BusinessTRENDING

എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രൊസസിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു; നിരക്കുകൾ അറിയാം

പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രൊസസിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു. പുതുക്കിയ ചാർജ്ജ് പ്രകാരം 199 രൂപയും നികുതിയുമാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത്.2022 നവംബറിലെ പ്രൊസസിംഗ് ചാർജ്ജ് വർധന പ്രകാരം ഇതുവരെ 99 രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്. പുതുക്കിയ ചാർജ്ജ് വർധന സംബന്ധിച്ച് കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴിയും, ഇ മെയിൽ മുഖാന്തരവും അറിയിപ്പ് നൽകിയതായും എസ്ബിഐ കാർഡ് ആന്റ് പേയ്മന്റെ് സർവ്വീസസ് അറിയിച്ചു.പുതുക്കിയ ചാർജ്ജ് ഇന്ന് മുതലാണ് (2023 മാർച്ച് 17 ) പ്രാബല്യത്തിൽ വന്നത്..

നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പടെയുള്ള ബാങ്കുകളും ക്രെഡിറ്റ്് കാർഡ് ചാർജ്ജുകളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാടക അടയ്ക്കുന്നതിന് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും എസ്ബിഐയ്്ക്ക് സമാനമായ രീതിയിൽ പ്രൊസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്.

ഇഎംഐ രീതിയിൽ മാസവാടക നൽകുന്നതിനും, ഉൽപന്നങ്ങൾ വാങ്ങുന്നതിനുമായുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിംഗ് ഫീസാണ് എസ്ബിഐ വർധിപ്പിച്ചത്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കായുള്ള നിയമങ്ങളിൽ നേരത്തെയും എസ്ബിഐ മാറ്റങ്ങൾ വരുത്തിയിരുന്നു.ഇത് പ്രകാരം ഓൺലൈൻ പർച്ചേസുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കാളിത്തത്തിലുള്ള കമ്പനികളുടെ റിവാർഡ് പോയന്റുകൾ 5ഃ പോയിന്റുകളായി കുറച്ചിരുന്നു.2013 ജനുവരി മുതൽ നിലവിലുള്ള നിർദ്ദേശപ്രകാരം ഓഫറുകളുമായോ, വൗച്ചറുമായോ റെഡീം പോയന്റുകൾ സംയോജിപ്പിക്കാനും ഉപയോക്താക്കൾക്ക് കഴിയില്ല.  ആമസോൺ ഓൺലൈൻ പർച്ചേസുകൾക്ക് നൽകിവന്ന 10ഃ റിവാർഡ്പോയിന്റുകളുടെ എണ്ണത്തിലും കുറവ് വരുത്തിയിരുന്നു. എന്നാൽ ഈസിഡൈനർ, ക്ലിയർ ട്രിപ്പ്, ബുക്ക് മൈ ഷോ, ലെൻസ് കാർട്ട് തുടങ്ങിയവയിലുള്ള ഇടപാടുകൾക്ക് 10ഃ പോയന്റുകൾ ലഭിക്കുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: