CrimeNEWS

വൈക്കത്ത് വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടുപേര്‍കൂടി പിടിയില്‍

വൈക്കം: വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിലായി. ഉദയനാപുരം നക്കംത്തുരുത്ത് ഭാഗത്ത് ചെട്ടിച്ചിറ വീട്ടില്‍ ഗോപി മകന്‍ ആലു എന്നുവിളിക്കുന്ന പ്രവീണ്‍ ജി കുമാര്‍ , പെരുമ്പളം എസ്.കെ.വി സ്ക്കൂളിന് സമീപം ചെട്ടിപ്പറമ്പത്ത് വീട്ടില്‍ മന്മഥന്‍ മകന്‍ ടിട്ടു എന്നുവിളിക്കുന്ന ശ്രീജിത്ത് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തായ ഷലീൽ ഖാനും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി വൈക്കം സ്വദേശിയായ വ്യാപാരിയെ ചാലപറമ്പ് ഭാഗത്ത് വച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുന്‍പ് വ്യാപാരിയെ കയ്യേറ്റം ചെയ്തതിന് ഷലീൽ ഖാനെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ വ്യാപാരി പരാതി നൽകിയതിന്റെ വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്ന് വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിലൊരാളായ കൊട്ടാരം വീട്ടിൽ ഷലീൽ ഖാനെ ഇന്നലെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ ഇവർക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇവരെ പിടികൂടുകയായിരുന്നു. വൈക്കം എ.എസ്.പി രാജേന്ദ്രദേശ്മുഖ് , എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ അബ്ദുൽ സമദ്, സി.പി.ഓ മാരായ അനസ്, ജാക്സൺ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: