Month: March 2023
-
Crime
തൊടുപുഴയിൽ ബ്യൂട്ടിപാർലറിന്‍റെ മറവിൽ അനാശാസ്യകേന്ദ്രം: ഉടമ പെണ്‍വാണിഭത്തിന്‍റെ ഒരുകണ്ണി മാത്രമെന്ന് പൊലീസ്
ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടിപാർലറിന്‍റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ് പെണ്‍വാണിഭത്തിന്‍റെ ഒരുകണ്ണി മാത്രമെന്ന് പൊലീസ്. അനാശാസ്യ കേന്ദ്രത്തിന് പിന്നിലുള്ള സന്തോഷിന്‍റെ കൂട്ടാളികളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് നല‍്കുന്ന വിവരം. നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ വഴി ടൂറിസത്തിന്‍റെ മറവില്‍ ഇവര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര‍്ത്തനങ്ങളെകുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി തൊടുപുഴയിലെ ലാവയെന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന മസാജിംഗും മറ്റ് നിയമവരുദ്ധ പ്രവര്ത്തനങ്ങളുമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം ലാവയുടെ ഉടമയായ കോട്ടയം സ്വദേശി ടി.കെ സന്തോഷിന്‍റെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. പാര്‍ല്ലറില്‍ നിന്ന് കിട്ടിയ രേഖകളും പിടിയിലായ അഞ്ചുപേരും നല്‍കിയ മൊഴിയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതോടെയാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മസാജിംഗ് സെന്‍റര്‍ നടത്തിയതിന് ജാമ്യം ലഭിക്കുന്ന നിസാരമായ കുറ്റമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. പക്ഷെ പരിശോധനയില്‍ സംസ്ഥാനത്താകെ വ്യാപിച്ചിരിക്കുന്ന വലിയ പെണ്‍വാണിഭ ശൃഘലയുടെ ഒരു കണ്ണിമാത്രമാണ് തൊടുപുഴയിലെ ലാവ ബ്യൂട്ടിപാര്‍ലറെന്നത് പൊലീസിന് വ്യക്തമായത്. എറണാംകുളത്ത്…
Read More » -
NEWS
റാസല്‍ഖൈമയില്‍ മൂന്ന് ദിവസത്തേക്ക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫൈനുകള്‍ക്ക് പരിമിത കാലത്തേക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന് (RAKPSD) കീഴില്‍ വരുന്ന നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ഫൈനുകള്‍ക്കായിരിക്കും ഈ ഇളവ് ലഭിക്കുക. മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി ചട്ടങ്ങളുടെ ലംഘനം ഉള്‍പ്പെടെ റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്കെല്ലാം മൂന്ന് ദിവസത്തേക്ക് 50 ശതമാനം ഇളവ് ലഭിക്കും. ചപ്പു ചവറുകള്‍ വലിച്ചെറിയുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുക, വിലക്കുള്ള സ്ഥലങ്ങളില്‍ പുകവലിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ട്രക്കുകളുടെ ടോള്‍ ഗേറ്റ് നിയമലംഘനങ്ങളും ഇതിന്റെ പരിധിയില്‍ വരും. മാര്‍ച്ച് 20ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള തലത്തില്‍ ‘അന്താരാഷ്‍ട്ര സന്തോഷ ദിനം’ ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈനുകള്‍ അടയ്ക്കുന്നവര്‍ക്ക് വേണ്ടി ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
India
കശ്മീരി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് ‘ഇണ്ടാസ്’
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പോലീസ് നോട്ടീസയച്ചു. ജമ്മു കശ്മീരില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഈ വിഷയത്തിലാണ് പൊലീസ് നോട്ടീസ് അയച്ചത്. പ്രത്യേക കേസുമായി ബന്ധപ്പെട്ട് താന്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചപ്പോള്‍ അവള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി എന്നാണ് രാഹുല്‍ യാത്രക്കിടെ പറഞ്ഞത്. പോലീസിനെ വിളിച്ച് വിവരങ്ങള്‍ കൈമാറട്ടെ എന്ന് ആ പെണ്‍കുട്ടിയോട് താന്‍ പറഞ്ഞു. എന്നാല്‍ പോലീസിനെ വിളിക്കരുതെന്നും അത് തനിക്ക് നാണക്കേടാകുമെന്ന് ആ പെണ്‍കുട്ടി പ്രതികരിച്ചു എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സമീപിച്ച ഇരകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് പോലീസ് നേട്ടീസില്‍ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇതുമായി ബന്ധപ്പെട്ട ചോദ്യാവലി തയ്യാറാക്കിയാണ് നോട്ടീസ് അയച്ചത്.
Read More » -
Movie
നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യരുടെ ‘നിലാവെട്ടം’ പ്രകാശനം ചെയ്തു, ഇനി ‘എഴുത്തുകാരിയുടെ മകള്‍ എന്ന വിലാസംകൂടി’ ആയെന്ന് മഞ്ജു
‘അമ്മയ്ക്ക് ഇനി എന്റെയോ ചേട്ടന്റെയോ മേല്‍വിലാസം ആവശ്യമില്ലെന്ന് നടി മഞ്ജുവാര്യര്‍. മറിച്ച് ‘ഞങ്ങള്‍ക്ക് എഴുത്തുകാരിയുടെ മക്കള്‍’ എന്ന വിലാസംകൂടി ആയെന്നും താരം പറഞ്ഞു. തൃശൂരിൽ, അമ്മ ഗിരിജ വാര്യരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ ‘നിലാവെട്ടം’ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘നിലാവെട്ടം’ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, എഴുത്തുകാരന്‍ അഷ്ടമൂര്‍ത്തിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ‘അമ്മയുടെ ജീവിതത്തിലെ നല്ല മുഹൂര്‍ത്തമാണിത്. ഈ സന്ദര്‍ഭത്തില്‍ കാണിയായി ഇരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. എഴുത്തുകാരി ആയിരുന്നുവെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കോവിഡ് കാലത്താണ് ഞാനെഴുതിയതാണ് എന്നു പറഞ്ഞ് ഒരു കുറിപ്പ് നീട്ടിയത്. അത് വായിച്ചുനോക്കിയപ്പോള്‍ അദ്ഭുതം തോന്നിപ്പോയി. വായിക്കാന്‍ സുഖമുള്ള കുറിപ്പ്, സാഹിത്യപരമായി വിലയിരുത്താന്‍ എനിക്കറിയില്ല, പക്ഷേ, വായിച്ചാല്‍ നിര്‍ത്താന്‍ തോന്നാത്ത അനുഭവമായിരുന്നു അത്. അമ്മ എഴുതിയിരുന്നുവെന്ന് പറഞ്ഞത് യാഥാര്‍ഥ്യമായിരുന്നുവെന്ന് അന്നാണ് തിരിച്ചറിഞ്ഞത്’ മഞ്ജു പറഞ്ഞു. അമ്മക്കും സഹോദരന്‍ മധുവാര്യര്‍ക്കുമൊപ്പമാണ് മഞ്ജു വാര്യര്‍ ചടങ്ങിനെത്തിയത്. എന്നാല്‍ വേദിയില്‍ ഇരിക്കാന്‍ തയാറാകാത്ത താരം…
Read More » -
NEWS
സൗദി അറേബ്യയുടെ വാതായനങ്ങൾ തുറക്കുന്നു, ആദ്യ യൂറോപ്യന്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് റിയാദില്‍ ആരംഭിച്ചു
റിയാദ്: ടൂറിസത്തിലെ അനന്ത സാദ്ധ്യതകൾക്കൊപ്പം സ്വതന്ത്ര്യത്തിൻ്റെ വാതായനങ്ങളും ലോകത്തിനു മുന്നിൽ തുറന്നിടുകയാണ് സൗദി അറേബ്യ. ആദ്യ യൂറോപ്യന്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് വൈകിട്ട് റിയാദില്‍ ആരംഭിച്ചു. ഇന്നും നാളെയും വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെയാണ് ഫെസ്റ്റിവല്‍. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ അല്‍-കിന്ദി പ്ലാസയാണ് ഇവന്റിന് വേദിയാവുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുടെ എംബസികള്‍, സൗദി പാചക കലാ കമ്മീഷന്‍, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്,പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവയുള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ പാചകക്കാര്‍ തയ്യാറാക്കിയ വിഭവങ്ങളും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യന്‍ ഷെഫ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തത്സമയ പാചക ഷോയില്‍ യൂറോപ്യന്‍ ചേരുവകള്‍ ഉപയോഗിച്ചുള്ള പാചക മത്സരം, കുട്ടികള്‍ക്കായി തത്സമയ വിനോദം പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫുഡ് ഫെസ്റ്റിവല്‍ യൂറോപ്പിന്റെ സമ്പന്നമായ പാചക പൈതൃകത്തിന്റെ പ്രദര്‍ശനമാകുമെന്നും, അറേബ്യന്‍ ജനങ്ങളുമായുള്ള സഹകരണം സാംസ്‌കാരിക വിനിമയത്തിനുള്ള…
Read More » -
Kerala
അപകീര്‍ത്തിപരമായ പരാമര്‍ശം സഹിക്കില്ല, മാപ്പ് പറയണം; ഹസ്‌കറിന് സ്വപ്നയുടെ വക്കീല്‍ നോട്ടീസ്
തിരുവനന്തപുരം: തനിക്കെതിരേ നിന്ദ്യവും അപകീര്‍ത്തിപരവുമായ പരാമര്‍ശം നടത്തിയ ഇടത് നിരീക്ഷകനായ അഡ്വ. ബിഎന്‍ ഹസ്‌കറിന് വക്കീല്‍ നോട്ടീസ് അയച്ചെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും സ്വപ്ന പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നോട് ചോദിച്ചതുപോലെ മാനനഷ്ടത്തിന് പണമെന്നും വേണ്ടെന്നും ഇത് ഒരു നോട്ടീസിന് വേണ്ടി മാത്രമുള്ള നോട്ടീസ് അല്ലെന്നും സ്വപ്ന പറഞ്ഞു. അസംബന്ധപരവും അപകീര്‍ത്തിപരവുമായ പരാമര്‍ശങ്ങള്‍ താന്‍ സഹിക്കാറില്ല. നിയമപരമായി അതിനെതിരേ പ്രതികരിക്കുകയും യുക്തിസാഹമായി അവസാനിക്കുന്നത് വരെ പോരാടുകയും ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗത്വം എന്ന് വെച്ചാല്‍ ആരെയും അധിക്ഷേപിക്കാനും അപമാനിക്കാനുമുള്ള ലൈസന്‍സ് ആണെന്ന് കരുതുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നോട്ടീസ് എന്നും സ്വപ്ന പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം എനിക്കെതിരെ പറയുന്ന അസംബന്ധപരവും അപകീര്‍ത്തിപരവുമായ കമെന്റുകള്‍ ഞാന്‍ സഹിക്കാറില്ല. ഞാന്‍ നിയമപരമായി അതിനെതിരെ പ്രതികരിക്കുകയും അത്…
Read More » -
Kerala
കാസര്‍ഗോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; വിടപറഞ്ഞത് പൊതുകാര്യപ്രസക്തനായ യുവനേതാവ്
കാസര്‍ഗോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെയിന്റിങ്ങ് തൊഴിലാളിയുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കൊയാമ്പുറത്തെ ബാലന്‍-ജാനകി ദമ്പതികളുടെ മകന്‍ പ്രിയേഷ് (32) ആണ് മരിച്ചത്. സിപിഎം കൊയാമ്പുറം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ നീലേശ്വരം മേഖലാ ജോയിന്റ് സെക്രട്ടറിയുമാണ്. പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. കബഡി താരം കൂടിയാണ് പ്രിയേഷ്. പാര്‍ടി, യുവജന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോവിഡ് കാലത്ത് വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ എത്തിച്ച് നല്‍കി പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ബുധനാഴ്ച രാത്രി വരെ പ്രിയേഷ് എല്ലാ ഏര്‍പാടുകളും ചെയ്തുകൊടുത്തിരുന്നുവെന്നാണ് പറയുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നായിരുന്നു. ഇന്നാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: അജിത് കുമാര്‍, അജിത.
Read More » -
NEWS
തൃക്കരിപ്പൂർ സ്വദേശിയും വൻബിസ്സിനസുകാരനുമായ സുബൈർ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു
തൃക്കരിപ്പൂർ: വൾവക്കാട് സ്വദേശിയായ ബിസിനസ് പ്രമുഖൻ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു. വൾവക്കാട് പൂവളപ്പിലെ വിഎൻപി അബ്ദുല്ല- എ മറിയം ദമ്പതികളുടെ മകൻ സുബൈർ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബീരിച്ചേരിയിലെ സാജിദ് (30) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ. മലേഷ്യയിലും ദുബൈയിലുമടക്കം നിരവധി സ്ഥലങ്ങളിൽ ബിസിനസ് ശൃംഖലയുള്ള സുബൈറിന്റെ ആകസ്മികമായ അപകടമരണം നാടിനെ ഞെട്ടിച്ചു. നിയന്ത്രണം വിട്ട കാർ റോഡിരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ഇന്ന് (വ്യാഴം) രാവിലെയാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സുബൈർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഭാര്യ : ഹസീന അഞ്ചിലത്ത് (തങ്കയം ). മക്കൾ :സുബൈബത്ത് അസ്ലമിയ, മുഹമ്മദ് റിസാൻ,നഹ്‌ലാ, നഫ്ല.
Read More » -
India
സമാധാന നൊബേലിന് മോദിയെ പരിഗണിക്കുന്നു; വാര്‍ത്ത വ്യാജമെന്ന് കമ്മിറ്റി ഉപാധ്യക്ഷന്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത വ്യാജമെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി ഉപാധ്യക്ഷന്‍ അസ്ലേ തോജെ. മോദിയെ നൊബേലിനു പരിഗണിക്കുന്നതായി ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ തോജെ പറഞ്ഞതായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇംഗ്ലീഷ് ടിവി ചാനലാണ് വാര്‍ത്ത നല്‍കിയത്. തൊട്ടുപിന്നാലെ ഇത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളും വാര്‍ത്ത നല്‍കി. സമാധാന നൊബേല്‍; പ്രധാനമന്ത്രി മോദി പരിഗണനയിലെന്ന് കമ്മിറ്റി ഉപാധ്യക്ഷന്‍ മോദി സമാധാന മൊബേല്‍ പട്ടികയില്‍ ഉണ്ടെന്നതു സംബന്ധിച്ച് ഒരു ട്വീറ്റും ഇതിനിടെ വൈറലായി. 15 ലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് കണ്ടത്. നിരവധി പേര്‍ ഇത് റീട്വീറ്റും ചെയ്തു. നൊബേല്‍ സമിതിയുടെ ഉപാധ്യക്ഷന്‍ എന്ന നിലയിലല്ല തന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നും ‘ഇന്റര്‍നാഷനല്‍ പീസ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിങ്’ ഡയറക്ടര്‍ എന്ന നിലയിലും ‘ഇന്ത്യ സെന്റര്‍ ഫൗണ്ടേഷ’നുമായി ബന്ധപ്പെട്ടുമാണ് താന്‍ ഇന്ത്യയിലെത്തിയതെന്നും തോജെ വിശദീകരിച്ചു.
Read More » -
Kerala
വണ്ടിയേതായാലും ശ്രീഷ്‌മ റെഡി, ബുള്ളറ്റും ബസും ജെസിബിയുമെല്ലാം ശ്രീഷ്‌മക്ക് ‘കളിവണ്ടി’കൾ
‘ടിപ്പർ ലോറിയെടുക്കുന്ന പെണ്ണോ’ എന്ന് നെറ്റിചുളിക്കുന്നവരോട് ഇതൊക്കെയെന്ത് എന്ന ഭാവമാണ് കണ്ണുർ മയ്യിൽ സ്വദേശി ശ്രീഷ്‌മയ്‌ക്ക്. എൻജിനിയറിങ് ബിരുദധാരിയെങ്കിലും ഏതെങ്കിലുമൊരു റൂട്ടിലെ സ്ഥിരം ബസ് ഡ്രൈവറാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പറയുന്നത് കേട്ടാലറിയാം ‘വണ്ടി പ്രാന്തിൻ്റെ’ കടുപ്പം. ചെറുപ്രായം മുതൽ വീട്ടുമുറ്റത്ത് വലുതും ചെറുതുമായ വാഹനങ്ങൾ കണ്ടുവളർന്ന മയ്യിൽ നിരന്തോട്ടെ ശ്രീഷ്‌മയുടെ ആഗ്രഹങ്ങൾക്ക് വാഹനങ്ങളേക്കാൾ വലുപ്പമായിരുന്നു. അഞ്ചാം ക്ലാസ് മുതൽ ഡ്രൈവിങ് പരിശീലനം നേടിയ ശ്രീഷ്‌മ വളരെ പെട്ടെന്നു തന്നെ വളയം വരുതിയിലാക്കി. എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ഉടൻ തെരഞ്ഞെടുത്തത് ടിപ്പർ ലോറിയിലെ ഡ്രൈവർ ജോലിയാണ്. 18 വയസിൽ ഡ്രൈവിങ് ലൈസൻസും 21 ൽ ഹെവി ലൈസൻസും നേടിയ ശ്രീഷ്മയ്‌ക്ക് ബൈക്കും ബസും ജെസിബിയുമെല്ലാം ഇപ്പോൾ ‘കളിവണ്ടി’കൾ മാത്രം. ജില്ലിയും സിമന്റും ചെങ്കല്ലുമൊക്കെയായി എതു റോഡിലും സാഹസികമായി ലോറിയുമായെത്തുന്ന ശ്രീഷ്മ നാട്ടിലെ താരമാണ്. കോവിഡ് ലോക്ക്ഡൗണിലാണ് ശ്രീഷ്മയിലെ ഡ്രൈവറെ നാട്ടിൻപുറത്തെ ജനത അറിഞ്ഞുതുടങ്ങിയത്. മാതമംഗലത്തെ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന്…
Read More »