BusinessTRENDING

സ്വർണാഭരണ പ്രേമികളുടെ ശ്രദ്ധയ്ക്ക്… ഏപ്രിൽ 1 മുതൽ പുതിയ ഹാൾമാർക്കിംഗ് സംവിധാനം

സ്വർണത്തോട് ഇന്ത്യക്കാർക്ക് എന്നും പ്രിയമേറെയാണ്. നിക്ഷേപമായും അല്ലാതെയും സ്വർണത്തിന് ഡിമാൻഡ് കൂടുതലാണ്. സമ്മാനങ്ങളാണ് വിശ്വാസത്തിന്റെ പുറത്തും സ്വർണഭാരങ്ങളും ഇന്ത്യക്കാർ വാങ്ങികൂട്ടാറുണ്ട്. സ്വർണാഭരണ പ്രേമികൾ അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്. ഗോൾഡ് ഹാൾമാർക്കിംഗ് നിയമങ്ങൾ 2023 ഏപ്രിൽ 1 മുതൽ മാറുകയാണ്. ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി അറിയാൻ അനുവദിക്കുന്ന ഒന്നാണ് ഗോൾഡ് ഹാൾമാർക്കിംഗ്.

2023 ഏപ്രിൽ 1 മുതൽ എല്ലാ സ്വർണ്ണാഭരണങ്ങൾക്കും 6 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ അല്ലെങ്കിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിലൂടെ ഉപഭോക്താക്കൾ സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും അതിന്റെ പരിശുദ്ധി അറിയാൻ സാധിക്കുന്നു.

എന്താണ് ബിഐഎസ് ഹാൾമാർക്ക് ചെയ്ത സ്വർണം

എന്തിനാണ് ഹാൾമാർക്ക് ചെയ്ത സ്വർണം ചോദിച്ചു വാങ്ങണം എന്ന് ആവശ്യപ്പെടുന്നത് എന്ന് പലരുടെയും സംശയമായിരിക്കും. നിങ്ങൾ വാങ്ങുന്ന ആഭരണങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള മികച്ച മാർഗമാണ് ഹാൾമാർക്ക്. സ്വർണത്തിന്റെ പരിശുദ്ധി അളന്ന് ഹാൾമാർക്ക് ചെയ്യുന്നത് സർക്കാർ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഐഎസ് ആണ്.

സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് മുമ്പ് ഒരു ഹാൾമാർക്ക് നമ്പർ ഉണ്ടോ എന്ന് നിങ്ങൾ പരിശോധിക്കാറുണ്ടോ?

സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നതിന് മുമ്പ് ഹാൾമാർക്ക് നമ്പർ ഉണ്ടോ എന്ന പരിശോധിക്കണം. 2000-ലാണ് ഇന്ത്യയിൽ സ്വർണ്ണാഭരണങ്ങളുടെ ഹാൾമാർക്കിംഗ് ആരംഭിച്ചത്. നിലവിൽ പ്രതിദിനം 3 ലക്ഷത്തിലധികം സ്വർണ്ണ സാധനങ്ങൾ ഹാൾമാർക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം പറയുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: