Month: March 2023
-
Crime
ലോട്ടറി കച്ചവടക്കാരനായ വൃദ്ധന് വ്യാജ പേപ്പർ നോട്ട് നൽകി പണം തട്ടി; കാഞ്ഞിരപ്പള്ളിയിൽ ഒരാൾ അറസ്റ്റിൽ
കോട്ടയം: ലോട്ടറി കച്ചവടക്കാരനായ വൃദ്ധന് വ്യാജ പേപ്പർ നോട്ട് നൽകി പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ വീട്ടിൽ തോമസ് മകൻ അഭിലാഷ് എന്ന് വിളിക്കുന്ന ബിജി തോമസ് (42) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിനാലാം തീയതി ഉച്ചയോടു കൂടി കാഞ്ഞിരപ്പള്ളി ജംഗ്ഷൻ ഭാഗത്ത് കാറിലെത്തി കാല്‍നടയായി ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന ചിറക്കടവ് സ്വദേശിയായ വൃദ്ധനിൽ നിന്നും ലോട്ടറി വാങ്ങിയതിനു ശേഷം 2000 രൂപയുടെ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന വ്യാജ പേപ്പർ നോട്ട് നൽകി കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധനിൽ നിന്നും 40 രൂപ വില വരുന്ന 12 ഓളം ടിക്കറ്റുകൾ ആണ് ഇയാൾ വാങ്ങിയത്. തുടർന്ന് വൃദ്ധൻ മെഡിക്കൽ ഷോപ്പിൽ നൽകാനായി പണം എടുത്തപ്പോഴാണ് രണ്ടായിരത്തിന്റെ വ്യാജ പേപ്പർ നോട്ട് ആണെന്ന് മനസ്സിലായത്. തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ…
Read More » -
LIFE
കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമായി ധനുഷ്; ‘വാത്തി’ ഇതുവരെ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 118 കോടി
കരിയര്‍ മുന്നോട്ട് പോകുന്തോറും താരമൂല്യം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന നടനാണ് ധനുഷ്. പോസിറ്റീവ് അഭിപ്രായം ലഭിക്കുന്ന പക്ഷം ധനുഷ് ചിത്രത്തിന്‍റെ കളക്ഷന്‍ ബഹുദൂരം മുന്നോട്ട് പോകാറുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ മറ്റേത് ചലച്ചിത്ര വ്യവസായവും പോലെ ചിത്രം മോശം അഭിപ്രായം നേടുന്നപക്ഷം അത് ഏത് താരത്തിന്‍റേതാണെങ്കിലും പ്രേക്ഷകര്‍ ഒന്നടങ്കം കൈയൊഴിയാറുമുണ്ട്. ധനുഷിന്‍റെ കാര്യത്തിലും അതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ വര്‍ഷം ധനുഷിന് മികച്ച വിജയം സമ്മാനിച്ച ചിത്രമായിരുന്നു തിരുചിത്രംബലം. പിന്നാലെയെത്തിയ നാനേ വരുവേന്‍ പക്ഷേ പരാജയപ്പെട്ടു. എന്നാല്‍ ഈ വര്‍ഷത്തെ ധനുഷിന്‍റെ ആദ്യ തിയറ്റര്‍ റിലീസ് ആയി എത്തിയ ചിത്രം- വാത്തി വന്‍ വിജയം നേടിയിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ് ഇത്. https://twitter.com/SitharaEnts/status/1636710466084032513?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636710466084032513%7Ctwgr%5Ea91a743f3954e722bb128f99a38aa196c5fba1f8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSitharaEnts%2Fstatus%2F1636710466084032513%3Fref_src%3Dtwsrc5Etfw നിര്‍മ്മാതാക്കളായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 118 കോടിയാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‍ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം…
Read More » -
Kerala
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ. മുനീറിന്റെ പേരിന് മുൻതൂക്കം; കുഞ്ഞാലിക്കുട്ടിക്ക് എതിർപ്പ്, കൗൺസിൽ യോഗത്തിന് മുൻപ് സമവായമുണ്ടാക്കാൻ നീക്കം
മലപ്പുറം: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ മുനീറിന്റെ പേരിന് മുൻതൂക്കം. ജില്ലാ ഭാരവാഹികളിൽ കൂടുതൽ പേരിനും മുനീറിനെ പിന്തുണച്ചതോടെയാണിത്. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടിക്ക് ഈ നീക്കത്തോട് യോജിപ്പില്ലാത്ത സാഹചര്യത്തിൽ പ്രതിസന്ധി തുടരുകയാണ്. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം തുടങ്ങിയതോടെയാണ് മറുപക്ഷം എതിർപ്പറിയിച്ച് മുനീറിന് വേണ്ടി നീക്കം തുടങ്ങിയത്. ഇതോടെ പ്രതിസന്ധിയുണ്ടായി. സാദിഖലി തങ്ങൾ ലീഗ് ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിച്ച് വരുത്തി അഭിപ്രായം ചോദിച്ചു. കണ്ണൂരൊഴികെ ലീഗിന് സ്വാധീനമുള്ള പ്രധാന ജില്ലാ ഭാരവാഹികൾ മുനീറിനെ തുണച്ചു. പാണക്കാട് തങ്ങൾ നയം വ്യക്തമാക്കിയില്ലെങ്കിലും മുനീറിൻ്റെ പേരിനാണ് മുൻതൂക്കം. എന്നാൽ കുഞ്ഞാലിക്കുട്ടി ഇത് അംഗീകരിക്കാനിടിയല്ലാത്ത സാഹചര്യത്തിൽ സമവായത്തിനായി ഇരുവരുമായും അടുപ്പമുള്ള ഒരു എംഎൽഎയെ നിയോഗിച്ചെന്നാണ് വിവരം. ഇന്ന് കൗൺസിൽ യോഗം ചേരും മുൻപ് സമവായം ഉണ്ടാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോകില്ലെന്ന് സാദിഖലിതങ്ങൾ വ്യക്തമാക്കി. ഇടി മുഹമ്മദ് ബഷിറും കെപിഎ മജീദും അടക്കമുള്ള പ്രബല…
Read More » -
Sports
പരിഹസിച്ചവർ പുകഴ്ത്തുന്നു… കെ.എല്‍. രാഹുലിനോട് ക്ഷമ ചോദിച്ച് സോഷ്യല്‍ മീഡിയ; മിന്നും പ്രകടനത്തിൽ തിളങ്ങി താരം
മുംബൈ: ഓസ്ട്രലിയക്കെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കെ എൽ രാഹുൽ 91 പന്തിൽ പുറത്താവാതെ നേടിയ 75 റൺസായിരുന്നു. മുൻനിരതാരങ്ങൾ കളി മറന്നപ്പോഴാണ് രാഹുൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ (69 പന്തിൽ 45) നൽകിയ പിന്തുണ വിജയത്തിൽ നിർണായമായി. ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനത്തിന്റെ പേരിൽ പഴി കേൾക്കുന്ന താരമാണ് രാഹുൽ. അതിനിടെയാണ് രാഹുലിന്റെ മിന്നുന്ന പ്രകടനം. https://twitter.com/WasimJaffer14/status/1636747557115424773?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636747557115424773%7Ctwgr%5E6f37add362633c4095f5e428295c968cfe0355e9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FWasimJaffer14%2Fstatus%2F1636747557115424773%3Fref_src%3Dtwsrc5Etfw നേരത്തെ വിക്കറ്റിന് പിന്നിലം തകർപ്പൻ പ്രകടനമായിരുന്നു രാഹുലിന്റേത്. താരം രണ്ട് ക്യാച്ചെടുത്തിരുന്നു. അതിൽ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ച് ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിലെ വഴിത്തിരിവായിരുന്നു ക്യാച്ച്. ഓസീസ് ഒന്നിന് 77 എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ വലത്തോട്ട് ഡൈവ് ചെയ്ത് രാഹുൽ കയ്യിലൊതുക്കുന്നത്. https://twitter.com/VaddetiJ/status/1636751647769767936?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636751647769767936%7Ctwgr%5Edbdb2e18e0708a51b5b4788f53c3931eb42c2c02%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVaddetiJ%2Fstatus%2F1636751647769767936%3Fref_src%3Dtwsrc5Etfw https://twitter.com/Aayushy67933758/status/1636751645269962753?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636751645269962753%7Ctwgr%5E19bdf1c4400c26059fc5b880517ac99e67be4e77%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAayushy67933758%2Fstatus%2F1636751645269962753%3Fref_src%3Dtwsrc5Etfw രാഹുൽ ബാറ്റിംഗിനെത്തുമ്പോൾ നാലിന് 39 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഹാർദിക് പാണ്ഡ്യ (25)- രാഹുൽ സഖ്യമാണ് തകർച്ച ഒഴിവാക്കിയത്.…
Read More » -
LIFE
ആരാധകരെ ആവേശത്തിലാക്കാൻ വീണ്ടും ഫഹദ് ഫാസിൽ! അഖില്‍ സത്യന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ ടീസര്‍ പുറത്ത്
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. നര്‍മ്മത്തിന് പ്രാധാന്യമുള്ള കുടുംബചിത്രം എന്ന തോന്നലുളവാക്കുന്നതാണ് പുറത്തെത്തിയ ടീസര്‍. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് എത്തിയിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ സത്യന്‍ അച്ഛന്‍റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമും സംവിധാനം ചെയ്‍തിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്‍റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മോഹന്‍ അഗാഷെ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം…
Read More » -
Kerala
ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ആറളത്ത് ഇന്ന് ഹർത്താൽ
കണ്ണൂർ: ആറളം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. എൽഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പത്താം ബ്ലോക്കിലെ താമസക്കാരനായ രഘുവെന്ന ആദിവാസി യുവാവാണ് ഇന്നലെ ഉച്ചയോടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. സുഹൃത്തിനൊപ്പം ഫാമിൽ വിറക് ശേഖരിക്കുന്നതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണം. കഴിഞ്ഞ ജനുവരിയിൽ ചെത്ത് തൊഴിലാളിയെ ഫാമിൽ വച്ച് ആന ചവിട്ടി കൊന്നിരുന്നു. ആറളം ഫാമിലെ പത്താം ബ്ലോക്കിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടമാണ് ഫാമിലെ താമസക്കാരെ ആക്രമിച്ചത്. വിറക് ശേഖരിക്കാനെത്തിയതായിരുന്നു ആനയുടെ ചവിട്ടേറ്റ് മരിച്ച രഘുവും സംഘവും. ആനകളിൽ നിന്ന് രക്ഷപ്പെടാൻ സംഘം ഓടിയെങ്കിലും രഘു വീണ് പോകുകയായിരുന്നു. ആനക്കൂട്ടം പിന്തിരഞ്ഞതിനെ തുടർന്നാണ് സുഹൃത്തുക്കൾ രഘുവിനെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയിൽ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നാട്ടുകാരും രഘുവിന്റെ ബന്ധുക്കളുമടക്കം പ്രതിഷേധിച്ചു. ഫാമിലെ താമസക്കാരുടെ ജീവൻ സംരക്ഷിക്കാൻ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പരാതി. പ്രതിഷേധങ്ങൾക്കിടയിൽ വൻ പോലീസ്…
Read More » -
Sports
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം: ഇന്ത്യൻ മുന്‍നിരയ്ക്ക് കാലിടറിയോപ്പോൾ താരമായി രാഹുല്‍! ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. മുന്‍നിരതാരങ്ങള്‍ കളി മറന്നപ്പോൾ കെ എല്‍ രാഹുല്‍ (91 പന്തില്‍ പുറത്താവാതെ 75) നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 189 റണ്‍സ് വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടന്നു. രവീന്ദ്ര ജഡേജ (45) പുറത്താവാതെ നിന്നു. നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഓസീസ് 188ന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷ് (81) മാത്രമാണ് തിളങ്ങിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനം ഞായറാഴ്ച്ച വിശാഖപട്ടണത്ത് നടക്കും. ഇഷാന്‍ കിഷനാണ് (3) ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്റെ ആയുസ്. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും…
Read More » -
LIFE
ഓസ്കാറിന്റെ തിളക്കത്തിൽ ആര്‍ആര്‍ആര്‍ സംഘം നാട്ടിലെത്തി; ഹൈദരാബാദിൽ ഉജ്ജ്വല സ്വീകരണം
ഓസ്കർ വേദിയിലെ ചരിത്രനേട്ടത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ആര്‍.ആര്‍.ആര്‍ ടീമിന് ഊഷ്മള വരവേൽപ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ ആണ് സംഘം വിമാനം ഇറങ്ങിയത്. കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവൻ എന്നിവരെ സ്വീകരിക്കാൻ 100 കണക്കിന് പേരാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. എല്ലാവരെയും കനത്ത സുരക്ഷയിലാണ് വണ്ടിയിലേക്ക് മാറ്റിയത്. അധികം വൈകാതെ ആർ.ആർ.ആർ ടീം വാർത്താ സമ്മേളനം വിളിച്ചേക്കും. ഓസ്കർ പുരസ്കാര ജേതാക്കളെ ആദരിക്കാൻ തെലങ്കാന സർക്കാർ പ്രത്യേക ചടങ്ങും സംഘടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
Read More » -
Crime
തിരുവനന്തപുരം ലോ കോളജ് സംഘർഷം: അധ്യാപികയെ ആക്രമിച്ചതിന് കണ്ടാൽ അറിയാവുന്ന 60 എസ്എഫ്ഐകാർക്കെതിരേ കേസ്
തിരുവനന്തപുരം: ലോ കോളേജ് സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന 60 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പത്ത് മണിക്കൂർ നേരത്തെ ഉപരോധ സമരത്തിനിടെ അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിനെ ആക്രമിച്ചതിനാണ് കേസ്. ദേഹോപദ്രവം ഏൽപ്പിക്കൽ, അന്യായമായി തടങ്കൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പുറത്ത് നിന്നെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ എടുത്തിരിക്കുന്ന കുറ്റങ്ങൾ. അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്
Read More » -
Kerala
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്‍റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെൻറിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെൻറിലേറ്റർ സഹായത്തിലാണ് നിലവിൽ അദ്ദേഹം കഴിയുന്നത്. കഴിഞ്ഞ ദിവസത്തേക്കാളും ശരീരം മരുന്നുകളോട് മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുന്നതായി ആണ് വിവരം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972-ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്, കാബൂളിവാല, ദേവാസുരം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും അദ്ദേഹം തിളങ്ങി. ക്യാൻസറിനോട്…
Read More »