Month: March 2023
-
Crime
ടെറസില്‍ ചെടി വളർത്തൽ, വെള്ളവും വളവും നൽകി പരിപാലനം… മാനന്തവാടിയിലെ ‘നല്ലവനായ ഉണ്ണി’ എക്സൈസിന്റെ പിടിയിൽ
മാനന്തവാടി: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി നട്ടുപരിപാലിച്ച് പോന്നിരുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടില്‍ റഹൂഫ് എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റഹൂഫിന്റെ വീട് പരിശോധിച്ചതില്‍ വീടിന്റെ ടെറസില്‍ നട്ടുപിടിപ്പിച്ച് പരിപാലിച്ച് പോന്നിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത റഹൂഫിനെ റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സി. പ്രജീഷ്, വി.കെ. സുരേഷ്, കെ.എസ്. സനൂപ്, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മാ കെ. ജോസ് എന്നിവരും പങ്കെടുത്തു. 2019-ല്‍ വാളാട് ടൗണില്‍ കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. വലിയ പാലത്തിന് സമീപം ഓട്ടോ സ്റ്റാന്‍ഡിന് എതിര്‍വശത്തായിട്ടായിരുന്നു അരമീറ്റര്‍ പൊക്കത്തിലുളള ചെടി. ഇവിടുത്തെ…
Read More » -
Local
കടുത്ത വേനൽ ചൂടിന് കുളിരായി തണ്ണീർ പന്തൽ ഒരുക്കി കോട്ടയം ജില്ലാ പോലീസ്
കോട്ടയം: കടുത്ത വേനൽ ചൂടിന് കുളിരായി തണ്ണീർ പന്തൽ ഒരുക്കി കോട്ടയം ജില്ലാ പോലീസ്. കോട്ടയം ജില്ലാ പോലീസ് സഹകരണ സംഘം ഓഫീസിന് മുൻവശത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പൊതുജനങ്ങൾക്ക് തണ്ണിമത്തൻ നൽകി ഉദ്ഘാടനം നിർവഹിച്ചു. കടുത്ത വേനൽ ചൂടിന് പൊതുജനങ്ങൾക്ക് ആശ്വാസം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരത്തിൽ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ പൊതുജനങ്ങൾക്കായി തണ്ണീർപന്തലിന്റെ സേവനം ലഭ്യമാകുന്നതാണ്. തണ്ണിമത്തൻ, ശുദ്ധജലം, മോരും വെള്ളം എന്നിവയാണ് പൊതുജനങ്ങൾക്കായി നൽകുക. ചടങ്ങിൽ പോലീസ് സഹകരണ സംഘം പ്രസിഡന്റ് പ്രേംജി കെ നായർ, പ്രസന്നൻ എം.കെ, കെ.പി.ഓ.എ ജില്ലാ പ്രസിഡന്റ് പ്രശാന്ത് കുമാർ, സെക്രട്ടറി എം.എസ് തിരുമേനി, ബോർഡ് മെമ്പർമാരായ അജിത് ചിറയില്‍, അനസ്, ബിനു ഭാസ്കർ, രഞ്ജിത്ത് കുമാർ എന്നിവരും മാറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Read More » -
Crime
കോട്ടയം ജില്ലയിലെ ആദ്യ ലഹരിവിരുദ്ധ കരുതല്‍ തടങ്കല്‍; നിരന്തര കഞ്ചാവ്, ലഹരിമരുന്ന് കേസുകളിലെ പ്രതി അഴിക്കുള്ളില്‍
കോട്ടയം: നിരന്തരം കഞ്ചാവ് മറ്റു ലഹരി വസ്തുക്കളുടെ കേസിൽ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. വേളൂർ കൊച്ചുപറമ്പിൽ വീട്ടിൽ ഷാനു എന്ന് വിളിക്കുന്ന ബാദുഷ ഷാഹുൽ (25) എന്ന ആളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തളങ്കലിൽ അടച്ചത്. തുടർച്ചയായി കഞ്ചാവ്,മറ്റ് പുകയില ഉൽപ്പന്നങ്ങൾ,ലഹരിവസ്തുക്കൾ എന്നീ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act,1988 പ്രകാരം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ് ഇയാളെ കരുതൽ തടങ്കലിൽ അടക്കുന്നതിന് അനുമതി നൽകിയത്. കോട്ടയം ജില്ലയിൽ ആദ്യമായാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതിക്കെതിരെ ഇത്തരത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുന്നത്. ഇയാൾക്ക് കോട്ടയം വെസ്റ്റ്,ഈസ്റ്റ്, ഗാന്ധിനഗർ,കുമരകം എന്നീ സ്റ്റേഷനുകളിലായി കവർച്ച ,അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും നിലവിലുണ്ട്. ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഇയാളെ ഡാൻസ് ടീം അംഗങ്ങളും കോട്ടയം…
Read More » -
Crime
കുറവിലങ്ങാട് പേപ്പർ മില്ലിൽനിന്ന് മോട്ടറുകള്‍ മോഷ്ടിച്ചു; മൂന്നുപേർ പിടിയിൽ
കുറവിലങ്ങാട്: സ്വകാര്യ പേപ്പർ മില്ലിൽ നിന്നും മോട്ടോറുകൾ മോഷ്ടിച്ചു കൊണ്ടുപോയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം വയലാ പുത്തനങ്ങാടി ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ സജി മകൻ അലൻ കെ സജി (19), കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്ത് ചാലശ്ശേരിൽ വീട്ടിൽ മധു മകൻ അഖിൽ മധു (19), കുറവിലങ്ങാട് പകലോമറ്റം ഭാഗത്ത് ചാമക്കാല ഓരത്ത് വീട്ടിൽ സന്തോഷ് മകൻ അലൻ സന്തോഷ് (19) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മാന്നാനം മുണ്ഡകപ്പാടം സ്വദേശിയുടെ കുറവിലങ്ങാട് അരുവിക്കൽ ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര പേപ്പർ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നിന്നും പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന വിവിധതരത്തിലുള്ള 7 മോട്ടോറുകൾ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. കൊറോണയോടനുബന്ധിച്ച് സ്ഥാപനം പ്രവർത്തിക്കാതിരിക്കുകയായിരുന്നു. ഉടമ ഇടയ്ക് കമ്പനിയിൽ വന്ന് മെഷീനുകൾ പ്രവർത്തിപ്പിച്ചിട്ട് പോവുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം കമ്പനിയിൽ എത്തുകയും മോട്ടോറുകൾ മോഷണം പോയതായി കണ്ടതിനെത്തുടര്‍ന്ന് പോലീസിൽ പരാതി നൽകുകയും ആയിരുന്നു.…
Read More » -
Crime
എലിക്കുളത്ത് യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒളിവിൽ കഴിഞ്ഞ ഒരാൾ കൂടി പോലീസിന്റെ പിടിയിൽ
പൊന്‍കുന്നം: എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ചെങ്കൽ ഭാഗത്ത് ഇട്ടിക്കുന്നേൽ വീട്ടിൽ ബിനോയ് മകൻ ആദർശ് ബിനോയ് (20) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞമാസം ഇരുപത്തിയേഴാം തീയതി യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇടമറ്റം പൊന്മല ഉത്സവത്തിന്റെ ഗാനമേളയ്ക്കിടയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ പ്രശ്നം നിലനിന്നതിനെ തുടർന്നാണ് ഇവർ യുവാക്കളെ ആക്രമിച്ചത്. തുടര്‍ന്ന് പൊൻകുന്നം പോലീസ് കേസ് ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഈ കേസിൽ ഒന്‍പതോളം പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ഇയാളെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടുകൂടി ഈ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയതായി പോലീസ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്നാണ്…
Read More » -
Crime
ചെങ്ങളത്ത് വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ആക്രമിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽ
കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം നെല്ലിപ്പള്ളിൽ വീട്ടിൽ ബൈജു മകൻ അർജുൻ ബൈജു(21), അയർക്കുന്നം അമയന്നൂർ പാറപ്പുറം ഭാഗത്ത് മൂരിപ്പാറയിൽ വീട്ടിൽ വിജയൻ മകൻ അരുൺ വിജയൻ (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ മാസം 22-ാo തീയതി രാത്രി ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തുള്ള വീട്ടിൽ കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബിനു തമ്പി, അനന്തു കെ സുരേഷ്, ആദിത്യൻ കെ.എസ്, വിഷ്ണു എം. ആർ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പിടികുടുകയുംചെയ്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്,എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഓ മാരായ സ്റ്റെഫിൻ, സുജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.…
Read More » -
Crime
ഗൃഹോപകരണങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ പാലായിൽ രണ്ടുപേർ അറസ്റ്റിൽ
പാലാ: ഗൃഹോപകരണങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ വരവുകാലായിൽ വീട്ടിൽ രാജപ്പൻ (64), മേവിട അയിലക്കുന്നേൽ വീട്ടിൽ അശോക് കുമാർ (52) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മുത്തോലി കാവലഭാഗത്ത് നടത്തിവന്നിരുന്ന അരമന റെസിഡൻസിയുടെ ഉള്ളിൽ കടന്ന് അവിടെ സൂക്ഷിച്ചിരുന്ന 25,000 രൂപ വിലവരുന്ന ഗൃഹോപകരണങ്ങൾ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ ഇവരാണ് കടത്തിക്കൊണ്ടുപോയാതെന്ന് കണ്ടെത്തുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ ജോഷി മാത്യു, അജിത്ത് സി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
എഡിജിപി ശ്രീജിത്ത് ആറു അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണം: തുടരന്വേഷണം നടത്താൻ വിജിലൻസ് കോടതിയുടെ ഉത്തരവ്
മൂവാറ്റുപുഴ: എഡിജിപി ശ്രീജിത്ത് ആറു അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് കോടതിയുടെ ഉത്തരവ്. ശ്രീജിത്തിനെതിരെ ഒൻപത് ആരോപണങ്ങളിലാണ് അന്വേഷണം നടത്താൻ മൂവാറ്റുപ്പുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. ശ്രീജിത്തിനെതിരായ ഭൂരിഭാഗം ആരോപണങ്ങളിലും കഴമ്പില്ലെന്നായിരുന്നു വിജിലൻസിൻെറ അന്വേഷണ റിപ്പോർട്ട്. എട്ട് ആരോപണങ്ങളിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. 6 അക്കൗണ്ടുകള്‍ വഴി ശ്രീജിത്ത് നിരവധി പണമിടപാടു നടത്തിയെന്ന ആരോപണത്തിൽ തുടരന്വേഷണം വേണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്ന ചൂണ്ടക്കാട്ടിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
Read More » -
NEWS
ചങ്ങനാശേരി സ്വദേശിയായ മലയാളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു
അബുദാബി: മലയാളി വിദ്യാര്‍ത്ഥി അബുദാബിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസില്‍ അനില്‍ കുര്യാക്കോസിന്റെയും പ്രിന്‍സി ജോണിന്റെയും മകന്‍ സ്റ്റീവ് ജോണ്‍ കുര്യാക്കോസ് (17) ആണ് മരിച്ചത്. അല്‍ വത്‍ബ ഇന്ത്യന്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ പ്രിന്‍സി ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ നഴ്സാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പ്രിന്‍സി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ശബ്‍ദം കേട്ട് ഉണര്‍ന്നപ്പോള്‍ മകന്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റീവിന്റെ അച്ഛന്‍ അനില്‍ കുര്യാക്കോസും സഹോദരി സാന്ദ്ര മേരി കുര്യാക്കോസും നാട്ടിലാണ്.
Read More » -
India
കൊവിഡ് കേസുകളിൽ വര്‍ധന; കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിര്‍ദ്ദേശം
ദില്ലി: കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളം ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ജാഗ്രത നിർദ്ദേശം. പരിശോധനയും നിരീക്ഷണവും വാക്സിനേഷനും ശക്തമായി തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കേരളത്തിൽ പ്രതിവാര കേസുകൾ മാർച്ച് 15 ഓടെ 434 ല്‍ നിന്ന് 579 ആയി . പോസിറ്റിവിറ്റി നിരക്ക് 0.61 ൽ നിന്ന് 2.64 % ആയെന്നും കേന്ദ്രം അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങള്‍ക്കും ജാഗ്രത പുലർത്തണമെന്ന നിർദേശമുണ്ട്
Read More »