IndiaNEWS

ലണ്ടന്‍ പ്രസംഗം പാര്‍ലമെന്റില്‍ വിശദീകരിക്കാന്‍ അവസരം തരണം; ലോക്സഭ സ്പീക്കറെ കണ്ട് രാഹുല്‍

ന്യൂഡല്‍ഹി: യുകെയിലെ തന്റെ പ്രസംഗത്തെ കുറിച്ച് ലോക്സഭയില്‍ വിശദീകരിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയതിന് പിന്നാലെ, പാര്‍ലമെന്റിലെത്തിയാണ് അദ്ദേഹം സ്പീക്കറെ കണ്ടത്.

ലണ്ടന്‍ സന്ദര്‍ശനത്തില്‍ താന്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”അവര്‍ പാര്‍ലമെന്റില്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ എന്താണ് ഞാന്‍ ചിന്തിക്കുന്നത് എന്ന് പറയും”- രാഹുല്‍ പറഞ്ഞു.

Signature-ad

താന്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ അത് ബിജെപിക്ക് ഇഷ്ടപ്പെടില്ല. പാര്‍ലമെന്റിനുള്ളില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പുറത്ത് സംസാരിക്കും- അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്ക് ഒപ്പമാണ് അദ്ദേഹം സ്പീക്കറെ കണ്ടത്.

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. മാപ്പ് പറയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, രാഹുല്‍ മറുപടി നല്‍കിയില്ല. ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് ആയിരുന്നു ലണ്ടനില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം.

 

 

Back to top button
error: