ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത വ്യാജമെന്ന് നൊബേല്‍ സമ്മാന കമ്മിറ്റി ഉപാധ്യക്ഷന്‍ അസ്ലേ തോജെ. മോദിയെ നൊബേലിനു പരിഗണിക്കുന്നതായി ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ തോജെ പറഞ്ഞതായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇംഗ്ലീഷ് ടിവി ചാനലാണ് വാര്‍ത്ത നല്‍കിയത്. തൊട്ടുപിന്നാലെ ഇത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളും വാര്‍ത്ത നല്‍കി.
സമാധാന നൊബേല്‍; പ്രധാനമന്ത്രി മോദി പരിഗണനയിലെന്ന് കമ്മിറ്റി ഉപാധ്യക്ഷന്‍
മോദി സമാധാന മൊബേല്‍ പട്ടികയില്‍ ഉണ്ടെന്നതു സംബന്ധിച്ച് ഒരു ട്വീറ്റും ഇതിനിടെ വൈറലായി. 15 ലക്ഷത്തോളം പേരാണ് ഈ ട്വീറ്റ് കണ്ടത്. നിരവധി പേര്‍ ഇത് റീട്വീറ്റും ചെയ്തു. നൊബേല്‍ സമിതിയുടെ ഉപാധ്യക്ഷന്‍ എന്ന നിലയിലല്ല തന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നും ‘ഇന്റര്‍നാഷനല്‍ പീസ് ആന്‍ഡ് അണ്ടര്‍സ്റ്റാന്‍ഡിങ്’ ഡയറക്ടര്‍ എന്ന നിലയിലും ‘ഇന്ത്യ സെന്റര്‍ ഫൗണ്ടേഷ’നുമായി ബന്ധപ്പെട്ടുമാണ് താന്‍ ഇന്ത്യയിലെത്തിയതെന്നും തോജെ വിശദീകരിച്ചു.