KeralaNEWS

അട്ടപ്പാടിയിലെ മധു വധക്കേസ്; അന്തിമ വിധി മാര്‍ച്ച് 30 ന്

പാലക്കാട്: അട്ടപ്പാടിയില്‍ മധുവെന്ന യുവാവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദിച്ചു കൊന്നുവെന്ന കേസില്‍ അന്തിമ വിധി ഈ മാസം 30 ന്. മണ്ണാര്‍ക്കാട് പട്ടികജാതി/വര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായതും വിധി വരുന്നതും.

2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. 129 പേരില്‍ 100 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇതില്‍ 24 പേര്‍ കൂറുമാറി. ഭീഷണിയെത്തുടര്‍ന്ന് മധുവിന്റെ കുടുംബത്തിനും സാക്ഷികള്‍ക്കും പോലീസ് സുരക്ഷ നല്‍കിയാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്.

സാക്ഷിവിസ്താരസമയത്ത് ജഡ്ജിയായിരുന്ന കെ.എസ്. മധു ഒരു മാസമായപ്പോഴേക്കും സ്ഥലംമാറ്റം വാങ്ങി പോയി. തുടര്‍ന്നാണ് നിലവിലെ ജഡ്ജി കെ.എം. രതീഷ്‌കുമാര്‍ എത്തിയത്. സാക്ഷിവിസ്താരം തുടങ്ങി പതിനൊന്ന് മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്.

Back to top button
error: