KeralaNEWS

മുടക്കിയ തുകയുടെ ഇരട്ടിയിലധികം തിരിച്ചുകിട്ടുന്ന എൽഐസി പോളിസി! സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷയും

ഭാവിയിലേക്കുള്ള ആവശ്യങ്ങൾ മുന്നിൽക്കണ്ട് വിവിധ സ്‌കീമുകളിൽ പണം നിക്ഷേപിക്കുന്നവരുണ്ട്. ആവശ്യം വരുമ്പോൾ നല്ലൊരു തുക പിൻവലിക്കാമെന്ന കണക്കുകൂട്ടലിലാണ് പലരും പണം നിക്ഷേപിക്കുന്നത്. എന്നാൽ ഏതെങ്കിലും നിക്ഷേപപദ്ധതികളിൽ പണം നിക്ഷേപിച്ച് കാലാവധി തീരുമ്പോൾ കുറഞ്ഞ തുകയാണ് കയ്യിൽ തിരികെ ലഭിക്കുന്നതെന്ന പരാതിയുള്ളവരാണോ നിങ്ങൾ? അത്തരക്കാർക്കുള്ള മികച്ച ഓപ്ഷനാണ് എൽഐസി ജീവൻ ലാഭ്. കാരണം നിശ്ചിതകാലാവധിയെത്തുമ്പോൾ മുടക്കിയ തുകയുടെ ഇരട്ടിയിലധികം തിരിച്ചുകിട്ടുന്ന എൽഐസി പോളിസിയാണിത്.

എൽഐസി ജീവൻലാഭ്

സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷുറൻസ് പരിരക്ഷ കൂടി ഉറപ്പ് നൽകുന്ന പോളിസിയാണ്് ജീവൻലാഭ്. ഒരു നോൺ ലിങ്ക്ഡ്, പ്രോഫിറ്റ് എൻഡോവ്‌മെന്റ് പോളിസിയാണിത്. ഈ പ്ലാനിലൂടെ കാലാവധി പൂർത്തിയാക്കിയാൽ പോളിസി ഉടമയ്ക്ക് അടച്ച തുകയും ബോണസും ലഭിക്കും. പോളിസി ഉടമയുടെ ഇൻഷുറൻസ് നിശ്ചിത കാലാവധി പൂർത്തിയാക്കിയാൽ ഇൻസ്റ്റാൾമെൻറായും പണം പിൻവലിയ്ക്കാവുന്നതാണ്. ഇതിന് അധിക പലിശയും ലഭ്യമാകും. പോളിസി കാലയളവിനുള്ളിൽ പണം ആവശ്യമുള്ളവർക്ക് വായ്പ സൗകര്യം ഉപയോഗപ്പെടുത്താനും സാധിക്കും.
എന്നാൽ പോളിസിയിൽ നിന്ന് വായ്പയെടുക്കണമെങ്കിൽ മൂന്ന് വർഷം മുടക്കമില്ലാതെ പ്രീമിയം അടയ്ക്കണം. പ്രീമിയം അടയ്ക്കുന്ന തുകയ്ക്ക ആദായ നികുതിയിൽ 1.50 ലക്ഷം രൂപയുടെ ഇളവ് ലഭിക്കും.പോളിസിയെടുത്തയാൾ ഇൻഷുറൻസ് കാലാവധി തീരുന്നതിന് മുമ്പ് മരണപ്പെട്ടാൽ നോമിനിക്ക് മരണാനുകൂല്യവും ലഭിക്കും.

എൽഐസി ജീവൻ ലാഭ് പോളിസിയിൽ നിക്ഷേപം തുടങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയർന്ന പ്രായ പരിധിക്ക് വ്യത്യാസമുണ്ട്. 15 വർഷ പോളിസിയിലാണ് നിങ്ങള് ചേരാൻ ഉദ്ദേശിക്കുന്നതെങ്കിൽ 59 വയസിനുള്ളിൽ ജീവൻ ലാഭ് പദ്ധതിയിൽ അംഗമാകേണ്ടതുണ്ട്.. 21 വർഷ പോളിസിയാണെങ്കിൽ 54 വയസിനകം പദ്ധതിയിൽ അംഗമാകണം. 25 വർഷ പോളിസയിലാണെങ്കിൽ 50 വയസിനുള്ളിലും ചേരേണ്ടതുണ്ട്.2020 ലാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ജീവൻലാഭ് പോളിസി തുടങ്ങിയത്.

എൽഐസി ജീവൻ ലാഭ് പോളിസിയിൽ മൂന്ന് ടേമുകളിൽ ഇൻഷുറൻസ് ലഭ്യമാകും. മാസത്തിലോ, മൂന്ന് മാസംകൂടുമ്പോഴോ, ആറ് മാസത്തിലോ, വർഷത്തിലോ പ്രീമിയം അടയ്ക്കാം. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവിൽ വ്യത്യാസമുണ്ടാകും. 5,000 രൂപയാണ് മാസത്തിൽ അടക്കേണ്ട കുറഞ്ഞപ്രീമിയം. മൂന്ന് മാസത്തിലേതാണെങ്കിൽ 15,000 രൂപയും അർധ വർഷത്തിൽ 25,000 രൂപയുമാണ് കുറഞ്ഞ പ്രീമിയമായി അടക്കേണ്ടത്.. വർഷത്തിൽ 50,000 രൂപയുമാണ് അടയ്ക്കേണ്ട പ്രീമിയം. 15 കൊല്ലത്തെ പോളിസിയെടുത്തവർ 10 വർഷം പ്രീമിയം അടയ്ക്കണം. 21 വർഷം തിരഞ്ഞെടുത്തവർ 15 വർഷവും, 25 വർഷം തിരഞ്ഞെടുത്തവർ 16 കൊല്ലവം പ്രീമിയം അടക്കണം.മാത്രമല്ല പ്രീമിയം അടക്കുന്ന തുകയ്ക്ക് ആദായനികതിയിൽ 1.50 ലക്ഷത്തിന്റെ ഇളവുമുണ്ട്. പ്രീമിയം അടച്ചാൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷയോടൊപ്പം കാലാവധി പൂർത്തിയാവുമ്പോൾ സേവിംഗ്സ് ആനുകൂല്യങ്ങൾ കൂടി ലഭിക്കും. പ്രത്യേക ബോണസുകളും എൽഐസി പോളിസിയിലൂടെ ലഭ്യമാകും.

ജീവൻലാഭ് പോളിസിയിൽ നിക്ഷേപിക്കേണ്ട കുറഞ്ഞ സം അഷ്വേർഡ് തുക 2 ലക്ഷമാണ്. ഉയർന്ന സം അഷ്വേർഡ് തുകയ്ക്ക് പരിധിയില്ല. 25 വർഷത്തെ പോളിസി കണക്കുകൾ പ്രകാരം, നിക്ഷേപകൻ ദിവസം 250 രൂപ മാറ്റിവെച്ചാൽ മാസത്തിൽ ഏകദേശം 7700 രൂപ എന്ന രീതിയിൽ പ്രീമിയം അടയ്ക്കാൻ സാധക്കും. 25 വർഷ പോളിസിയായതിനാൽ 16 വർഷത്തെ പ്രീമിയം കാലയളവിൽ 20 ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടി വരുന്നത്. മെച്യൂരിറ്റി കാലയളവ് പൂർത്തിയായാൽ ബോണസ് കൂടാതെ 50 ലക്ഷത്തിലധികം രൂപയും ലഭിക്കും.

Back to top button
error: