Month: March 2023
-
Local
ബോംബ് സ്ഫോടനത്തിൽ വീട്ടുടമ സന്തോഷിനും ഭാര്യയ്ക്കും പരിക്ക്, ആർഎസ്എസ്- ബജ്‌റങ്ദൾ പ്രവർത്തകൻ കൂടിയായ സന്തോഷ് അറസ്റ്റിൽ
കോഴിക്കോട്: ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ വീട്ടുടമ മുക്കോലപറമ്പത്ത് എ.കെ സന്തോഷിനെ (32) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തിൽ പരിക്കേറ്റ് കോഴിക്കോട് കോഴിക്കോട് ഉള്ളിയേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്തോഷിനെ ഡിസ്ചാർജ് ചെയ്തു പുറത്തിറങ്ങിയ ഉടൻ മുഴക്കുന്ന് എസ്.ഐ ഷിബു പോളിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് സി.ഐ രജീഷിൻ്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുക്കോലപറമ്പത്ത് എ.കെ.സന്തോഷി(32)നെതിരെ സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരുന്നു. പന്നിപ്പടക്കം ആയിരുന്നു എന്നാണു പൊലീസിന് നൽകിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വീട് സന്ദർശിച്ച സയന്റിഫിക് സംഘം ബോംബ് നിർമാണത്തിന് ഉപയോഗിച്ച രാസവസ്തുക്കൾ സ്ഥലത്തുനിന്നു ശേഖരിച്ചു. ഇവർ നൽകിയ റിപ്പോർട്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത പൊലീസ് ആശുപത്രിയിൽ രഹസ്യ നിരീക്ഷണവും ശക്തമാക്കി. 12 ന് സന്ധ്യയ്ക്ക് 7 മണിയോടെയാണ് സന്തോഷിന്റെ വീട്ടിലെ വർക്ക് ഏരിയയിൽ സ്ഫോടനം ഉണ്ടായത്. ഭാര്യ…
Read More » -
Kerala
പുകവലിക്കിടെ മുണ്ടിലേയ്ക്ക് തീ വീണ് ആളിപ്പടര്‍ന്നു; തൃശൂരില്‍ ഗൃഹനാഥന്‍ മരിച്ചു
തൃശ്ശൂര്‍: പുകവലിക്കുന്നതിനിടെ, മുണ്ടിലേയ്ക്ക് വീണ് തീ ആളിപ്പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് (65) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തൃശ്ശൂര്‍ പെരിങ്ങോട്ടുകരയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുന്‍വശത്ത് വച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തില്‍ പെട്ടത്. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തില്‍ മുണ്ടില്‍ വീഴുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
Read More » -
Kerala
ബഫര്‍ സോണ്‍ വിധി ഭേദഗതി ചെയ്താല്‍ ആശങ്ക തീരുമല്ലോ? കേരളത്തിന് പ്രതീക്ഷ നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ കേരളത്തിനു പ്രതീക്ഷ നല്‍കി സുപ്രീം കോടതി. ബഫര്‍സോണ്‍ വിധി ഭേദഗതി ചെയ്താല്‍ ആശങ്കകള്‍ക്ക് പരിഹാരമാകില്ലേയെന്ന് എന്നു വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചു. ഭേദഗതി ചെയ്താലും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലെങ്കിലും പരിസ്ഥിതി ലോല മേഖല വേണമെന്നാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അന്തിമ വിജ്ഞാപനവും കരടവ് വിജ്ഞാപനവുമിറങ്ങിയ കേരളത്തിലെ 17 സംരക്ഷിത മേഖലകളെ ബഫര്‍ സോണ്‍ വിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. കേരളത്തിന്റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിനു ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും കേരളം കോടതിയെ അറിയിച്ചു. വിധിയില്‍ ഭേദഗതിയും ഇളവുകളും തേടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷകള്‍ ഉത്തരവിനായി കോടതി മാറ്റി.…
Read More » -
India
തരൂരിന് തടയിടാന്‍ ജയശങ്കറോ? വിദേശകാര്യമന്ത്രിക്കായി ബിജെപി പരിഗണിക്കുന്ന സീറ്റുകളില്‍ തിരുവനന്തപുരവും
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, ബംഗളൂരു റൂറല്‍, വിശാഖപ്പട്ടണം റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ ഒന്നാണ് മത്സരിക്കാന്‍ പരിഗണിക്കുന്നത്. നിലവിലെ എം.പി. ശശി തരൂരിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കുന്നതെങ്കില്‍ ജയശങ്കര്‍ കൂടി ബിജെപി ടിക്കറ്റിലെത്തിയാല്‍ ഗ്ലാമര്‍പോരാട്ടമായിരിക്കും നടക്കുക. തിരുവനന്തപുരം, ബംഗളൂരു റൂറല്‍, വിശാഖപട്ടണം റൂറല്‍ എന്നിവിടങ്ങളിലെ യുവാക്കളെ അഭിസംബോധന ചെയ്യാന്‍ ജയശങ്കറിന് ബി.ജെ.പി. കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നത്. നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ് ജയശങ്കര്‍. നായര്‍സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. തമിഴ് ബ്രാഹ്‌മണ സമുദായാംഗമാണ് ജയശങ്കര്‍. കഴിഞ്ഞ മൂന്നു തെരഞ്ഞെടപ്പിലും ശശി തരൂരാണ് ഇവിടെനിന്ന് വിജയിച്ചത്. ഇത്തവണയും തരൂരിനാണ് കോണ്‍ഗ്രസ് ടിക്കറ്റിന് സാധ്യത കൂടുതല്‍. ജയശങ്കറിനെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കുന്നതെങ്കില്‍ തീ പാറും പോരാട്ടമായിരിക്കും നടക്കുക. നേരത്തെ, നിയമസഭയിലേക്ക് മത്സരിക്കാനുള്ള താത്പര്യം തരൂര്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം സീറ്റില്‍നിന്ന് തരൂര്‍ പിന്മാറുകയും 2026 നിയമസഭാ…
Read More » -
NEWS
ഫോക്കസ് യൂണിറ്റ് രണ്ടിന്റേ പുതിയ ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് യൂണിറ്റ് രണ്ടിന്റേ വാര്‍ഷിക സമ്മേളനം യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടി കണ്‍വീനര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം നിയാസ് സ്വാഗതവും, ബിനോയ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി. ഓ കോശി ജോ: ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി നിയാസ് ഷാഫി (കേന്ദ്ര എക്‌സിക്യൂട്ടീവ്), ബിനോയ് ഇടിക്കുള (കണ്‍വീനര്‍) നെല്‍സണ്‍ പി. നൈനാന്‍ (ജോ:കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.
Read More » -
India
ടിക്കറ്റ് കാണിച്ചിട്ട് പോയാല്‍ മതി; യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇക്ക് സസ്പെന്‍ഷന്‍
ബംഗളൂരു: കൃഷ്ണരാജപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇയെ സസ്പെന്‍ഡ് ചെയ്ത് ദക്ഷിണ റെയില്‍വേ. ടിക്കറ്റില്ലെന്ന് ആരോപിച്ച് യുവതിയെ ട്രെയിനില്‍ നിന്നും ഇയാള്‍ പുറത്തിറക്കിയതോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. തന്റെ പക്കല്‍ ടിക്കറ്റുണ്ടെന്ന് യുവതി വ്യക്തമാക്കിയെങ്കിലും ഇയാള്‍ അവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. Drunk TT pulled her at KJM . While the girl was telling she had her ticket, showed ticket to TT but TT didn't listen anything,pulled her and still misbehave with her.We need explanation for on duty drunk TT.@RailMinIndia@Central_Railway please take strict action against the TT. pic.twitter.com/UUjRcm8X1w — Karishma behera (@karishma_behera) March 14, 2023 ടിക്കറ്റുണ്ടെന്നും താന്‍ പോലീസിനെ വിളിക്കുമെന്നും യുവതി പറയുമ്പോള്‍ ഇതെന്റെ…
Read More » -
Kerala
ആരപ്പാ ഗോവിന്ദന്‍ ഏതപ്പതാ കോതമംഗലം!!! എം.വി. ഗോവിന്ദനെ അറിയില്ല; പേടിപ്പിക്കാമെന്നും കരുതേണ്ട: സ്വപ്ന
ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്ടിസിനു മറുപടി നല്‍കുമെന്ന് സ്വപ്ന സുരേഷ്. എല്ലാ ജില്ലകളിലും പോലീസ് കേസെടുത്താലും തന്നെ പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും വിജേഷിനൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്നയാളെ പൊലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ”എനിക്ക് എം.വി. ഗോവിന്ദനെ അറിയില്ല. ഞാന്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ല. എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്നും അറിയില്ല. എം.വി. ഗോവിന്ദനെതിരെയല്ല ഞാന്‍ പറഞ്ഞത്. എന്നോടു പറഞ്ഞയാള്‍ ഗോവിന്ദന്റെ പേരു പറഞ്ഞുവെന്നാണ് പറഞ്ഞത്. നോട്ടീസ് കിട്ടുമ്പോള്‍ എന്റെ അഭിഭാഷകന്‍ മറുപടി നല്‍കും.” -സ്വപ്ന പറഞ്ഞു. വിജേഷ് പിള്ളക്കെതിരായ പരാതിയില്‍ സ്വപ്ന സുരേഷ് കടുഗോഡി പോലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയ ശേഷമായിരുന്നു പ്രതികരണം. ഇന്ന് രാവിലെ പത്തേകാലോടെയാണ് സ്വപ്ന സുരേഷ് സ്റ്റേഷനില്‍ ഹാജരായത്. വിശദമായ മൊഴി നല്‍കിയെന്നും വിജേഷിന്റെ ഒപ്പമുള്ള അജ്ഞാതനെ പൊലീസ് കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നതായും സ്വപ്ന മാധ്യമങ്ങളോടു പ്രതികരിച്ചു.
Read More » -
Kerala
കലശം വരവില്‍ പി. ജയരാജന്റെ ചിത്രം; വിശ്വാസികഴ പിന്തുണച്ച് എം.വി ജയരാജന്‍
കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവില്‍ സിപിഎം നേതാവ് പി. ജയരാജന്റെ ചിത്രം പതിച്ച സംഭവത്തില്‍ പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിച്ച് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കതിരൂര്‍ കൂര്‍മ്പക്കാവിലെ ഉത്സവത്തിന്റെ കലശം വരവിലാണ് പി ജയരാജന്റെയും ചെഗുവേരയുടെയും ചിത്രം ഉള്‍പ്പെടുത്തിയത്. വിശ്വാസം രാഷ്ട്രിയ വല്‍കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് എം.വി ജയരാജന്‍ പറഞ്ഞു. ”കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്. വിശ്വാസം എന്നത് രാഷ്ട്രീയവത്കരിക്കാന്‍ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വര്‍ഗീയ സംഘടനകള്‍ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്”- എം.വി ജയരാജന്‍ പറഞ്ഞു. പി.ജയരാജനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപൂജാ വിവാദം നേരത്തെയും വിവാദത്തിന് കാരണമായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരില്‍ പുതിയ വിവാദം ഉണ്ടായതെങ്കിലും ഇതിനോട് പി ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read More » -
NEWS
സമാധാന നൊബേല്‍; പ്രധാനമന്ത്രി മോദി പരിഗണനയിലെന്ന് കമ്മിറ്റി ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൊബേല്‍ സമ്മാന കമ്മിറ്റി ഉപാധ്യക്ഷന്‍ അസ്‌ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ സാധിക്കും. അസ്‌ലേ പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഇന്ത്യ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിന് മാത്രമല്ല മറിച്ച് ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ടെന്നും അസ്‌ലേ കൂട്ടിച്ചേര്‍ത്തു.
Read More »
