Month: March 2023

  • Kerala

    മുടക്കിയ തുകയുടെ ഇരട്ടിയിലധികം തിരിച്ചുകിട്ടുന്ന എൽഐസി പോളിസി! സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും

    ഭാവിയിലേക്കുള്ള ആവശ്യങ്ങൾ മുന്നിൽക്കണ്ട് വിവിധ സ്‌കീമുകളിൽ പണം നിക്ഷേപിക്കുന്നവരുണ്ട്. ആവശ്യം വരുമ്പോൾ നല്ലൊരു തുക പിൻവലിക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും പണം നിക്ഷേപിക്കുന്നത്. എന്നാൽ ഏതെങ്കിലും നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ച് കാലാവധി തീരുമ്പോൾ കുറഞ്ഞ തുകയാണ് കയ്യിൽ തിരികെ ലഭിക്കുന്നതെന്ന പരാതിയുള്ളവരാണോ നിങ്ങൾ? അത്തരക്കാർക്കുള്ള മികച്ച ഓപ്ഷനാണ് എൽഐസി ജീവൻ ലാഭ്. കാരണം നിശ്ചിതകാലാവധിയെത്തുമ്പോൾ മുടക്കിയ തുകയുടെ ഇരട്ടിയിലധികം തിരിച്ചുകിട്ടുന്ന എൽഐസി പോളിസിയാണിത്. എൽഐസി ജീവൻലാഭ് സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷ കൂടി ഉറപ്പ് നൽകുന്ന പോളിസിയാണ്് ജീവൻലാഭ്. ഒരു നോൺ ലിങ്ക്ഡ്, പ്രോഫിറ്റ് എൻഡോവ്‌മെന്റ് പോളിസിയാണിത്. ഈ പ്ലാനിലൂടെ കാലാവധി പൂർത്തിയാക്കിയാൽ പോളിസി ഉടമയ്ക്ക് അടച്ച തുകയും ബോണസും ലഭിക്കും. പോളിസി ഉടമയുടെ ഇൻഷുറൻസ് നിശ്ചിത കാലാവധി പൂർത്തിയാക്കിയാൽ ഇൻസ്റ്റാൾമെൻറായും പണം പിൻവലിയ്ക്കാവുന്നതാണ്. ഇതിന് അധിക പലിശയും ലഭ്യമാകും. പോളിസി കാലയളവിനുള്ളിൽ പണം ആവശ്യമുള്ളവർക്ക് വായ്പ സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കും. എന്നാൽ പോളിസിയിൽ നിന്ന് വായ്പയെടുക്കണമെങ്കിൽ മൂന്ന് വർഷം മുടക്കമില്ലാതെ പ്രീമിയം…

    Read More »
  • Kerala

    കെ. സുധാകരൻ കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തി; കെ സുധാകരൻ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻ കുട്ടി

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍ കുട്ടി. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ സുധാകരനെന്ന് വി ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണയെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി. വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശങ്ങളെ കാണാനാകൂ. രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരൻ കടന്നുവന്ന വഴിയും നിരീക്ഷിച്ചാൽ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകും. രാഷ്ട്രീയമായി നേരിടാൻ കഴിയാതാകുമ്പോൾ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികൾ ആണ് സമീപകാലത്ത് കോൺഗ്രസ്‌ നടപ്പാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പെന്നും ശിവന്‍കുട്ടി പറയുന്നു. ഈ രാഷ്ട്രീയ യാഥാർഥ്യം മനസിലാക്കാതെ കോൺഗ്രസ്‌ നേതാക്കൾ സുധാകരന് പഠിക്കുകയാണെങ്കിൽ കോൺഗ്രസ്‌ ഇനിയും ഇല്ലാതാകുകയേ…

    Read More »
  • Crime

    ഗര്‍ഭിണിയാണെന്ന് ആരും അറിഞ്ഞില്ല; ഇടുക്കിയില്‍ 16 വയസുകാരി വീട്ടില്‍ പ്രസവിച്ചു, സഹപാഠിക്കായി തെരച്ചില്‍

    ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. ഇരുവരും സ്‌നേഹത്തിലായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. കുട്ടി ഇന്ന് സ്‌കൂളില്‍ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകിട്ട് മുതല്‍ പറഞ്ഞിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല എന്നാണ് പറയുന്നത്. പ്രാഥമികമായി കുട്ടിയോട് അന്വേഷിച്ചറിഞ്ഞതില്‍ നിന്ന് കുട്ടിയോട് ഒപ്പം പഠിച്ചിരുന്നയാളാണ് പീഡിപ്പിച്ചിരുന്നതെന്ന് മനസ്സിലായി. ആണ്‍കുട്ടിക്കും പ്രായപൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക വശങ്ങടക്കം പോലീസ് പരിശോധിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും പോലീസ് ആണ്‍കുട്ടിക്കെതിരെ നടപടി എടുക്കുക. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടി തന്നെ…

    Read More »
  • India

    രഹസ്യവിവരം ചോര്‍ത്തി; ജയിലിലായതിനു പിന്നാലെ സിസോദിയക്കെതിരേ പുതിയ കേസെടുത്ത് സി.ബി.ഐ

    ന്യൂഡല്‍ഹി: ജയിലിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. ഡല്‍ഹി സര്‍ക്കാരിന്റെ ഫീഡ്ബാക്ക് യൂണിറ്റില്‍ അഴിമതി ആരോപിച്ചാണ് പുതിയ കേസ്. സിസോദിയ്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ബി.ഐയ്ക്ക് അനുമതി നല്‍കിയതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2015-ലാണ് ആം ആദ്മി സര്‍ക്കാര്‍ അഴിമതി തടയല്‍ ലക്ഷ്യമിട്ട് ഫീഡ്ബാക്ക് യൂണിറ്റ് ആരംഭിക്കുന്നത്. ഫീഡ്ബാക്ക് യൂണിറ്റിന്റെ മറവില്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് സിസോദിയയ്ക്കെതിരെ നടപടി. രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സി.ബി.ഐ. പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫീഡ്ബാക്ക് യൂണിറ്റുകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലായിരുന്നുവെന്നും ആം ആദ്മി പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടത്തിനുള്ള വിവരങ്ങള്‍ ചോര്‍ത്തുന്ന രഹസ്യാന്വേഷണ വിഭാഗമായാണ് ഫീഡ്ബാക്ക് യൂണിറ്റ് പ്രവര്‍ത്തിച്ചതെന്നും സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമം കാണിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സിസോദിയ ഉള്‍പ്പടെ ആറു പേര്‍ക്കെതിരെയാണ് കേസ്. അതേസമയം, സിസോദിയ്ക്കെതിരെ വ്യാജ കേസുകള്‍…

    Read More »
  • Kerala

    സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം

    തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവര്‍ക്ക് ഇനി ശമ്പളം നൽകേണ്ടെന്ന് തീരുമാനം. ജോലിയിൽ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി അടക്കം നിര്‍ദ്ദേശിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരുടെ പതിവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് മേലുദ്യോഗസ്ഥരാണ്. ജോലിയിൽ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങൾ അക്കൗണ്ട് സെഷനെ കൃത്യസമയത്ത് അറിയിക്കണമെന്നും അച്ചടക്ക നടപടികൾക്ക് മേലുദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവെയ്ക്കണമെന്നുമാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.

    Read More »
  • Kerala

    കോര്‍പറേഷന്‍ സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലി കോണ്‍ഗ്രസുകാര്‍; ഉപരോധസമരത്തിനിടെ വ്യാപക അക്രമം

    കൊച്ചി: ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി കോര്‍പറേഷന് മുന്നിലെ കോണ്‍ഗ്രസ് ഉപരോധത്തിനിടെ വ്യാപക അക്രമം. ഓഫീസിലെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കോര്‍പറേഷന്‍ സെക്രട്ടറി ബാബു അബ്ദുല്‍ ഖാദറിനെയും ക്ലാര്‍ക്ക് വിജയകുമാറിനെയും വളഞ്ഞിട്ട് തല്ലി. രാവിലെ ഓഫീസിലെത്തിയ മറ്റൊരു ജീവനക്കാരനെ ഓടിച്ചിട്ട് ചവിട്ടുകയാണുണ്ടായത്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെയും ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഡിസിസിയുടെ നേതൃത്വത്തില്‍ ഉപരോധസമരം ആരംഭിച്ചത്. ഒരു കാരണവശാലും ഒരു ജീവനക്കാരനെ പോലും ഈ ഓഫീസിലേക്ക് കടത്തിവിടരുതെന്നായിരുന്നു ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഒന്‍പത് മണിക്ക് ശേഷം ഓഫീസിലേക്ക് എത്തിയ ആറുജീവനക്കാരെ പോലീസ് സുരക്ഷിതരായി അകത്ത് കയറ്റി. ഇതിനിടെ ഒറ്റക്ക് ഓഫീസിലേക്ക് എത്തിയ ഒരു ജീവനക്കാരനെ ശ്രദ്ധയില്‍ പെട്ടതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയായിരുന്നു. ആക്രോശത്തോടെ പാഞ്ഞടുക്കുന്ന പ്രവര്‍ത്തകരെ കണ്ട് ബസില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ജീവനക്കാരനെ പ്രതിഷേധകരില്‍ ഒരാള്‍ പിന്നില്‍ നിന്ന് ചവിട്ടി. ഇയാള്‍ക്ക് നേരെ കുപ്പി വലിച്ചെറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മീഡിയവണ്‍ ക്യാമറാമാന്‍…

    Read More »
  • India

    കൊട്ടിഘോഷിച്ച് തുറന്നു കൊടുത്തിട്ട് ദിവസങ്ങള്‍ മാത്രം; ബംഗളുരു-മൈസൂര്‍ അതിവേഗ പാത പൊളിഞ്ഞു

    ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത ബംഗളുരു-മൈസൂര്‍ അതിവേഗ പാത പൊളിഞ്ഞു. ബിഡദിക്ക് സമീപമുള്ള മേല്‍പ്പാലത്തിലാണ് വലിയ കുഴി രൂപപ്പെട്ടത്. കേടുപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ അറ്റകുറ്റപ്പണികള്‍ നടത്തി. നവീകരിച്ച ബംഗളുരു-മൈസൂര്‍ ദേശീയപാത ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുത്തത്. കഴിഞ്ഞ വര്‍ഷം ഒരു ട്രക്ക് മറിഞ്ഞിടത്താണ് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് വിവരം. ഈ ഭാഗത്തുകൂടി സഞ്ചരിച്ച നിരവധി വാഹനങ്ങള്‍ക്ക് മുന്‍പ് അപകടം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍പ്പാലത്തിന്റെ സ്പാനുകളെ കൂട്ടിയിണക്കുന്ന സ്ഥലത്താണ് തകരാര്‍ നേരിട്ടതെന്ന് മൈസൂരു-കുടകില്‍ നിന്നുള്ള ലോക്‌സഭാംഗം പ്രതാപ് സിംഹ പറഞ്ഞു. അറ്റകുറ്റ പണികള്‍ നടക്കുന്നതിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് (ഐആര്‍സി) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല പാത നിര്‍മ്മിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. പാതയുടെ നിര്‍മ്മാണം അശാസ്ത്രീയമാണെന്നും പാതയുടെ നിര്‍മ്മാണത്തിനുപയോഗിച്ച സാധനങ്ങള്‍ക്ക് നിലവാരമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, എക്‌സ്പ്രസ്…

    Read More »
  • Crime

    നോട്ടീസ് അയച്ചത് പച്ച ബുള്ളറ്റിന്, കൈപ്പറ്റിയത് ചുവപ്പ് ബുള്ളറ്റ് ഉടമ; രണ്ടും കെഎല്‍ 03 സി 7433!

    പത്തനംതിട്ട: റോഡില്‍ നിയമലംഘനം നടത്തിയ പച്ച നിറത്തിലുള്ള ബുള്ളറ്റിന്റെ ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് അയച്ച നോട്ടീസ് ലഭിച്ചത് ഇതേ നമ്പരുള്ള ചുവപ്പ് നിറത്തിലുള്ള ബുള്ളറ്റിന്റെ ഉടമയ്ക്ക്. നോട്ടീസ് കിട്ടിയതോടെ ഉടമ തന്റെ ബൈക്കുമായി എത്തി. അപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കും ഉടമയ്ക്കും സംശയം ഉണ്ടായത്. ഹെല്‍മറ്റില്ലാതെ, അസഹ്യമായ ശബ്ദവും പുറപ്പെടുവിച്ച് ഓടിച്ചു എന്നതായിരുന്നു കുറ്റം. അടൂര്‍ ജോയിന്റ് ആര്‍ടി ഓഫീസില്‍നിന്ന് അയച്ച നോട്ടീസുമായി എത്തിയ ചുവന്ന ബുള്ളറ്റുകാരന്‍ അതില്‍ കാണിച്ചിരിക്കുന്ന സമയത്തോ ദിവസമോ ആ വഴി പോയിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഇതോടെ ആശയക്കുഴപ്പമായി. തങ്ങള്‍ കണ്ടത് ചുവന്നതല്ല, പച്ച ബുള്ളറ്റാണെന്ന് അറിയാവുന്ന ആര്‍ടിഒ ഉദ്യോഗസ്ഥരും പറഞ്ഞു. ഇതോടെ പച്ച ബുള്ളറ്റ് തപ്പിയിറങ്ങിവര്‍ക്ക് ഒടുക്കം വാഹനവും ഓടിച്ചയാളെയും കിട്ടി. വ്യാജ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചതും വണ്ടി എങ്ങനെ ലഭിച്ചു എന്നതും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയില്ല. തുടര്‍ന്ന് പച്ച ബുള്ളറ്റ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കൈമാറി. ഇനി പോലീസായിരിക്കും കേസ്…

    Read More »
  • India

    ലണ്ടന്‍ പ്രസംഗം പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ അവസരം തരണം; ലോക്സഭ സ്പീക്കറെ കണ്ട് രാഹുല്‍

    ന്യൂഡല്‍ഹി: യുകെയിലെ തന്റെ പ്രസംഗത്തെ കുറിച്ച് ലോക്സഭയില്‍ വിശദീകരിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയതിന് പിന്നാലെ, പാര്‍ലമെന്റിലെത്തിയാണ് അദ്ദേഹം സ്പീക്കറെ കണ്ടത്. ലണ്ടന്‍ സന്ദര്‍ശനത്തില്‍ താന്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”അവര്‍ പാര്‍ലമെന്റില്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ എന്താണ് ഞാന്‍ ചിന്തിക്കുന്നത് എന്ന് പറയും”- രാഹുല്‍ പറഞ്ഞു. താന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ അത് ബിജെപിക്ക് ഇഷ്ടപ്പെടില്ല. പാര്‍ലമെന്റിനുള്ളില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പുറത്ത് സംസാരിക്കും- അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് ഒപ്പമാണ് അദ്ദേഹം സ്പീക്കറെ കണ്ടത്. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. മാപ്പ് പറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, രാഹുല്‍ മറുപടി നല്‍കിയില്ല. ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് ആയിരുന്നു ലണ്ടനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം.    

    Read More »
  • Crime

    റെയില്‍വേ സ്‌റ്റേഷനിലെ വീപ്പയ്ക്കുള്ളില്‍ മൃതദേഹം; കൊല്ലപ്പെട്ടത് യു.പി. സ്വദേശിനി, ബിഹാര്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

    ബംഗളൂരു: ബൈയ്യപ്പനഹള്ളി റെയില്‍വേസ്റ്റേഷനില്‍ പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റെയില്‍വേ പോലീസ്. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയുടേതാണ് മൃതദേഹം. പിടിയിലായവര്‍ ബിഹാര്‍ സ്വദേശികളാണ്. ഇവര്‍ക്കുപുറമേ കുറ്റകൃത്യത്തില്‍ പങ്കുള്ള മറ്റു രണ്ടുപേരെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ട്. മുമ്പുനടന്ന കൊലപാതകങ്ങളുമായി ഈ കൊലപാതകത്തിന് ബന്ധമില്ലെന്നും പോലീസ് അറിയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് 30 വയസ്സിനടുത്തുള്ള യുവതിയുടെ മൃതദേഹം റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്.മൂന്നംഗസംഘം ഓട്ടോയിലെത്തി റെയില്‍വേ സ്റ്റേഷനില്‍ മൃതദേഹമടങ്ങിയ വീപ്പ ഉപേക്ഷിക്കുന്ന സി.സി. ടി.വി. ദൃശ്യങ്ങള്‍ റെയിവേ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജനുവരി നാലിന് യശ്വന്തപുര റെയില്‍വേ സ്റ്റേഷനിലും പ്ലാസ്റ്റിക് വീപ്പയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രദേശത്തെ സി.സി.ടി.വി. ക്യാമറ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ല. രണ്ടുമാസം കഴിഞ്ഞിട്ടും കേസില്‍ തുമ്പുണ്ടായിട്ടില്ല. ഡിസംബര്‍ ആറിന് മറ്റൊരു യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ബെംഗാര്‍പേട്ട് – ബൈയ്യപ്പനഹള്ളി തീവണ്ടിയിലെ കോച്ചില്‍…

    Read More »
Back to top button
error: