IndiaNEWS

മലയാളി നഴ്‌സിനെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചു, ഗർഭിണിയായപ്പോൾ കൈയൊഴിഞ്ഞു; ഡെന്റല്‍ കോളജ് വിദ്യാര്‍ഥിക്കെതിരെ കേസ്

   മംഗ്ലൂറു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ കോളജ് വിദ്യാര്‍ഥിക്കെതിരെ മംഗ്ലൂറു പാണ്ടേശ്വരം വനിത പൊലീസ് കേസെടുത്തു. ഡെന്റല്‍ കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥി സനല്‍ സുധാകരനെതിരെയാണ് കേസ്.

സനലും 23കാരിയായ നഴ്‌സും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാം എന്ന വാഗ്ദാനത്തില്‍ ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിക്കുകയാണ് എന്നാണ് നഴ്‌സിന്റെ പരാതി. മാത്രമല്ല സനൽ ഇപ്പോൾ അവഗണിക്കുകയാണെന്നും ഫോൺ അറ്റൻ്റു ചെയ്യുന്നില്ലെന്നും യുവതി പറയുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: