ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പോലീസ് നോട്ടീസയച്ചു. ജമ്മു കശ്മീരില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് രാഹുല്‍ പ്രതികരിച്ചിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ വച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഈ വിഷയത്തിലാണ് പൊലീസ് നോട്ടീസ് അയച്ചത്.
പ്രത്യേക കേസുമായി ബന്ധപ്പെട്ട് താന്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചപ്പോള്‍ അവള്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി എന്നാണ് രാഹുല്‍ യാത്രക്കിടെ പറഞ്ഞത്. പോലീസിനെ വിളിച്ച് വിവരങ്ങള്‍ കൈമാറട്ടെ എന്ന് ആ പെണ്‍കുട്ടിയോട് താന്‍ പറഞ്ഞു. എന്നാല്‍ പോലീസിനെ വിളിക്കരുതെന്നും അത് തനിക്ക് നാണക്കേടാകുമെന്ന് ആ പെണ്‍കുട്ടി പ്രതികരിച്ചു എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.
ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സമീപിച്ച ഇരകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് പോലീസ് നേട്ടീസില്‍ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇതുമായി ബന്ധപ്പെട്ട ചോദ്യാവലി തയ്യാറാക്കിയാണ് നോട്ടീസ് അയച്ചത്.