CrimeNEWS

ഉത്സവത്തോടനുബന്ധിച്ച് വാക്ക് തർക്കം, പകരം വീട്ടാൻ വീടുകയറി ആക്രമണം; അയർക്കുന്നത്ത് മൂന്നുപേർ അറസ്റ്റിൽ

അയർക്കുന്നം: വീട്ടമ്മയും ഭർത്താവിനെയും, ഭർതൃ സഹോദരനെയും വീടുകയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂർ പ്ലാമൂട്ടിൽ വീട്ടിൽ കുര്യൻ മകൻ സാബു കുര്യൻ (40), ഇയാളുടെ സഹോദരനായ ബാബു കുര്യൻ (46), അയർക്കുന്നം കല്ലിട്ടുനട പുന്നത്തുറ ഭാഗത്ത് കൂർമുള്ളിൽ വീട്ടിൽ ധനേശൻ മകൻ നൈജി ധനേശൻ (39) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി അയൽവാസി കൂടിയായ രാജേഷിന്റെ വീട്ടിൽ അതിക്രമിച്ച കയറി രാജേഷിനെയും ഇയാളുടെ സഹോദരനെയും ഭാര്യയെയും കമ്പി വടി കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു.

ഇതിനുശേഷം ഇവർ വീടിന്റെ ഡൈനിങ് മേശയും, ജനൽ ചില്ലുകളും മറ്റും അടിച്ചു തകർക്കുകയും ചെയ്തു. ഇവർ തമ്മിൽ അമയന്നൂർ ഉത്സവത്തോടനുബന്ധിച്ച് വാക്ക് തർക്കം നിലനിന്നിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ആർ മധു, എസ്.ഐ മാരായ ബേബി, എജിസൺ , സി.പി.ഓ മാരായ ജിജോ മോൻ വർഗീസ്, അനൂപ്, ജയകൃഷ്ണൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Back to top button
error: