി മുന്ന കുമാറാണ് മൂത്രമൊഴിച്ചത്. യുവതി ബഹളം വെച്ചതോടെ ഭര്‍ത്താവും മറ്റു യാത്രക്കാരും ചേര്‍ന്ന് ടിടിയെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തിയപ്പോള്‍ ടിടിയെ റെയില്‍വേ പോലീസിന് കൈമാറി. രാജേഷിന്റെ പരാതിയില്‍ ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.

    Read More »
Back to top button
error: