CrimeNEWS

യുവാവിനൊപ്പം വീഡിയോ, ഗൃഹനാഥന്‍ മകളെ വെടിവെച്ച് കൊന്നു; തടസംപിടിക്കാനെത്തിയ ഭാര്യയും മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂടില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകളെയും വെടിവെച്ച് കൊന്നു. ചിത്രകൂട് ബാഹില്‍പുര്‍വ സ്വദേശിയായ നന്ദകിഷോര്‍ ത്രിപാഠി(40)യാണ് ഭാര്യ പ്രമീള(36)യെയും 16 വയസ്സുള്ള മൂത്തമകളെയും വെടിവെച്ച് കൊലപ്പെടുത്തിയത്.

യുവാവിനൊപ്പമുള്ള മകളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം. വൈറല്‍ വീഡിയോ കഴിഞ്ഞദിവസം നന്ദകിഷോറും കണ്ടിരുന്നു. തുടര്‍ന്ന് ഇയാളും മകളും വീട്ടില്‍വെച്ച് വഴക്കുണ്ടായി. ഇതിനിടെയാണ് പ്രതി മകള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. എന്നാല്‍, ആദ്യതവണ മകള്‍ക്ക് നേരേ വെടിയുതിര്‍ത്തപ്പോള്‍ ഭാര്യ മകളെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ ഭാര്യയ്ക്കാണ് വെടിയേറ്റത്. തൊട്ടുപിന്നാലെ പ്രതി മകള്‍ക്ക് നേരേ വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു.

വീട്ടില്‍നിന്ന് വെടിയൊച്ച കേട്ടെത്തിയ അയല്‍ക്കാരാണ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, പ്രമീള ആശുപത്രിയിലെത്തിക്കും മുന്‍പേ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുരുതരപരുക്കേറ്റ മകളും ചികിത്സയിലിരിക്കെ മരിച്ചു.

സംഭവത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: