Month: March 2023

  • Crime

    ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് പീഡനം; സംഭവശേഷം പ്രതി പോയത് വിനോദയാത്രയ്ക്ക്!

    കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച ജീവനക്കാരനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി മയ്യന്നൂര്‍, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം സ്‌കൂള്‍ സഹപാഠികള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുകയായിരുന്നു ശശീന്ദ്രന്‍. ഇന്നു രാവിലെ നഗരത്തില്‍ എത്തിയപ്പോഴാണ് എസി കെ.സുദര്‍ശന്‍, ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിനാലും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊഴി എടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററില്‍നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞു തിരികെവന്നു. ഈ സമയം മറ്റൊരു രോഗിയുടെ…

    Read More »
  • Kerala

    യാത്രക്കാരി അബോധാവസ്ഥയിലായി; ആംബുലന്‍സായി ‘ആനവണ്ടി’

    കൊച്ചി: യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കെഎസ്ആര്‍ടിസി ബസ് ആംബുലന്‍സായി മാറിയപ്പോള്‍ യുവതിക്ക് ലഭിച്ചത് പുതുജീവിതം. ഉടന്‍ തന്നെ വാഹനം തിരിച്ച് അതിവേഗത്തില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയുടെ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് കാരുണ്യത്തിന്റെ നിമിഷങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മല്ലപ്പള്ളിയില്‍നിന്നു പാലക്കാട്ടേയ്ക്കു പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസില്‍ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ പ്രസാദ്, കണ്ടക്ടര്‍ ജുബിന്‍ എന്നിവര്‍ ചേര്‍ന്ന് ബസ് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവം മൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല. ഇതോടെ ബസ് ഒരു പെട്രോള്‍ പമ്പില്‍ കയറ്റി തിരിച്ചശേഷം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കെഎസ്ആര്‍ടിസി പങ്കുവച്ചു. പ്രസാദിന്റെയും ജുബിന്റെയും അവസരോചിതമായ ഇടപെടല്‍ മൂലമാണ് യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും തുടര്‍ചികിത്സ നല്‍കുവാനും സാധിച്ചതെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍…

    Read More »
  • Kerala

    ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി; പ്രോസിക്യൂഷന് തിരിച്ചടി

    കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. തലശേരി മൂന്നാം അഡീഷനല്‍ ജില്ലാ കോടതിയാണ് ഹര്‍ജി തള്ളിയത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നത്. ആകാശ് തില്ലങ്കേരിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ആകാശ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ.അജിത് കുമാര്‍ വാദിച്ചു. കാപ്പ ചുമത്തിയതിനാല്‍ നിലവില്‍ വിയ്യൂര്‍ ജയിലിലാണ് ആകാശ് തില്ലങ്കേരി.

    Read More »
  • Kerala

    ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന

    കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൊച്ചിയിലും കോഴിക്കോട് കൊയിലാണ്ടിയിലും ചെന്നൈയിലും ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. രാഷ്ട്രീയ ബന്ധങ്ങള്‍, റിയല്‍ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകള്‍ എന്നീ ഘടകങ്ങളിലാണ് ഫാരിസ് അബൂബക്കറിനെ അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തിങ്കളാഴ്ച രാവിലെ എട്ടുമണിമുതലാണ് പരിശോധന ആരംഭിച്ചത്. മുംബൈയിലും ഡല്‍ഹിയിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. 92 റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരില്‍ വിവിധയിടങ്ങളില്‍ ഫാരിസ് അബൂബക്കറിന് ഭൂമി ഇടപാടുകളുണ്ട്. ഇതില്‍ വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളില്‍ വിവിധ ഡയറക്ടര്‍മാരെയാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്. ഇവരില്‍ പലരും വിദേശത്തുനിന്നുള്ളവരാണെന്നും സൂചനയുണ്ട്. പല കമ്പനികളുടെ നിക്ഷേപകര്‍ ആരാണെന്നും അവ്യക്തതയുണ്ട്. കമ്പനികളില്‍ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്. നൂറ്…

    Read More »
  • Crime

    കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലൈംഗിക പീഡനം; അറ്റന്‍ഡര്‍ കസ്റ്റഡിയില്‍

    കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പീഡനപരാതിയില്‍ ജീവനക്കാരനായ പ്രതി കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വിശദമായ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ച സംഭവം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. ശസ്ത്രക്രിയക്ക് ശേഷം മയക്കം പൂര്‍ണ്ണമായും മാറാത്ത അവസ്ഥയില്‍ തന്നെ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ മൊഴി. നേരത്തെ, അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ മെഡിക്കല്‍ കോളേജ് അന്വേഷണസമിതിയെ നിയമിച്ചിരുന്നു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍.എം.ഒ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരാണ് സംഘത്തിലുള്ളത്. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അറിയിച്ചത്.

    Read More »
  • Social Media

    ”അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍”… ഉത്സവപ്പറമ്പില്‍ അക്രമികളെ പറപ്പിക്കുന്ന പോലീസ് വീഡിയോ വൈറല്‍

    തിരുവനന്തപുരം: നാടുമുഴുവന്‍ ഉത്സവങ്ങളുടെ നിറവിലാണ്. രണ്ടുവര്‍ഷത്തെ കോവിഡിന് ശേഷം ഓരോ ഉത്സവത്തെയും ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എന്നാല്‍ ആഘോഷങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഉത്സവാഘോഷത്തിനിടെ അക്രമം അഴിച്ചുവിട്ടവരെ അടിച്ചോടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സഹിതമാണ് മുന്നറിയിപ്പ്. ഉത്സവം ആളുകള്‍ ആഘോഷത്തോടെ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേര്‍ തമ്മില്‍ അമ്പലപ്പറമ്പില്‍ വച്ച് അടിയുണ്ടാകുന്നത്. ഇവരുടെ ഇടയിലേക്ക് പോലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരള പോലീസ് തന്നെയാണ് അവരുടെ ഫെയ്സ്ബുക്ക്് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്. ”അക്രമം വഴിമാറും .. ചിലര്‍ വരുമ്പോള്‍. നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങള്‍ സ്നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ…” എന്ന കുറിപ്പോടെയാണ് കേരള പോലീസിന്റെ വീഡിയോ.

    Read More »
  • India

    സ്വദേശം മറച്ചുവച്ച് വിവാഹം, താലികെട്ടിന് പിന്നാലെ ബന്ധത്തില്‍നിന്ന് പിന്‍മാറി വധു

    ലക്നൗ: ഉത്തര്‍പ്രദേശില്‍ വരന്‍ സ്വദേശം മറച്ചുവെച്ച് കബളിപ്പിച്ചത് തിരിച്ചറിഞ്ഞ വധു, വീട്ടിലേക്ക് തന്നെ തിരിച്ചുപോയി. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം വധു തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വരന്‍ സ്വദേശം മാറ്റിപ്പറഞ്ഞതാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് വധുവിനെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ സഹായിച്ചു. കാന്‍പൂരിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശിയാണ് എന്ന കാര്യമാണ് വരന്‍ മറച്ചുവെച്ചത്. ഉത്തര്‍പ്രദേശ് പ്രയാഗ് രാജ് സ്വദേശിയാണ് എന്ന് പറഞ്ഞാണ് വരന്‍ കല്യാണത്തിനായി സമീപിച്ചത്. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് വധു ഇക്കാര്യം തിരിച്ചറിയുന്നത്. ഏഴുമണിക്കൂര്‍ കഴിഞ്ഞിട്ടും വരന്റെ നാട് എന്ന് കരുതിയിരുന്ന പ്രയാഗ് രാജില്‍ എത്താതെ വന്നതോടെ, യാത്രാമധ്യേ വധു കരയാന്‍ തുടങ്ങി. തുടര്‍ന്ന് വധു പൊലീസിനെ വിളിച്ച് നടന്ന സംഭവം അറിയിക്കുകയായിരുന്നു. വാരാണസിയിലായിരുന്നു വിവാഹം. പ്രയാഗ് രാജ് സ്വദേശിയാണ് എന്ന് പറഞ്ഞാണ് വരന്‍ വധുവിന്റെ വീട്ടുകാരെ സമീപിച്ചതും കല്യാണം ഉറപ്പിച്ചതും. യാത്രാമധ്യേ കാന്‍പൂര്‍ ഹൈവേയില്‍ പെട്രോള്‍…

    Read More »
  • NEWS

    ദേശീയ പതാകയും വഹിച്ച് 15,000 അടി ഉരത്തില്‍നിന്ന് സൗദി വനിതയുടെ ‘സ്‌കൈഡൈവിംഗ്’

    ദുബായ്: രാജ്യത്തിന്റെ പതാകയും വഹിച്ച് 15,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗ് നടത്തിയ ആദ്യ സൗദി വനിതയെന്ന രീതിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് റസാന്‍ അല്‍ അജ്മി. കഴിഞ്ഞ ദിവസമാണ് സൗദി പതാക ഇരു കൈകള്‍ കൊണ്ടു ഉയര്‍ത്തിപ്പിടിച്ച് സൗദി യുവതി ഉയരത്തില്‍ നിന്ന് താഴേക്ക് ഡൈവ് ചെയ്ത് പുതിയ റെക്കോഡ് സ്വന്തമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍വശത്ത് സൗദി അറേബ്യയുടെ ഭൂപടത്തിന്റെ രൂപരേഖയും സ്ലീവുകളില്‍ സൗദി പതാകയും ആലേഖനം ചെയ്ത വെള്ള ടീ ഷര്‍ട്ട് ധരിച്ച് ആത്മവിശ്വാസത്തോടെ വിമാനത്തിനടുത്തേക്ക് നടക്കുന്ന അല്‍ അജ്മിയുടെ വീഡിയോ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ നിന്നു ചാടി താഴേക്ക് ഡൈവ് ചെയ്യുമ്പോഴാണ് ഇരുകൈകളിലുമായി പിടിച്ചിരുന്ന രാജ്യത്തിന്റെ ദേശീയ പതാക ഇതള്‍ വിരിഞ്ഞത്. താഴേക്ക് എത്തുന്നതു വരെ അത് അന്തരീക്ഷത്തില്‍ പാറിപ്പറന്നു. രാജ്യ പതാകയുമായി സ്‌കൈഡേവിംഗ് നടത്തുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന് ഇവിടെ തുടക്കമാവുന്നു എന്ന് അടിക്കുറിപ്പോടെയായിരുന്നു റസാന്‍ അല്‍ അജ്മി…

    Read More »
  • Crime

    പട്ന റെയില്‍വേ സ്റ്റേഷനിലെ ടിവിയില്‍ അശ്ലീല വീഡിയോ; പരസ്യക്കമ്പനിക്കെതിരേ കേസ്

    പട്ന: റെയില്‍വേസ്റ്റേഷനില്‍ സ്ഥാപിച്ച ടിവി സ്‌ക്രീനില്‍ അശ്ലീല ദൃശ്യം പ്രത്യക്ഷപ്പെട്ടു. പട്‌ന റെയില്‍വേസ്റ്റേഷനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കേ ഞായറാഴ്ച രാവിലെ 9.30-നാണ് സംഭവം. മൂന്നുമിനിറ്റോളം ഇത് നീണ്ടുനിന്നു. പരസ്യത്തിനു പകരമായാണ് അശ്ലീല ദൃശ്യം അബദ്ധത്തില്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി.), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍.പി.എഫ്.) എന്നിവര്‍ക്ക് യാത്രക്കാര്‍ പരാതി നല്‍കി. എന്നാല്‍ ജി.ആര്‍.പി. വിഭാഗം പരാതിയില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. അതേസമയം, ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ റെയില്‍വേ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് പോണ്‍ പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ദത്ത കമ്യൂണിക്കേഷനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ദത്തയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ദത്തയില്‍നിന്ന് പിഴയും ഈടാക്കും.    

    Read More »
  • Crime

    ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം; ലക്ഷങ്ങളുടെ ആഭരണങ്ങള്‍ കവര്‍ന്നു

    ചെന്നൈ: സിനിമാ സംവിധായകയും ഗായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം നടന്നതായി പരാതി. ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരവധി സ്വര്‍ണാഭരണങ്ങളും രത്നങ്ങളുമാണ് ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് മോഷണം പോയത്. തെയ്നാമ്പേട്ട് പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന മൂന്ന് പേരെ മോഷണവുമായി ബന്ധപ്പെട്ട് സംശയിക്കുന്നുണ്ട്. ഐശ്വര്യ തന്നെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ പേര് വിവരങ്ങള്‍ പൊലീസിന് കൈമാറിയത്. ഡയമണ്ട് സെറ്റുകള്‍, അണ്‍കട്ട് ഡയമണ്ട്, ടെംപിള്‍ ജ്വല്ലറി കളക്ഷന്‍, ആന്റിക് ഗോള്‍ഡ് പീസുകള്‍, നവരത്നം സെറ്റ്, അറം നെക്ക്ലേസ്, 60 പവന്റെ വളകള്‍ എന്നിവയാണ് ഐശ്വര്യയുടെ വീട്ടില്‍ നിന്ന് മോഷണം പോയത്. എഫ്ഐആറില്‍ 3.6 ലക്ഷം രൂപയുടെ മോഷണമാണ് നടന്നിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷമാണ് ഐശ്വര്യ ഈ ആഭരണങ്ങളെല്ലാം വീട്ടിലെ ലോക്കറില്‍ വച്ചത്. സെന്റ് മേരീസ് റോഡിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. എന്നാല്‍…

    Read More »
Back to top button
error: