Month: March 2023
-
India
ഒറ്റ മഴയില്‍ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ മുങ്ങി; സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധപ്പെരുമഴ
ബംഗളൂരു: ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ണാടകയിലെ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്ത ഒറ്റ മഴയിലാണ് മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഹൈവേയുടെ അടിപ്പാലത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധ പെരുമഴയാണ്. Days after its Inauguration by @narendramodi the planning of the #BengaluruMysuruExpressway stands exposed. Waterlogging reported at Multiple places near Ramnagara after a small spell of rain leading to accidents at the expressway. pic.twitter.com/MnuawPlJXx — Akshara D M (@Aksharadm6) March 18, 2023 ”എന്റെ കാര്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയതോടെ ഓഫ് ആയി. തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്റെ കാര്‍ നന്നാക്കിത്തരാന്‍ മുഖ്യമന്ത്രി ബസവരാജ്…
Read More » -
Crime
ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്ത് യുവാവ്; വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച് ഭാര്യ
ഭുവനേശ്വര്‍: ഭാര്യയുടെ ബന്ധുവും ഗര്‍ഭിണിയുമായ യുവതിയെ ബലാല്‍സംഗം ചെയ്ത് യുവാവ്. ഒഡീഷയിലെ നബരംഗ്പുര്‍ ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭാര്യ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം പുറത്ത് അറിയിക്കരുതെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പീഡനത്തിന് ഇരയായ യുവതി പോലീസില്‍ പരാതിപ്പെടുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒഡിഷയിലെ ജഗനാത്പുര്‍ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്. തന്റെ ബന്ധുവായ പദ്മ രുഞ്ജികറിനോട് ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകാന്‍ സഹായം തേടിയാണ് യുവതി എത്തിയത്. പദ്മ ആശ വര്‍ക്കറാണ്. എന്നാല്‍, ഇതിനായി പദ്മയുടെ വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവ് ലിലിയ ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയെ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കുന്നതിന് പകരം പദ്മ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് യുവതിയെ സമീപത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവരം പുറത്ത് പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാല്‍, സംഭവത്തില്‍ ഭയന്ന യുവതി പോലീസില്‍ പരാതി നല്‍കി. വീഡിയോ സമൂഹമാധ്യമത്തില്‍നിന്ന്…
Read More » -
India
ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ സിപിഐയും! പ്രതിഷേധത്തിനൊടുവില്‍ തിരുത്ത്
ന്യൂഡല്‍ഹി: സിപിഐയെ ആഗോള ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പിസ്. സിപിഐയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഇപി തയ്യാറാക്കിയ 202ലെ ആഗോള ഭീകരപാര്‍ട്ടികളുടെ പട്ടികയില്‍ പന്ത്രണ്ടാമതായി സിപിഐ ഇടം പിടിച്ചിരുന്നു. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് പഠന റിപ്പോര്‍ട്ടില്‍ എഴുതിയതാണ് പ്രശ്നമായത്. അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സിപിഐയ്ക്ക് താഴെയായാണ് പട്ടികയില്‍ ഇടംപിടിച്ചത്. റിപ്പോര്‍ട്ട് കണ്ട ഇന്ത്യയിലെ സിപിഐക്കാര്‍ അമ്പരന്നു. സിപിഐയുടെ എതിരാളികള്‍ ഈ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിപിഐ ഐഇപിയ്ക്ക് പരാതി അയച്ചത്. തെറ്റായ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിച്ചില്ലായെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായി നേരിടും എന്ന് നേതാക്കള്‍ അറിയിച്ചു. സത്യത്തെ അല്‍പ്പമെങ്കിലും മാനിക്കുന്നവര്‍ ഇവരുടെ ഗവേഷണം കണ്ട് ചിരിക്കുമെന്നായിരുന്നു സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വത്തിന്റെ പ്രതികരണം. പറ്റിയ തെറ്റ് ഉടന്‍ തന്നെ ഐഇപി തിരുത്തി. 2022-ല്‍ 61 ആക്രമണങ്ങളിലൂടെ 39 പേരെ മാവോയിസ്റ്റുകള്‍ കൊല ചെയ്തതായി…
Read More » -
Kerala
ഗൃഹനാഥന്‍ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം
പത്തനംതിട്ട: ഗൃഹനാഥനെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പാമ്പാടിമണ്‍ വീട്ടില്‍ അനില്‍കുമാറിനെയാണ് (55) വീടിന്റെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആറന്മുള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മൃതശരീരം ജീര്‍ണാവസ്ഥയിലായിരുന്നു. അബുദാബിയില്‍ ജോലി ചെയ്തിരുന്ന അനില്‍ നാട്ടില്‍ എത്തിയശേഷം വീടിന് സമീപം ചെറുകിട വ്യാപാരം നടത്തുകയായിരുന്നു. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയോട് അപമര്യദയായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നതോടെ അനില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കുമെന്ന സ്ഥിതിയുമായി. ഇതോടെ കട പ്രവര്‍ത്തിച്ചിരുന്ന വാടക മുറി ഒഴിയണമെന്ന് ഉടമയും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേച്ചൊല്ലി കുടുംബത്തിലും പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. നിയമപരമായും സുഹൃത്തുക്കള്‍ വഴിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയില്‍…
Read More » -
Kerala
യാത്രക്കാരില്‍നിന്നു പിഴ ഈടാക്കിയും എസി കോച്ചില്‍ വിശ്രമിച്ചും വ്യാജ ടി.ടി.ഇയുടെ വിളയാട്ടം; മലബാര്‍ എക്സ്പ്രസില്‍ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ അറസ്റ്റില്‍
കൊച്ചി: ടിടിഇ ആയി ചമഞ്ഞ് മദ്യലഹരിയില്‍ യാത്രക്കാരില്‍നിന്നു പിഴ ഈടാക്കിയ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ പിടിയില്‍. മലബാര്‍ എക്സ്പ്രസില്‍ തൃശൂരിനും ആലുവയ്ക്കും ഇടയില്‍ വച്ചായിരുന്നു യാത്രക്കാരില്‍ നിന്ന് ഇയാള്‍ പിഴ ഈടാക്കിയത്. ആലുവയില്‍ വച്ച് ഇയാള്‍ യഥാര്‍ഥ ടിടിഇ ഗിരീഷ് കുമാറിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ പൊലീസിനു കൈമാറി. കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. പ്രതി റെയില്‍വേ കാറ്ററിങ് സര്‍വീസിലെ ജീവനക്കാരനാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു. തിരുവനന്തപുരം ഡിവിഷന്‍ കാറ്ററിങ് സര്‍വീസിന്റെ ടാഗ് ധരിച്ച ഇയാള്‍ ട്രെയിന്‍ തൃശൂരിലെത്തിയപ്പോഴാണ് സ്ലീപ്പര്‍ കോച്ചില്‍ കയറിയത്. കോച്ചില്‍ ടിടിഇ ആയി ചമഞ്ഞ് ഇയാള്‍ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചു. റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്ത മൂന്നുപേരെ പിടികൂടുകയും ഇവരില്‍ നിന്ന് നൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തു. രസീത് നല്‍കുന്നതിന്…
Read More » -
India
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനില്ല; സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റുമില്ല
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍ നൂറിലേറെ സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണ. സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റുണ്ടാകില്ല. ആദ്യ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ആരുമായും സഖ്യത്തിനില്ലെന്നും പോരാട്ടം ഒറ്റയ്ക്കാണെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. ”സംസ്ഥാനത്ത് വലിയ മാറ്റം വന്നതായി കാണുന്നു. സംസ്ഥാനം ഇപ്പോള്‍ പുതിയ ഭരണകൂടത്തെ തേടുകയാണ്. രാജ്യത്തിന്റെ അഴിമതിയുടെ തലസ്ഥാനമായി കര്‍ണാടക മാറിയിരിക്കുകയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ 1300ലധികം പേരാണ് അപേക്ഷിച്ചത്. എല്ലാവരും കടുത്ത മത്സരാര്‍ത്ഥികള്‍ തന്നെയാണ്. പക്ഷേ എല്ലാവരെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. 224 സീറ്റുകള്‍ മാത്രമാണുള്ളത്. പട്ടികയില്‍നിന്ന് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കും. യുവതലമുറയ്ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കാനാണ് ആഗ്രഹം” ഡി.കെ. ശിവകുമാര്‍ പറഞ്ഞു. അതേസമയം, സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാനായി വെള്ളിയാഴ്ച കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ യോഗം ചേരും. നിലവില്‍ അധികാരത്തിലുള്ള കര്‍ണാടകയില്‍ ഇപ്പോള്‍ തന്നെ ബിജെപി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഒരു മാസത്തിനിടെ നിരവധി ബിജെപി ദേശീയ…
Read More » -
Kerala
വിമാനത്താവള ഓഹരി വാഗ്ദാനം നല്‍കി 3.25 കോടി തട്ടിയ കേസ്: മാണി സി.കാപ്പനെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ വിമാനത്താവള ഓഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള വഞ്ചനാ കേസില്‍ മാണി. സി കാപ്പന്‍ എം. എല്‍ എ ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. മുംബൈ വ്യവസായി ദിനേശ് മേനോന്‍ കീഴ്‌കോടതിയില്‍ നല്‍കിയ വഞ്ചനാ കേസ് നടപടികള്‍ക്കെതിരെ മാണി. സി കാപ്പന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്, മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ചാണ് മുംബൈ വ്യവസായി മാണി സി. കാപ്പനെതിരെ പരാതി നല്‍കിയത്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഷെയര്‍ വാങ്ങാനായി 2010 ല്‍ മുംബൈ വ്യവസായി ദിനേശ് മേനോന്‍ രണ്ടുകോടി രൂപ കാപ്പനെ ഏല്‍പ്പിച്ചു. എന്നാല്‍ ഓഹരി നല്‍കിയില്ല. തുടര്‍ന്ന് ദിനേശ് മേനോന്‍ സിബിഐയില്‍ പരാതി കൊടുത്തു. സിബിഐ മാണി സി.കാപ്പന്റെ മൊഴി എടുത്തു. പിന്നീട് 2013 ല്‍ 3.25 കോടി തിരികെ നല്‍കാമെന്ന് സമ്മതിച്ച് ഇരുവരും ഒത്തു തീര്‍പ്പ് കരാറിലെത്തി. എന്നാല്‍ കരാറുമായി ബന്ധപ്പെട്ട് മാണി സി.കാപ്പന്‍ നല്‍കിയ നാലു ചെക്കും മടങ്ങി.…
Read More » -
Kerala
ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ടു. തുക സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നത്. തീപിടിത്തത്തിന്റെ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കാനും പിഴത്തുക തീപിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യസംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്കുമായി ഉപയോഗിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശം നല്‍കുന്നു. ഒരു മാസത്തിനകം പിഴത്തുക അടയ്ക്കാനാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി. ഒരുമാസത്തിനകം പിഴത്തുക ചീഫ് സെക്രട്ടറിക്കു ഒടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. തുക തീപിടിത്തത്തിന്റെ ഇരകളുടെ ആരോഗ്യസംരക്ഷണത്തിനും മറ്റു പരിഹാര നടപടികള്‍ക്കുമായി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇതിനു പുറമേ, ഗുരുതരമായ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍, വകുപ്പുതല നടപടികളെടുക്കാനും ചീഫ് സെക്രട്ടറിയോട് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. തീപിടിത്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു സംസ്ഥാന സര്‍ക്കാരിനു കോര്‍പറേഷനും ഒഴിഞ്ഞുമാറാനാകില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം…
Read More » -
Crime
ഉയിരെടുക്കുന്ന പ്രണയപ്പക; നഴ്‌സിങ് വിദ്യാര്‍ഥിയെ യുവാവ് കഴുത്തറുത്ത് കൊന്നു
ചെന്നൈ: തമിഴ്‌നാട് വില്ലുപുരത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി തരണി(23)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ മുന്‍ കാമുകന്‍ മധുരപാക്കം സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട തരണി വില്ലുപുരത്തെ സ്വകാര്യ നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. തരണിയും പ്രതിയായ ഗണേഷും തമ്മില്‍ 5 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷം ലഹരിക്ക് അടിമയും അക്രമ സ്വഭാവവുമുള്ള ഗണേഷുമായുള്ള ബന്ധം ധരണി അവസാനിപ്പിച്ചിരുന്നു. അതിനു ശേഷമാണ് നഴ്സിംഗ് പഠനത്തിനായി ചെന്നൈയിലേക്ക് പോയത്. അമ്മ മാത്രമാണ് തരണിക്കുള്ളത്. ഫെബ്രുവരിയില്‍ നാട്ടില്‍ വന്നപ്പോള്‍ തരണിയെ കാണാന്‍ ഗണേഷ് പല ആവര്‍ത്തി ശ്രമിച്ചുവെങ്കിലും കാണാന്‍ സാധിച്ചില്ല. വ്യാഴാഴ്ച രാത്രി ഫോണില്‍ ബന്ധപ്പെട്ട ഗണേഷിനോട് താന്‍ തിരിച്ചു ചെന്നൈയില്‍ പോയി എന്ന് തരണി പറയുകയായിരുന്നു. ഇത് കള്ളമാണെന്ന് അറിഞ്ഞ ഗണേഷ് ധരണിയുടെ വീടിനു സമീപം എത്തുകയും ഇന്നലെ രാവിലെ വീടിനു സമീപത്തെ ശുചിമുറിയില്‍ പോയ ധരണിയെ…
Read More » -
Kerala
പ്ലാസ്റ്റര്‍ ഇട്ടത് ഡോക്ടര്‍ പറഞ്ഞിട്ട്, കൈയിലെ പൊട്ടല്‍ വ്യാജമെന്ന തരത്തില്‍ പ്രചാരണം; സച്ചിന്‍ ദേവിനെതിരേ സ്പീക്കര്‍ക്ക് പരാതിയുമായി കെകെ രമ
തിരുവനന്തപുരം: കെഎം സച്ചിന്‍ദേവ് എംഎല്‍എയ്ക്കെതിരെ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി കെകെ രമ എംഎല്‍എ. നിയമസഭാ സംഘര്‍ഷത്തില്‍ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കെകെ രമ പരാതി നല്‍കിയത്. നിയമസഭയിലെ സംഘര്‍ഷത്തിന് ശേഷം തിരുവനനന്തപുരം ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ പരിശോധിച്ച ശേഷം ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കൈക്ക് പ്ലാസ്റ്റര്‍ ഇട്ടത്. അതിന്റെ പേരില്‍ തിനിക്ക് എതിരെ പല സ്ഥലങ്ങളില്‍ നിന്ന എടുത്ത ചിത്രങ്ങള്‍ സഹിതം വ്യാജപ്രചാരണം നടക്കുകയാണ്. അതിന് ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് നേതൃത്വം നല്‍കുന്നു. എന്താണ് തനിക്ക് പറ്റിയതെന്ന് പോലും ചോദിക്കാതെ സാമൂഹികമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു. അന്ന് നിയമസഭയിലുണ്ടായ സംഭവത്തെ തെറ്റായി വളച്ചൊടിക്കുകയാണ് സച്ചിന്‍ ദേവ് ചെയ്തതത്. ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വസ്യതയെ തകര്‍ക്കാനാണ് ബാലുശേരി എംഎല്‍എയുടെ പ്രവൃത്തി എന്നും കെകെ രമ പരാതിയില്‍ പറയുന്നു.
Read More »