Month: March 2023
-
Crime
ട്രെയിനില്‍ മലയാളി വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്തു; സൈനികന്‍ അറസ്റ്റില്‍
ആലപ്പുഴ: ട്രെയിനില്‍ വെച്ച് മദ്യം നല്‍കി വിദ്യാര്‍ഥിനിയെ സൈനികന്‍ പീഡിപ്പിച്ചു. മണിപ്പാല്‍ സര്‍വകലശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാറിനെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തിരുവനന്തപുരം സ്വദേശിയാണ് ജമ്മുവില്‍ ജോലി ചെയ്തിരുന്ന സൈനികന്‍ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. വിദ്യാര്‍ഥിനി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ വച്ച് ഇരുവരും സൗഹൃദത്തിലാവുകയും നിര്‍ബന്ധിപ്പിച്ച് മദ്യം നല്‍കി അബോധവസ്ഥായിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ വൈകിട്ടാണ് യുവതിയുടെ ഭര്‍ത്താവ് തിരുവനന്തപുരം റെയില്‍വേ പോലീസിന് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതീഷിനെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. യുവതിക്ക് മദ്യം നല്‍കിയതായി പ്രതി സമ്മതിച്ചു. ലൈംഗികമായി പീഡിപ്പിച്ചില്ലെന്നാണ് ഇയാളുടെ മൊഴി. ഇയാളെ വൈകിട്ട് കോടതയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Read More » -
എന്റെ പൊന്നേ!!! പവന് ഒറ്റ ദിവസം കൂടിയത് 1200 രൂപ; സ്വര്‍ണവിലയില്‍ റെക്കോഡ് കുതിപ്പ്
കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധന. ഒറ്റദിവസം കൊണ്ട് സ്വര്‍ണം പവന് 1200 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണം പവന് 44,240 രൂപയായി. ഗ്രാമിന് 150 രൂപ കൂടി 5530 രൂപയിലെത്തി. ഒരാഴ്ചയ്ക്കിടം 3520 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് സമീപകാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കു വര്‍ധനയാണിത്. വില 44,000 കടന്നതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 48,000 രൂപയോളം മുടക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാന പ്രകാരമാണ് ഇത്രയൂം വില നല്‍കേണ്ടിവരിക. അമേരിക്കന്‍ വിപണിയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതാണ് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡ് നിലയില്‍ കുതിക്കാന്‍ കാരണം. ഇന്നലെ വ്യാപാരാരംഭത്തില്‍ തന്നെ സ്വര്‍ണവില 1960 ഡോളര്‍ മറികടന്നു. 40 ഡോളറാണ് ഉയര്‍ന്നത്. 21നു ചേരുന്ന പണനയ അവലോകനയോഗത്തില്‍ ഫെഡറല്‍ റിസര്‍വ്, ബാങ്കിങ് മേഖലയെ രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വില ഇനിയും കൂടും. വില അടുത്ത ദിവസങ്ങളില്‍ 2000 ഡോളര്‍ കടന്നേക്കുമെന്നും 2500 വരെ എത്താമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ആനുപാതിക…
Read More » -
Health
പ്രമേഹരോഗികൾ വായിക്കാൻ മറക്കരുതേ, ചായയിൽ പഞ്ചസാരയ്ക്കു പകരം കൃത്രിമ മധുരം ചേർത്താൽ പ്രമേഹത്തെ പ്രതിരോധിക്കാനാവുമോ…? വിലപ്പെട്ട വിവരങ്ങൾ
ഡോ. വേണു തോന്നയ്ക്കൽ ഒരു ചായയോ കോഫിയോ കുടിച്ചു കൊണ്ടാണ് നമ്മുടെ ഓരോ ദിനവും ആരംഭിക്കുന്നത്. വേണ്ടത്ര കടുപ്പവും ആവശ്യത്തിന് പാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു ചൂട് ചായയ്ക്ക് ഒരു പ്രത്യേക സുഖം തന്നെ. തണുപ്പു കാലമോ മഴക്കാലമോ ആയാൽ പിന്നെ പറയുകയും വേണ്ട. ചായ പ്രേമികൾ നല്ല ചായയ്ക്കായി ചായക്കടകൾ തേടി പോകാറുണ്ട്. വിവിധ കടകളിൽ ഉണ്ടാക്കുന്ന ചായയുടെ രുചി മഹാത്മ്യം പലരും പറയുന്നത് കേട്ടിട്ടുണ്ട്. നന്നായി ചായയുണ്ടാക്കാൻ കഴിയുന്നത് ഒരു വലിയ ഗുണം തന്നെയാണ്. അതിനെ കൈപ്പുണ്യം എന്ന് നാം വിലയിരുത്താറുണ്ട്. നന്നായി ചായ തയ്യാറാക്കി നൽകാൻ കഴിയുന്നു എന്ന ഒറ്റ കാരണത്താൽ ഒന്നുമില്ലായ്മയിൽ നിന്നും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നേടിയ ഒരാളെ ഈ ലേഖകനറിയാം. ഒരുപക്ഷേ അത്തരത്തിൽ ഉള്ള വ്യക്തികളെ പലർക്കും പരിചയമുണ്ടാവും. പത്രം വായിക്കാനും പ്രഭാതത്തിൽ ടോയ്‌ലറ്റിൽ പോകാനും ചായ വേണമെന്ന് നിർബന്ധമുള്ളവർ ഇത് വായിക്കുന്നവരിൽ ചിലരെങ്കിലും ഉണ്ടാവും. വീട്ടിൽ പശുവും കറവയും…
Read More » -
NEWS
ഭൂമിയിലേക്കു വരുമ്പോൾ ഒന്നും കൊണ്ടു വരുന്നില്ല, ഒന്നും കൊണ്ടു പോകുന്നുമില്ല
വെളിച്ചം ആ ഗ്രാമത്തില്‍ അന്ന് ഒരു കൊള്ളക്കാരന്‍ വന്നു. അയാള്‍ വീടുകളും വഴിയാത്രക്കാരെയും കൊള്ളയടിച്ചു. അപ്പോഴാണ് ഒരു സന്യാസിയെ കണ്ടത്. കൊള്ളക്കാരന്‍ സന്യാസിയോടും പറഞ്ഞു: ” നിങ്ങളുടെ കയ്യിലെ വിലപിടിപ്പുള്ളതെല്ലാം എനിക്ക് തരണം. അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ കൊല്ലും…” സന്യസി പറഞ്ഞു: “എന്റെ കയ്യില്‍ ആകെയുളളത് ഒരു മോതിരമാണ്. ഇതൊരു വിശേഷപ്പെട്ട മോതിരമാണ്. ഇത് ഞാന്‍ നിനക്ക് തരാം. പക്ഷേ, ഇത് നീ നിന്നില്‍ നിന്നും ഒരിക്കലും വേര്‍പിരിയാത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. മറ്റൊരാള്‍ക്ക് കൊടുക്കാനോ വില്‍ക്കാനോ പാടില്ല…” മോതിരം വാങ്ങി വീട്ടിലെത്തിയ കൊള്ളക്കാരന്‍ ആലോചിച്ചു. തന്നില്‍ നിന്നും ഒരിക്കലും വേര്‍പിരിയാത്ത സ്ഥലം ഏതാണ്…? അങ്ങനെ ഈ ലോകത്ത് ഒന്നും തന്നെ ഇല്ല എന്ന് അയാള്‍ക്ക് മനസ്സിലായി. ഈ ലോകത്ത് നിന്നും നമുക്ക് ഒന്നും കൊണ്ടുപോകാന്‍ കഴിയില്ലെന്നും എന്ത് നേടിയാലും അതെല്ലാം ഇവിടെ തന്നെ ഉപേക്ഷിച്ചിട്ട് പോകേണ്ടതുണ്ടെന്നും അയാള്‍ തിരിച്ചറിഞ്ഞു. നാം ഈ ലോകത്തേക്കു വരുമ്പോൾ ഒന്നും കൊണ്ടു വരുന്നില്ല,…
Read More » -
India
വരുന്നു, എന്‍ജിനീയര്‍മാര്‍ക്ക് സുവര്‍ണകാലം: വന്‍തോതില്‍ നിയമനത്തിനൊരുങ്ങി ബോയിങ്ങും എയര്‍ബസും
എന്‍ജിനീയർ മുംപ് കേരളത്തിൽ ഒരു ചൊല്ലുണ്ടായിരുന്നു, മറ്റെൻഡ്രൈവിൽ നിന്ന് ഒരു കല്ലെടുത്തെറിഞ്ഞാൽ ഒന്നുകിൽ ഒരു എൻജിനിയറിംഗ് ബിരുദധാരിക്കോ അതല്ലെങ്കിൽ ഒരു നായക്കോ കൊള്ളും എന്ന്. നാട്ടിലെ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ എണ്ണം അത്രയധികം അധികരിച്ചു എന്നർത്ഥം. ഇന്ത്യയിലെ എൻജനിയറിംഗ് വിദ്യാഭ്യാസം വലിയ പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരുന്നു. കോളജുകളിൽ എൻജനിയറിംഗിനു വിദ്യാർത്ഥികളെ കിട്ടാത്ത അവസ്ഥ വരെ സംജാതമായി. ഇപ്പോഴിതാ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കായി വന്‍ അവസരമൊരുക്കി വിമാന നിര്‍മാണ കമ്പനികളായ ബോയിങ്ങും എയര്‍ബസ്സും. എയര്‍ക്രാഫ്റ്റ്, സോഫ്റ്റ്വെയര്‍, ടെക്നോളജി മേഖലയില്‍ മാത്രമല്ല ഹാര്‍ഡ് എന്‍ജിനീയറിങ്ങിലും വന്‍ തൊഴില്‍ സാധ്യതകളാണ് വരുന്നത്. എയര്‍ബസ് ഈ വര്‍ഷം പുതുതായി ലോകവ്യാപകമായി 13,000 പേരെയാണ് നിയമിക്കുക. ഇതില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം 1000 പേരെ നിയമിക്കും 18,000 ഇന്ത്യക്കാര്‍ ഇതിനോടകം ജോലിചെയ്യുന്ന ബോയിങ്ങും വര്‍ഷം തോറും 1,500 ജീവനക്കാരെ പുതുതായി നിയമിക്കുന്നുണ്ടെന്നും കമ്പനിയുടെ ഇന്ത്യന്‍ മേധാവി സലില്‍ ഗുപ്തെ അറിയിച്ചു. ബോയിങ്ങിന്റെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ശക്തി ഇന്ത്യയില്‍…
Read More » -
Movie
എസ്.എൽ പുരം രചനയും എം. കൃഷ്ണൻനായർ സംവിധാനവും നിർവ്വഹിച്ച ‘അഗ്നിപുത്രി’ക്ക് 56 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ കണ്ണു തുറക്കാത്ത ദൈവങ്ങളോട് കലഹിച്ച ‘അഗ്നിപുത്രി’ക്ക് 56 വയസ്സ്. 1967 മാർച്ച് 18 നാണ് സമൂഹത്തിലെ കപട സദാചാരങ്ങൾക്കെതിരെ കലാപമുയർത്തിയ ഈ സ്ഫോടനാത്മക ചിത്രത്തിന്റെ റിലീസ്. നാടക സ്റ്റേജിൽ നിന്ന് നേരെ സിൽവർ സ്‌ക്രീനിൽ എത്തുക എന്നതായിരുന്നു ‘അഗ്നിപുത്രി’യുടെ യോഗം. എസ് എൽ പുരം സദാനന്ദന്റെ അതേ പേരിലുള്ള നാടകമാണ് പ്രേനസീറിന്റെ സഹോദരൻ പ്രേം നവാസ് നിർമ്മിച്ച് എം കൃഷ്ണൻനായർ സംവിധാനം ചെയ്ത ചിത്രം. പ്രേംനസീർ, ഭാസി, ഷീല, ആറന്മുള പൊന്നമ്മ എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. നാട്ടിലെ ഏറ്റവും വലിയ തറവാട്ടിൽ വിപ്ളവകരമായ ഒരു കാര്യം നടന്നു. കോളേജധ്യാപകനായ ഇളയ മകൻ (നസീർ) ഒരു അഭിസാരികയെ (ഷീല) ഭാര്യയാക്കി വീട്ടിൽ കൊണ്ട് വന്നു. അവളോടൊത്ത് ശയിച്ചിട്ടുള്ള തറവാട്ടിലെ മൂത്ത പുത്രൻ (മുത്തയ്യ) ഒരു കുഞ്ഞിനെ വളർത്തുപുത്രിയാണെന്നും പറഞ്ഞ് തറവാട്ടിൽ നിർത്തിയിട്ടുണ്ട്. അതയാളുടെ ജാരസന്തതിയാണെന്ന് വെളിപ്പെടാൻ അധികകാലം വേണ്ടി വന്നില്ല. ആദർശധീരനായ ഭർത്താവിന്റെ പക്ഷമെന്തെന്നാൽ, ചീത്തയായ ഒരു…
Read More » -
India
അസമിൽ മദ്രസകൾ അടച്ചുപൂട്ടും, പകരം കോളജുകളും സർവകലാശാലകളും പണിയും: മുഖ്യമന്ത്രി
ബെംഗളൂരു: അസമിൽ മദ്രസകളുടെ ആവശ്യമില്ലെന്നും വരും ദിവസങ്ങളിൽ അവയെല്ലാം അടച്ചുപൂട്ടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇതുവരെ നൂറുകണക്കിന് മദ്രസകൾ അടച്ചുപൂട്ടിയെന്നും മദ്രസകള്‍ക്കു പകരം കോളജുകളും സർവകലാശാലകളും പണിയാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നടക്കുന്ന ശിവ് ചരിത് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി നേതാക്കളുടെ പര്യടനത്തിന്‍റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ ബെംഗളൂരുവില്‍ എത്തിയത്. കോൺഗ്രസുകാർ ബാബറി മസ്ജിദിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. രാമക്ഷേത്രത്തെക്കുറിച്ചല്ല. കോൺഗ്രസുകാർ പുതിയ കാലത്തെ മുഗളന്മാർ ആണ്. അവരെ ജനം കടുത്ത പാഠം പഠിപ്പിക്കണം. കോൺഗ്രസിനെ രാജ്യത്തു നിന്നുതന്നെ വേരോടെ പിഴുതെറിയേണ്ടതുണ്ട്. രാജ്യം ഔറംഗസീബിനെപ്പോലുള്ള മുഗൾ ഭരണാധികാരികളുടെ കൈകളിലായിരുന്നുവെന്ന് കോൺഗ്രസ് പറയുന്നുണ്ട്. എന്നാൽ ഔറംഗസീബിനെക്കാൾ 10 മടങ്ങ് ശക്തനായിരുന്നു ശിവാജി മഹാരാജ് എന്ന കാര്യം എന്തുകൊണ്ട് പറയുന്നില്ല? ഇതിലൂടെ ചരിത്രകാരന്മാരെ ആക്ഷേപിക്കുകയാണെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
Read More » -
Crime
രണ്ടു വര്‍ഷത്തിലേറെയായി പ്രണയം, ജാതി പ്രശ്നം വീട്ടുകാർ എതിര്‍ത്തു, കല്ല്യാണ ദിവസം യുവാവ് ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങി; കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ ബംഗളൂരുവിൽ പിടിയിൽ
കൊല്ലം: വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിര്‍ത്തു. എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടര്‍ന്ന് കടയ്ക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24 ന് വിവാഹമുറപ്പിച്ചു. കല്ല്യാണ ദിവസം പെണ്‍കുട്ടി എത്തിയെങ്കിലും യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി…
Read More » -
Crime
അമ്മയെ ചീത്തവിളിച്ചു, തടയാൻ ചെന്ന മക്കൾക്കുനേരേ പെപ്പര്‍ സ്പ്രേ ആക്രമണം; കുമരകത്ത് രണ്ടുപേർ അറസ്റ്റിൽ
കുമരകം: ചെങ്ങളം അയ്യമ്മാത്ര പാലത്തിനു സമീപത്ത് വീട്ടുകാരെ കുരുമുളകുപൊടി സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച കേസിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്യമ്മാത്ര പാലത്തറ വീട്ടിൽ സോമൻ മകൻ ഷിജു പി.എസ് (45), ചെങ്ങളം മൂന്നുമൂല മറുതാപറമ്പിൽ വീട്ടിൽ ഗോപി മകൻ മഹേഷ് കുമാർ(47) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് അയ്യമ്മാത്ര പാലത്തിനു സമീപത്തുള്ള ശ്രീരാഗിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. ഇവരുടെ വീടിന് മുൻവശം വച്ച് പ്രതികൾ ചീത്ത വിളിച്ചത് ശ്രീരാഗിന്റെ അമ്മ ചോദ്യം ചെയ്യുകയും തുടർന്ന് ഇവർ അമ്മയെ ചീത്തവിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ചെന്ന ശ്രീരാഗിനെയും സഹോദരനെയും കയ്യിൽ കരുതിയിരുന്ന മുളകുപൊടി സ്പ്രേയും മറ്റും ഉപയോഗിച്ച് ആക്രമിച്ചു. ഇവരുടെ പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാപോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അക്രമികളെ പിടികൂടുകയുമായിരുന്നു. ഇവരില്‍ ഒരാളായ ഷിജുവിന് കുമരകം സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് നിലവിലുണ്ട്. കുമരകം…
Read More » -
Crime
നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ പ്രാർത്ഥനയ്ക്ക് കയറിയ വിദ്യാർത്ഥിനിയുടെ ബാഗ് മോഷ്ടിച്ചു; സമാന കേസുകളിൽ പ്രതിയായ കട്ടപ്പന സ്വദേശി ഹോംനേഴ്സ് പിടിയിൽ
കോട്ടയം: പ്രാർത്ഥനയ്ക്കായി പള്ളിയിൽ കയറിയ വിദ്യാർത്ഥിനിയുടെ മൊബൈലും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന തൈക്കരിയിൽ വീട്ടിൽ നാരായണൻ മകൻ പ്രദീപ് കുമാർ (40) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.30 മണിയോടുകൂടി നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയിൽ എത്തിയ അയർക്കുന്നം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ ബുക്കുകളും മൊബൈൽ ഫോണും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ബാഗ് പള്ളിയുടെ അരികിൽ വെച്ച് പ്രാർത്ഥനക്കായി നിന്ന സമയത്താണ് ഇയാൾ ബാഗുമായി കടന്നു കളഞ്ഞത്. വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും, തുടർന്ന് നടത്തിയ തിരച്ചിലിനോടുവിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇടുക്കി സ്വദേശിയായ ഇയാൾ കുറച്ചു നാളുകളായി കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി ഹോംനേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രതീപിന് ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കോട്ടയം…
Read More »