CrimeNEWS

ഗര്‍ഭിണിയാണെന്ന് ആരും അറിഞ്ഞില്ല; ഇടുക്കിയില്‍ 16 വയസുകാരി വീട്ടില്‍ പ്രസവിച്ചു, സഹപാഠിക്കായി തെരച്ചില്‍

ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. ഇരുവരും സ്‌നേഹത്തിലായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.

കുട്ടി ഇന്ന് സ്‌കൂളില്‍ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകിട്ട് മുതല്‍ പറഞ്ഞിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല എന്നാണ് പറയുന്നത്. പ്രാഥമികമായി കുട്ടിയോട് അന്വേഷിച്ചറിഞ്ഞതില്‍ നിന്ന് കുട്ടിയോട് ഒപ്പം പഠിച്ചിരുന്നയാളാണ് പീഡിപ്പിച്ചിരുന്നതെന്ന് മനസ്സിലായി. ആണ്‍കുട്ടിക്കും പ്രായപൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക വശങ്ങടക്കം പോലീസ് പരിശോധിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും പോലീസ് ആണ്‍കുട്ടിക്കെതിരെ നടപടി എടുക്കുക. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടി തന്നെ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ മൊഴി പോലീസ് പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുക്കുന്നില്ല. വിശദമായ അന്വേഷണം പോലീസ് നടത്തി വരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: