Month: March 2023
-
Crime
പോലീസ് മര്‍ദനത്തില്‍ മലം പോയി; ഇടികൊണ്ട ഗൃഹനാഥനെക്കൊണ്ട് തന്നെ മലവും കോരിച്ചു
കൊല്ലം: ഗൃഹനാഥനെ ഈസ്റ്റ് സിഐയും എസ്‌ഐയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ഉമയന്‍നല്ലൂര്‍ പട്ടരുമുക്കില്‍ എസ് ആര്‍ മന്‍സിലില്‍ ഷാജഹാനെ(61)യാണ് മര്‍ദ്ദിച്ചതായി പരാതി. സിഐയും എസ്‌ഐയും ചേര്‍ന്നു സ്റ്റേഷനു പിന്നിലെ മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മൂക്കില്‍നിന്ന് രക്തസ്രാവം വന്നുവെന്നും ഷാജഹാന്‍ പറയുന്നു. വടക്കേവിള കൂനംമ്പായികുളത്തിന് സമീപത്ത് തനിക്ക് ഒരു കടമുറിയുണ്ടായിരുന്നു. ഇത് വാടകയ്ക്ക് വേണം എന്നാവശ്യപ്പെട്ട് ഇയാളുടെ സുഹൃത്തായ അന്‍സര്‍ എന്നയാള്‍ ഒരു യുവതിയുമായി എത്തുകയും വാടകയ്ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ താന്‍ മറ്റൊരാള്‍ക്ക് കടമുറി വാടകയ്ക്ക് നല്‍കിയെന്ന് പറഞ്ഞു. അവര്‍ തരുന്നതിലും കൂടുതല്‍ പണം നല്‍കാമെന്നും സ്ത്രീയും അന്‍സറും പറഞ്ഞു. താന്‍ യാതൊരു കാരണവശാലും തരില്ലായെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതരായാണ് അവര്‍ മടങ്ങിയതെന്ന് ഷാജഹാന്‍ പറയുന്നു. പിറ്റേ ദിവസം രണ്ടു പോലീസുകാര്‍ തന്റെ ഓട്ടോയില്‍ കയറി ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അവിടെ കൊണ്ടുവന്ന് മണിക്കൂറുകളോളം ഇരുത്തി. തുടര്‍ന്ന് എസ്‌ഐ വന്നപ്പോഴാണ് തനിക്കെതിരെ…
Read More » -
Crime
‘സ്വയംപ്രഖ്യാപിത ആള്‍ദൈവം’ സംഘടിപ്പിച്ച പരിപാടിയില്‍ തിക്കും തിരക്കും; 36 പേരുടെ സ്വര്‍ണമാല മോഷണംപോയി
മുംബൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത മുപ്പത്താറ് അനുയായികളുടെ സ്വര്‍ണമാല മോഷണം പോയി. മിറ ഗ്രൗണ്ടിലെ സലാസര്‍ സെന്റര്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ ശനിയാഴ്ച തുടങ്ങിയ രണ്ടു ദിവസ പരിപാടിയില്‍ പങ്കെടുത്തവരുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മാല ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി നിരവധിയാളുകള്‍ പോലീസില്‍ പരാതിപ്പെട്ടു. വലിയ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു. രണ്ടു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു യുവതിക്ക് പരുക്കേറ്റിട്ടുണ്ട്. ജനബാഹുല്യം കണക്കിലെടുത്ത് ഞായറാഴ്ച പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. സംഭവത്തിനു പിന്നാലെ ശാസ്ത്രിയുടെ പരിപാടിക്കെതിരേ ചില അന്ധവിശ്വാസ വിരുദ്ധ സംഘടനകള്‍ രംഗത്തെത്തി. ശാസ്ത്രിയുടെ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പോലീസിന് നിവേദനം നല്‍കി. അതേസമയം, മോഷണ പരാതിയില്‍ സംഘാടകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസി ടിവി ഉള്‍പ്പെടെയുള്ള പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി; എ. രാജയ്ക്ക്് തിരിച്ചടി
കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാന്‍ പട്ടികജാതിക്കാരന്‍ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാര്‍ ഹര്‍ജി നല്‍കിയത്. ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തര്‍ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമാണു ഡി.കുമാറിന്റെ വാദം. രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. താലിമാലയുടെ ലോക്കറ്റില്‍ കുരിശ് ആലേഖനം ചെയ്തതായി വിവാഹഫോട്ടോയില്‍ കാണാം. കോവിഡ് കാലത്തു കാലഹരണനിയമം ബാധകമല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി…
Read More » -
Crime
സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവര്‍ത്തകന്‍ മരിച്ചു; സി.പിഎം നേതാക്കള്‍ക്കെതിരേ പരാതി
തൃശൂര്‍: ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ കെ.ബി. സുധയുടെയും മേത്തല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്ലാക്കപ്പറമ്പില്‍ പരേതനായ ഉണ്ണികൃഷ്ണന്റെയും ഏകമകന്‍ അമല്‍ കൃഷ്ണന്‍ (സോനു -31) ആണ് ഞായറാഴ്ച രാത്രിയോടെ വീട്ടില്‍ മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സി.പി.എം. അനുഭാവിയാണ് മരിച്ച അമല്‍. തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമല്‍ കൃഷ്ണനെ കഴിഞ്ഞദിവസം ചികിത്സ ഫലിക്കുന്നില്ലെന്നുകാണിച്ച് വീട്ടിലേക്ക് മടക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 10.45-ഓടെയാണ് പഞ്ചായത്ത് ഓഫീസില്‍ സംഘര്‍ഷമുണ്ടായത്. സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.എന്‍. ജ്യോതിലാല്‍, ഏരിയാ കമ്മിറ്റി അംഗം കെ.എച്ച്. സുല്‍ത്താന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി.എ. ഷെബി എന്നിവര്‍ മര്‍ദിച്ചെന്ന് അമല്‍ കൃഷ്ണന്‍ മൊഴിനല്‍കിയിരുന്നു. ഇവര്‍ക്കെതിരേ വാടാനപ്പള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. അമല്‍ കൃഷ്ണന്റെ പേരിലും കേസെടുത്തിരുന്നു. അമല്‍ കൃഷ്ണന്റെ മൂക്കിന്റെ എല്ലിന്…
Read More » -
Crime
തിരുവനന്തപുരത്ത് മരുന്ന് വാങ്ങി മടങ്ങിയ സ്ത്രീക്ക് നേരേ ആക്രമണം; തിരിഞ്ഞുനോക്കാതെ പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും നടുറോഡില്‍ സ്ത്രീക്കെതിരേ ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ആക്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11മണിക്കാണ് സംഭവം. മരുന്ന് വാങ്ങാന്‍ പുറത്തുപോയി മടങ്ങവേ തടഞ്ഞുനിര്‍ത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മകള്‍ക്കൊപ്പം താമസിക്കുന്ന പരാതിക്കാരി ടൂവീലറില്‍ പുറത്തുപോയി മടങ്ങവേ ജംഗഷ്‌നില്‍ നിന്നും അജ്ഞാതന്‍ പിന്തുടര്‍ന്നു. വീട്ടിലേക്കുള്ള വഴിയില്‍ എത്തിയപ്പോള്‍ വണ്ടി തടഞ്ഞുനിര്‍ത്തി ഇയാള്‍ ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞപ്പോള്‍ മകള്‍ പേട്ട പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. മേല്‍വിലാസം ചോദിച്ചതല്ലാതെ പോലീസ് മറ്റ് സഹായമൊന്നും നല്‍കിയില്ല. ഇതോടെ പരാതിക്കാരി മകള്‍ക്കൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണം നടന്ന് നിമിഷങ്ങള്‍ക്കകം അറിയിച്ചിട്ടും പേട്ട പോലീസ് അനങ്ങിയില്ലെന്ന് പരാതിക്കാരി ആരോപിച്ചു. സംഭവം അറിയിച്ച് ഒരുമണിക്കൂര്‍ കഴിഞ്ഞ് പോലീസ് വിളിച്ച് സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷം പരാതിക്കാരി കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.…
Read More » -
Crime
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഇരയായ യുവാവ് ജീവനൊടുക്കി
തിരുവനന്തപുരം: സഹകരണ സംഘത്തിന്റെ പേരില്‍ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തന്‍കോട് വാവറയമ്പലം മംഗലത്ത്നട രഞ്ജിത്ത് ഭവനില്‍ രജിത് (38) ആണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ട്രെഡിഷണല്‍ ഫുഡ് പ്രോസസിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി ലഭിക്കാനായി ചിറയിന്‍കീഴ് സ്വദേശി സജിത്തിനാണ് ഇയാള്‍ പണം നല്‍കിയത്. സംഘത്തിന്റെ പ്രസിഡന്റാണെന്ന് പറഞ്ഞ് നിരവധി പേരില്‍നിന്ന് പണം തട്ടിയതിന് സജിത്തിനെതിരെ ആറ്റിങ്ങല്‍ ചിറയിന്‍കീഴ് മംഗലപുരം സ്റ്റേഷനുകളില്‍ കേസുകളുണ്ട്. ഒരു തവണ ചിറയിന്‍കീഴ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേരില്‍നിന്ന് ജോലി വാഗ്ദാനം ചെയ്തും സ്ഥിര നിക്ഷേപമായും സജിത് ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമാണെന്ന് പരിചയപ്പെടുത്തിയാണ് സജിത് ആളുകളെ വലയിലാക്കിയിരുന്നത്. ഇയാള്‍ക്കെതിരെ ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. തട്ടിപ്പ് കേസുകള്‍ നിലവില്‍ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. രജിത്, സജിതിന് എട്ടുലക്ഷം രൂപ നല്‍കിയിരുന്നു. രജിതിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ്…
Read More » -
Crime
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് മെഡിക്കല്‍ കോളജ്. അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററില്‍ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞു തിരികെവന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം. ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി…
Read More » -
Local
മോഷ്ടിച്ച പെഴ്സ് തിരിച്ചു കൊടുത്ത് മാതൃകയായ കള്ളൻ
കഥയല്ലിത് ജീവിതം ! സത്യദേവ് (കാർട്ടൂണിസ്റ്റ്) ഈ പരമ്പരയിലെ 99 ശതമാനം കാർട്ടൂണുകളും കാർട്ടൂണിസ്റ്റിന്റെ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ഇന്നത്തെ വരയാകട്ടെ ഇന്നലത്തെ അനുഭവത്തിന്റെ നേർസാക്ഷ്യവും. ബന്ധുവിന്റെ മരണാന്തര ചടങ്ങിനെത്തി തൊട്ടടുത്ത വീടിന്റെ വരാന്തയിൽ വിശ്രമിക്കുന്നതിനിടെ ആ വീട്ടിലെ സിറ്റൗട്ടിൽ വച്ച എന്റെ പേഴ്സ് നഷ്ടമായി. ഞങ്ങളെ കൂടാതെ അപ്പോൾ അവിടെയുണ്ടായിരുന്നത് അപരിചിതനായ ഒരാൾ മാത്രമായിരുന്നു. കാണാതായ പഴ്സിനു വേണ്ടി ഞങ്ങൾ തിരച്ചിൽ നടത്തുമ്പോഴേക്കും അയാളേ കാണാതായിരുന്നു. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന പ്രമാണപ്രകാരം, വീടിനു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ലിനുള്ളിലൂടെ ഞാൻ നോക്കുമ്പോൾ ആ വ്യക്തി ഇതൊന്നുമറിയാതെ മൊബൈലിൽ നോക്കിയിരിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചില ബന്ധുക്കളുടെ വണ്ടി നൽക്കാലത്തേക്ക് ഓടിക്കാനെത്തിയ ഡ്രൈവറാണ് കക്ഷി. ആളോട് പഴ്സിനെക്കുറിച്ചാരാഞ്ഞപ്പോൾ ‘കിട്ടിയാൽ ആരായാലും തരില്ലേ’ എന്ന ഒഴുക്കൻ മറുപടി. ‘പൈസയെക്കാൾ വിലപ്പെട്ട പലരേഖകളുമുള്ള പേഴ്സാണ്. കിട്ടിയില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടാൻ പോവാണ്’ എന്ന എന്റെ മൈൽഡ് ഭീഷണി. ‘വേഗം പരാതി കൊടുക്കാൻ’ ആളിന്റെ കൗണ്ടർ.…
Read More » -
Local
ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫ് മനോജ് വർഗീസ് ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ചു
കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫ് മനോജ് വർഗീസ്(47) ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ചു. സംസ്കാരം വീട്ടിലെ പ്രാർത്ഥനയ്ക്കു ശേഷം വൈകിട്ട് 4 മണിക്ക് പാമ്പാടി സൗത്ത് സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പൊൻകുന്നം 19-ാം മൈലിൽ വച്ച് മാർച്ച് 10നാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിക്കെ ഇന്നലെ രാത്രി 11നായിരുന്നു അന്ത്യം. പാമ്പാടി കറ്റിക്കൽ പരേതനായ വർഗീസിൻ്റെ മകനാണ്. മാതാവ് തങ്കമ്മ. ഭാര്യ ബിൻസി, വിദ്യാർത്ഥികളായ രേഷ്മ, രഹ്‌ന, റോസ് എന്നിവർ മക്കൾ. സഹോദരങ്ങൾ കൊച്ചുമോൻ (എം.ബി.സി കോളജ് പീരുമേട്), ഷീബ (കാർഷിക വികസന ബാങ്ക് പാമ്പാടി).
Read More » -
Movie
പി. ചന്ദ്രകുമാർ സംവിധാനം ചെയ്‌ത, മധുവും ശ്രീവിദ്യയും കേന്ദ്രകഥാപാത്രങ്ങളായ ‘ദന്തഗോപുരം’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 42 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പി ചന്ദ്രകുമാറിന്റെ ‘ദന്തഗോപുര’ത്തിന് 42 വയസ്സ്. 1981 മാർച്ച് 20 നായിരുന്നു ഡോക്ടർ ബാലകൃഷ്ണന്റെ കഥയിൽ ജോൺപോൾ തിരക്കഥയെഴുതിയ ഈ ചിത്രം പ്രദർശനത്തിനെത്തിയത്. പി ചന്ദ്രകുമാർ സംവിധാനം ചെയ്‌ത 15 ചിത്രങ്ങളാണ് 1980-’81 വർഷങ്ങളിൽ പുറത്ത് വന്നത്. പ്രായോഗിക ജീവിതത്തിൽ നിന്നും ഉയരെ മാറി സ്വപ്‌നങ്ങളുടെ ദന്തഗോപുരങ്ങളിൽ അഭിരമിക്കുന്നവരുടെ ജീവിതം തകരാറിലാകും എന്നാണ് ‘ദന്തഗോപുരം’ പറഞ്ഞത്. ഗാനങ്ങളും സഹസംവിധാനവും സത്യൻ അന്തിക്കാട്. എസ്റ്റേറ്റ് ജോലിക്കാരനായിരുന്നു മധു. എസ്റ്റേറ്റ് മുതലാളിയുടെ മകളെ (ശ്രീവിദ്യ) കല്യാണം കഴിച്ചതിന് ശേഷം മധു എസ്റ്റേറ്റ് മുതലാളിയായി മാറി. തൊഴിലാളിയും മുതലാളിയും എന്നും രണ്ട് ലോകങ്ങളിലായിരിക്കണം എന്നാണ് ശ്രീവിദ്യയുടെ നിലപാട്. മുതലാളിയാണെന്ന് കരുതി മനുഷ്യനല്ലാതാവുമോ എന്ന് മധു. സ്റ്റാറ്റസുകൾ തമ്മിൽ കലഹമായി. അങ്ങനെയിരിക്കെ സുഹൃത്ത് സുകുമാരൻ എസ്റ്റേറ്റിൽ വന്നു. എല്ലാമായ ദേവിയെ (സീമ) പരിചയപ്പെടുത്തിക്കൊടുത്തു. മധുവിന്റെ മനസ്സിൽ ഏതോ ഗാനം പോലെ അവൾ നിറഞ്ഞു. അയാൾ സ്വന്തം കുടുംബത്തെ മറന്നു. മധു…
Read More »