Month: March 2023

  • Kerala

    ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടല്‍, യാത്രക്കാര്‍ സുരക്ഷിതര്‍

    തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ചിറയിന്‍കീഴില്‍ നിന്ന് കണിയാപ്പുരത്തേയ്ക്ക് സര്‍വീസ് നടത്തിയ ബസാണ് കത്തി നശിച്ചത്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായ ഇടപെടല്‍ നടത്തിയത് മൂലം യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. ചിന്‍യിന്‍കീഴ് കാറ്റാടിമുക്കില്‍ ഇന്ന് രാവിലെ 11.45 ഓടേയാണ് സംഭവം. 39 യാത്രക്കാരുമായി പുറപ്പെട്ട ബസിനാണ് ഓടിക്കൊണ്ടിരിക്കേ തീപിടിച്ചത്. കയറ്റത്ത് വച്ച് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി. തുടര്‍ന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ വാഹനത്തിന്റെ മുന്നില്‍ നിന്ന് പുക ഉയരുന്നത് കണ്ടു. ഉടന്‍ തന്നെ യാത്രക്കാരോട് വാഹനത്തിന് പുറത്തേയ്ക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും തൊട്ടടുത്ത കടകളില്‍ പോയും വാഹനത്തില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെടുത്തി. ഇതിനെ തുടര്‍ന്ന് കടക്കാര്‍ ഗ്യാസ് സിലിണ്ടര്‍ അടക്കം സ്ഥലത്ത് നിന്ന് മാറ്റി. അതിനിടെ പുക ഉയരുന്ന ഭാഗത്ത് നിന്ന് തീ ആളിപ്പടരാന്‍ തുടങ്ങുകയും ബസ് കത്തി നശിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് വിഭാഗം തീ അണച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട്…

    Read More »
  • NEWS

    ഫോക്കസ് യൂണിറ്റ് അഞ്ചിന്റെ പുതിയ ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് യൂണിറ്റ് അഞ്ചിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അഭിലാഷിന്റെ അദ്ധ്യക്ഷതയില്‍ കൂടി യൂണിറ്റ് കണ്‍വീനര്‍ വിമല്‍ കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉപദേശക സമതിയംഗം തമ്പി ലൂക്കോസ് സ്വാഗതവും, രമേഷ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി. ഓ കോശി, മനോജ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി വിപിന്‍ പി.ജെ (കേന്ദ്ര എക്‌സിക്യൂട്ടീവ്), സിസിത ഗിരീഷ് (കണ്‍വീനര്‍), ജോണ്‍ മാത്യൂ (ജോ: കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.

    Read More »
  • Crime

    സ്വപ്നയുടെ പരാതിയില്‍ കേസ്; കര്‍ണാടക പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് വിജേഷ് പിള്ള

    കൊച്ചി: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിജേഷ് പിള്ളയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പോലീസ്. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരില്‍ ഇടനിലക്കാരനായി എത്തി വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തി എന്നതാണ് സ്വപ്ന സുരേഷിന്റെ പരാതി. വിജേഷ് പിള്ളയ്ക്കെതിരെ ബംഗളൂരുവിലെ കെആര്‍ പുര പോലീസ് ആണ് കേസെടുത്തത്. അതിനിടെ, കേസിനെ നിയമപരമായി നേരിടുമെന്ന് വിജേഷ് പിളള പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഇവര്‍ കണ്ടുമുട്ടി എന്ന് സ്വപ്ന പറയുന്ന ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്നാണ് എഫ്ഐആറില്‍ പറയുന്നത്. കേസില്‍ പ്രാഥമിക അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സുറി ഹോട്ടലില്‍ വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു എന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയര്‍ത്തി…

    Read More »
  • Kerala

    സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം; അപകടമൊഴിവാക്കാന്‍ വെട്ടിച്ച ബസും വയലിലേക്ക് മറിഞ്ഞു

    കോഴിക്കോട്: മാവൂരില്‍ സ്‌കൂട്ടര്‍ യാത്രികനെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. സ്‌കൂട്ടര്‍ യാത്രികനായിരുന്ന മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീറാണ് മരിച്ചത്. കോഴിക്കോട്-അരീക്കോട് റൂട്ടില്‍ ഓടുന്ന കാശിനാഥ് ബസാണ് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോട് നിന്ന് അരീക്കോടേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറിലിടിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ബസ് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് വയലിലേക്ക് തലകീഴായി മറിഞ്ഞു. സ്‌കൂട്ടറും ബസും ഉള്‍പ്പെടെയാണ് താഴേക്ക് മറിഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അര്‍ജുനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ബസ്സില്‍ പതിനഞ്ചോളം യാത്രക്കാരാണുണ്ടായിരുന്നത്. എന്നാല്‍, ആരുടെയും പരുക്ക് ഗുരുതരമല്ല.

    Read More »
  • Crime

    തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; വിമാനത്തിനുള്ളില്‍ 2731 ഗ്രാം സ്വര്‍ണം

    തിരുവനന്തപുരം: വിമാനത്തിനുള്ളില്‍നിന്ന് സ്വര്‍ണം കണ്ടെത്തി. ദുബായില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ സീറ്റിലാണ് 2731.50 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരിടവേളയ്ക്കുശേഷമാണ് വലിയ അളവിലുള്ള സ്വര്‍ണം പിടികൂടുന്നത്. കടത്തിയവരെ കണ്ടെത്താനായിട്ടില്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്തിനുള്ളില്‍ കസ്റ്റംസ് പരിശോധന നടത്തിയത്. രണ്ടു കറുത്ത പാക്കറ്റുകളിലായാണ് സ്വര്‍ണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് കടത്തലുമായി ബന്ധമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കടത്തലുകാര്‍ വിമാനത്തില്‍ ഉപേക്ഷിക്കുന്ന സ്വര്‍ണം ജീവനക്കാര്‍ പുറത്തെത്തിക്കുന്ന സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    Read More »
  • Social Media

    103 ലും തെരേസ മൂര്‍ ഫുള്‍ ഫിറ്റ്; കണിശക്കാരി മുത്തശ്ശി സോഷ്യല്‍ മീഡിയയിലും ഹിറ്റ്

    ശരീരത്തിന്റെ ഫിറ്റ്‌നസ്സിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പക്ഷേ ഇപ്പോഴും ജിമ്മില്‍ പോകുന്നതും ഡയറ്റ് നോക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതുമൊക്കെ നാളേയ്ക്കായി മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഈ മുത്തശ്ശി വലിയ പ്രചോദനം തന്നെയായിരിക്കും. കാരണം 103 വയസ്സുണ്ടെങ്കിലും എന്നും മുടങ്ങാതെ ജിമ്മില്‍ പോകുകയും കൃത്യമായി വ്യായമം ചെയ്യുകയും ചെയ്യും ഈ മുത്തശ്ശി. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ തെരേസ മൂര്‍ എന്ന മുത്തശ്ശിയാണ് ഇത്തരത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. https://twitter.com/Pubity/status/1634872016561127424?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1634872016561127424%7Ctwgr%5E8c1185daf999fbe337f1310377583e9231d50e87%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPubity%2Fstatus%2F1634872016561127424%3Fref_src%3Dtwsrc5Etfw കൃത്യമായി ജിമ്മില്‍ പോകുകയും വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യന്ന തെരേസ മൂറിന് കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമില്ല. ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കും വിധമാണ് ഇവര്‍ ഇപ്പോഴും ഓരോ വര്‍ക്ക് ഔട്ടുകളും ചെയ്യുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് തെരേസ മൂര്‍ ജനിച്ചത് ഇറ്റലിയിലാണ്. 1946-ല്‍ അവര്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാനുള്ള അവസരം അവള്‍ക്ക് നല്‍കി. ചെറുപ്പം മുതല്‍ തന്നെ…

    Read More »
  • LIFE

    മറ്റൊരു യുവതാരം കൂടി വിവാഹിതനായി, വധു ആരാണെന്ന് അറിയുമോ? ആശംസകളുമായി മലയാളികള്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രാഹുല്‍ മാധവ്. നിരവധി മലയാളം സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇദ്ദേഹം ധാരാളം മികച്ച സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയില്‍ ഇദ്ദേഹം പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദീപശ്രീ എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. ബംഗളൂരില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ എല്ലാം തന്നെ നടന്നത്. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സംവിധായകന്‍ ഷാജി കൈലാസ് ഇദ്ദേഹത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇതുകൂടാതെ നിര്‍മ്മാതാവായ ബാദുഷ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മലയാളം സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത് എങ്കിലും തമിഴ് സിനിമയിലൂടെയാണ് താരം കരിയര്‍ ആരംഭിക്കുന്നത്. ബാങ്കോക്ക് സമ്മര്‍ എന്ന സിനിമയിലൂടെ ആണ് താരം കരിയര്‍ മലയാളത്തില്‍ ആരംഭിക്കുന്നത്. ‘ആദം ജോണ്‍’ എന്ന സിനിമയില്‍ താരം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ‘പൊറിഞ്ചു മറിയം ജോസ്’…

    Read More »
  • Social Media

    മീഡിയാ വണ്ണില്‍ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട്; ഇനി ഈ ചാനലില്‍ തിളങ്ങും

    തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലില്‍ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട് ഇനി റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഖമാകുമെന്ന് സൂചന. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. അടുത്തിടെയാണ് നികേഷ് കുമാര്‍ ചാനല്‍ വിറ്റത്. ഫേസ്ബുക്കിലൂടെ സ്മൃതി തന്നെയാണ് ഇന്നലെ മീഡിയ വണ്ണില്‍ നിന്ന് രാജിവെക്കുന്ന വിവരം അറിയിച്ചത്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: MediaOne ഇല്‍ നിന്നും ഇറങ്ങുന്നു.. എന്റെ മാധ്യമ ജീവിതത്തില്‍ ഒരു വര്‍ഷം മാത്രമാണ് ഇവിടെ ജോലിചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്. അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവര്‍ത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാന്‍ മീഡിയ വണ്ണിന് കഴിയട്ടെ..ആശംസകള്‍..

    Read More »
  • India

    ”ലൈംഗിക ലാക്കോടെയല്ലാതെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കലല്ല”

    മുംബൈ: ലൈംഗിക ലാക്കോടെയല്ലാതെ പെണ്‍കുട്ടിയുടെ പുറത്തും തലയിലും തലോടുന്നത് സ്ത്രീത്വത്തെ അധിക്ഷേപിക്കല്‍ ആവില്ലെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീത്വത്തെ അധിക്ഷേപിച്ചെന്ന കേസില്‍ ഇരുപത്തിയെട്ടുകാരനെ വെറുതെവിട്ടുകൊണ്ടാണ്, നാഗ്പുര്‍ ബെഞ്ചിന്റെ വിധി. പന്ത്രണ്ടു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പേരില്‍ അന്നു പതിനെട്ടു വയസ്സുണ്ടായിരുന്ന യുവാവിനെതിരെ 2012ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘നീയങ്ങു വളര്‍ന്നല്ലോ’ എന്നു പറഞ്ഞുകൊണ്ട് യുവാവ് തന്റെ പുറത്തും തലയിലും തലോടിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ യുവാവ് കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരായ ഹര്‍ജിയിയിലാണ് ഹൈക്കോടതി ഉത്തരവ്. ഒരു സ്്ത്രീയെ അധിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചെന്നു തെളിയിക്കാനായാല്‍ മാത്രമേ ഇത്തരമൊരു കേസ് നിലനില്‍ക്കൂ എന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയെ വെറും കുട്ടിയായി മാത്രമാണ് പ്രതി കണ്ടിട്ടുള്ളതെന്നാണ് മൊഴിയില്‍നിന്നു വ്യക്തമാവുന്നത്. ലൈംഗികമായ ലാക്കോടെ പ്രതി കുട്ടിയെ സമീപിച്ചതായി കരുതാനാവില്ല- കോടതി പറഞ്ഞു. പുറത്തും തലയിലും തലോടി എന്നതല്ലാതെ ഒരു ആക്ഷേപം പ്രോസിക്യൂഷനും ഇല്ലെന്നു കോടതി പറഞ്ഞു. തെറ്റായ ഉദ്ദേശ്യത്തോടെയാണ് പ്രതി പെരുമാറിയതെന്ന് പെണ്‍കുട്ടിയും…

    Read More »
  • Kerala

    സമാന്തര സര്‍വീസുകാരന്റെ ബസില്‍ യൂണിയന്‍ നേതാവും സംഘവും ഗവിയില്‍ അടിച്ച് പൊളിച്ചു; കെഎസ്ആര്‍ടിസിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

    തിരുവനന്തപുരം: സമാന്തര സര്‍വീസ് നടത്തുന്ന ബസില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഗവിയിലേക്ക് ഉല്ലാസ യാത്ര നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം ഗവിയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമ്പോള്‍, ജീവനക്കാര്‍ സമാന്തരവാഹനത്തില്‍ ഉല്ലാസയാത്ര നടത്തിയ സംഭവത്തില്‍ സി.എം.ഡി ബിജുപ്രഭാകറിന് പരാതി ലഭിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ബസുകള്‍ ഒഴിവാക്കി സ്വകാര്യവാഹനത്തെ ആശ്രയിച്ചതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. തിരുവനന്തപുരം സെന്‍ട്രലിലെ ജീവനക്കാര്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഗവിയിലേക്ക് പോയത്. സെന്‍ട്രല്‍ എ.ടി.ഒയും ട്രേഡ് യൂണിയന്‍ നേതാവായ ഇന്‍സ്പെക്ടറുമാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ബസ് ലഭ്യമല്ലാത്തതുകൊണ്ടാണ് വാഹനം വാടകയ്ക്കെടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. നിജസ്ഥിതി വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അന്നേദിവസം തലസ്ഥാനത്തെ മറ്റൊരു ഡിപ്പോയില്‍ നിന്നുള്ള ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ വിനോദയാത്ര നടത്തിയിരുന്നു. അവധി ദിവസങ്ങളില്‍ യാത്രക്കാര്‍ കുറഞ്ഞ ട്രിപ്പുകള്‍ റദ്ദാക്കി ബഡ്ജറ്റ് ടൂറിസത്തിന് ബസ് നല്‍കാറുണ്ട്. കെ.എസ്.ആര്‍.ടി.സി നിരക്ക് കുറച്ച് ഗവിയിലേക്ക് സര്‍വീസ് നടത്തുന്നുവെന്ന് ചില സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സ്വകാര്യവാഹനത്തെ ആശ്രയിച്ചത്.…

    Read More »
Back to top button
error: