Month: March 2023
-
India
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷന്‍ എന്നിവ കര്‍ശനമാക്കണെന്നും കത്തില്‍ പറയുന്നു. ”ചില സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കണം.” ആരോഗ്യ സെക്രട്ടറി കത്തില്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 700 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നാലു മാസത്തിനുശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Read More » -
India
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 2 പൈലറ്റുമാരും മരിച്ചു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ മണ്ടലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചത്. അപകട സമയത്ത് ഇവര്‍ മാത്രമേ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുള്ളു. വ്യാഴാഴ്ച രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും സൈന്യം അറിയിച്ചു.
Read More » -
Crime
സമൂഹ മാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയ തമന്നയുടെ വീഡിയോ, താൻ ഗർഭിണിയാണെന്നും അറസ്റ്റ് ചെയ്യരുതെന്നും അപേക്ഷ ; പക്ഷേ പൊലീസ് പൊക്കി
കോയമ്പത്തൂര്‍: സമൂഹ മാധ്യമങ്ങളില്‍ കൂടി കൊലവിളിനടത്തിയ യുവതി ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി. വിരുതുനഗര്‍ സ്വദേശി തമന്ന എന്നറിയപ്പെടുന്ന വിനോദിനി (23)യെയാണ് രണ്ടാഴ്ചത്തെ തിരച്ചിലിനുശേഷം പോലീസ് പിടികൂടിയത്. ‘ഫ്രണ്ട്സ് കാള്‍ മീ തമന്ന’ എന്ന പേരില്‍ യുവാക്കള്‍ക്കിടയില്‍ സംഘര്‍ഷം വളര്‍ത്തുന്നരീതിയില്‍ വീഡിയോ ഇട്ടതിനാണ് അറസ്റ്റ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷണ്‍മുഖം ഒളിവിലാണ്. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 2021ല്‍ പീളമേട് സ്റ്റേഷന്‍പരിധിയില്‍ കഞ്ചാവ് വിറ്റതിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്നു തമന്ന. പിന്നീട് കോയമ്പത്തൂര്‍ നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ നടന്ന കൊലപാതകങ്ങള്‍ക്കുശേഷം ഗുണ്ടാ സംഘങ്ങളെയും സാമൂഹികമാധ്യമങ്ങളിലും മറ്റും സ്പര്‍ധവളര്‍ത്തുന്ന രീതിയില്‍ വീഡിയോ ഇടുന്നവരെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്തിരുന്നു. കോടതിക്ക് സമീപം കൊല്ലപ്പെട്ട ഗുണ്ട ഗോകുല്‍, പ്രതി സൂര്യ എന്നിവരുമായി തമന്നക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ സ്പര്‍ധവളര്‍ത്താന്‍ തമന്ന സമൂഹ മാധ്യമം ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവില്‍പ്പോയ തമന്ന പലയിടങ്ങളില്‍ നിന്നും വീണ്ടും വീഡിയോ പുറത്തിറക്കി.…
Read More » -
Local
ദമ്പതികൾ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ, ജീവനൊടുക്കാൻ കാരണം കടുത്ത സാമ്പത്തിക ബാധ്യതയത്രേ
കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്നാണത്രേ കണ്ണൂർ തിമിരിയിൽ ദമ്പതികൾ തൂങ്ങിമരിച്ചു. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരെയാണ് വീടിനു സമീപത്തുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സന്തോഷിനും ദീപയ്ക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്നാണ് പല കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read More » -
Kerala
‘അടിച്ചു സാറേ, അടിച്ചു… 75 ലക്ഷം!’; ലോട്ടറി അടിച്ചതിന്റെ ഞെട്ടലിൽ അതിഥി തൊഴിലാളി ഓടിയെത്തിയത് പൊലീസ് സ്റ്റേഷനിലേക്ക്…
തൊടുപുഴ: സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ. ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പൊലീസിന്റെ സഹായം തേടിയെത്തിയത്. ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് കാര്യം അറിയിക്കുകയായിരുന്നു. ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പൊലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു. റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്. പതിനാലാം തീയതിയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-356 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. SR 570994 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എല്ലാ…
Read More » -
Kerala
സ്വപ്നയ്ക്കെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകി, എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നത് ? പിണറായി വിജയനെതിരെ വീണ്ടും കെ സുധാകരൻ
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ വീണ്ടും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സുധാകരൻ. സ്വപ്ന സുരേഷിനെതിരെ പാർട്ടി സെക്രട്ടറി മാനനഷ്ടത്തിന് പരാതി നൽകി, എന്തേ മുഖ്യമന്ത്രി കേസ് കൊടുക്കാതിരുന്നതെന്ന് സുധാകരൻ ചോദിച്ചു. ഇത് സിപിഎം വിലയിരുത്തണം. എം വി ഗോവിന്ദന്റെ മടിയിൽ കനമില്ലെന്നും അതുകൊണ്ടാണ് അദ്ദേഹം പരാതി നൽകിയതെന്നും സുധാകരൻ പറഞ്ഞു. മാധ്യമ പ്രവർത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. പരിശോധിച്ച് നടപടിയെടുക്കും. പാർട്ടി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് സ്ഥാനമില്ല. ദില്ലി ചർച്ചയിൽ താൻ അത് വ്യക്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞു. എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്ന് ഇന്ന് കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന പ്രതിഷേധത്തിനിടെ കെ സുധാകരൻ പറഞ്ഞിരുന്നു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം വി ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
Read More » -
LIFE
റിഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച ‘കാന്താര’ വീണ്ടും തിയറ്ററുകളിലേക്ക്
ആഖ്യാന രീതി കൊണ്ടും പറഞ്ഞ വിഷയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനം നിർവഹിച്ച ചിത്രം ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ബോളിവുഡിൽ അടക്കം ചിത്രം പ്രശംസ ഏറ്റുവാങ്ങി. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ കാന്താര വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. അകാലത്തിൽ പൊലിഞ്ഞ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് സ്പെഷ്യൽ സ്ക്രീനിംഗ്. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് റിഷഭ് ഷെട്ടി ജനീവയിൽ എത്തിയിട്ടുണ്ടെന്നും റിലീസിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 17ലെ സ്ക്രീനിംഗിന് ശേഷം, യുഎൻ നയതന്ത്രജ്ഞർക്കൊപ്പം അത്താഴ വിരുന്നിൽ റിഷഭ് പങ്കെടുക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ചിത്രമാണ് റിഷഭ് ഷെട്ടിയുടെ കാന്താര. സംവിധായകനായും നായകനായും റിഷഭ് ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകരെ ഒന്നാകെ തിയറ്ററുകളിൽ പിടിച്ചിരുത്തി. പ്രേക്ഷക നിരൂപക പ്രശംസകൾക്ക് ഒപ്പം തന്നെ ബോക്സ് ഓഫീസിലും…
Read More » -
LIFE
‘തങ്കലാന്റെ’ ലുക്കിലുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ച് നായകൻ ചിയാൻ വിക്രം; പാ രഞ്ജിത്തിന്റെ ചിത്രം ‘തങ്കലാൻ’ ഓഗസ്റ്റിൽ
ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്‍ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘തങ്കലാന്റെ’ അപ്‍ഡേറ്റുകൾക്ക് ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘തങ്കലാന്റെ’ ലുക്കിലുള്ള തന്റെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ വിക്രം. ‘തങ്കലാൻ’ ഓഗസ്റ്റിലായിരിക്കും റിലീസെന്നാണ് റിപ്പോർട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘തങ്കലാൻ’ എന്ന ചിത്രത്തിലേത് ഇതുവരെ താൻ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് കുമാർ നേരത്തെ പറഞ്ഞിരുന്നു. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. Perfectly imperfect. #Thangalaan pic.twitter.com/2W46eaqjDn — Vikram (@chiyaan) March 16, 2023 സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ ഇതുവരെ ഒരുങ്ങിയതിൽ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിർമ്മാതാവ് ജ്ഞാനവേൽ രാജ മുൻപ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ…
Read More » -
NEWS
രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി; ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കാനൊരുങ്ങി ഇംഗ്ലണ്ടും
ബ്രിട്ടന്‍: ഔദ്യോഗിക ഫോണുകളില്‍ ടിക് ടോക് വിലക്കാനൊരുങ്ങി ഇംഗ്ലണ്ട്. ദേശീയ സൈബര്‍ സുരക്ഷാ വിഭാഗത്തിന്‍റെ ഉപദേശം അനുസരിച്ചാണ് തീരുമാനമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും കാനഡയിലും ബെല്‍ജിയത്തിലും യൂറോപ്യന്‍ കമ്മീഷനുമടക്കം ഇതിനോടകം ടിക് ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ തീരുമാനത്തെ പിന്താങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ തീരുമാനം. എന്നാല്‍ ആപ്പിനെ പൂര്‍ണമായി നിരോധിക്കുന്നില്ലെന്നും എന്നാല്‍ ഔദ്യോഗിക ഫോണുകളില്‍ വിലക്കുകയാണെന്നും ഇംഗ്ലണ്ടിന്‍റെ സുരക്ഷാ വിഭാഗം മന്ത്രി ടോം ടുജെന്‍ഡറ്റ് വിശദമാക്കുന്നു. സമ്പൂര്‍ണ നിരോധനത്തിലേക്കില്ലെന്ന് വിശദമാക്കുന്നതാണ് തീരുമാനം. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന രീതിയില്‍ ഡാറ്റ ചോര്‍ച്ചയുണ്ടാവുന്നതിനാല്‍ തങ്ങളുടേതായ രീതിയില്‍ ആപ്പിന് നിയന്ത്രണം കൊണ്ടുവരാന്‍ ഇംഗ്ലണ്ടിന് നേരത്തെ തന്നെ സമ്മര്‍ദ്ദമുണ്ടായിരുന്നു. വിലക്ക് സംബന്ധിച്ച പൂർണ വിവരങ്ങള്‍ ക്യാബിനറ്റ് മന്ത്രി ഒലിവര്‍ ഡൌടണ്‍ വിശദമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോകിന്‍റെ ചൈനീസ് ഉടമസ്ഥതയാണ് മറ്റ് രാജ്യങ്ങളും സുരക്ഷാ ഭീഷണിയായി വിശദമാക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവരില്‍ നിന്നുള്ള വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിലേക്ക് എത്തുന്നുവെന്നതാണ് ടികി ടോക് നേരിടുന്ന സുപ്രധാന ആരോപണം. ഇത്തരത്തില്‍ ഡാറ്റകള്‍…
Read More » -
Kerala
സോൺടയുമായുള്ള കരാറിൽ വ്യക്തത തേടി പ്രതിപക്ഷം നൽകിയ കത്തിൽ മറുപടി പറയാതെ കോഴിക്കോട് മേയർ
കോഴിക്കോട്: ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ കേന്ദ്രവും സോൺടയുമായുള്ള കരാറിൽ വ്യക്തത തേടി പ്രതിപക്ഷം നൽകിയ കത്തിൽ മറുപടി പറയാതെ കോഴിക്കോട് മേയർ. ഇന്ന് നടക്കുന്ന സ്പെഷ്യൽ കൗൺസിലിൽ മറുപടി പറയാമെന്നായിരുന്നു മേയർ ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ വിശദമായി കാര്യങ്ങൾ പഠിക്കണമെന്നും സമയം വേണം എന്നും മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി. മേയർ ഇന്ന് തന്നെ കൗൺസിൽ യോഗത്തിൽ കാര്യങ്ങൽ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ മേയർ വിസമ്മതിച്ചതോടെ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. പ്ലക്കാർഡ് ഉയർത്തി യുഡിഎഫ്, ബിജെപി അംഗങ്ങൾ കൗൺസിലിൽ പ്രതിഷേധിച്ചു. കൗൺസിൽ ബഹിഷ്കരിച്ച പ്രതിപക്ഷം ഇറങ്ങിപ്പോയി. സോൺടയുമായുള്ള കരാർ റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം. ഇന്നലെയും ഈ വിഷയത്തിൽ യുഡിഎഫ് – ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. സോൺടയ്ക്ക് വേണ്ടി ഫയലുകൾ നീങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും മുഖ്യമന്ത്രിയുടെ സാങ്കേതിക ഉപദേഷ്ടാവ് ഉൾപ്പെടെ നേരിട്ട് ഇടപെട്ടുവെന്നും യുഡിഎഫ് ആരോപിച്ചു. കരാറിൽ അടിമുടി ദുരൂഹതയും അഴിമതിയുമാണെന്നും…
Read More »