Month: March 2023
-
India
നൂറുകോടി രൂപ ചിലവിട്ട് മധ്യപ്രദേശിൽ ബിജെപിക്ക് പുതിയ ഓഫീസ്
ഭോപ്പാൽ: നൂറുകോടി രൂപ ചിലവിട്ട് മധ്യപ്രദേശിൽ ബിജെപി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിക്കുന്നു. 10 നിലകളുള്ള പാർട്ടി ഓഫീസ് സമുച്ചയമാണ് നിർമ്മിക്കുന്നത്. വളരെ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പുതിയ ഓഫീസിൽ ഒരേസമയം 1000 പേർക്ക് വരെ ഇരിക്കാവുന്ന ഓഡിറ്റോറിയവും മറ്റ് ആധുനിക സൗകര്യങ്ങളും ഉണ്ടായിരിക്കും.രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ബിജെപി. 1.7ലക്ഷം ചതുരശ്ര അടിയിൽ 350 കോടി രൂപ മുടക്കിയാണ് ദില്ലിയിലെ ബിജെപി ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നത്.
Read More » -
Kerala
കൈക്കൂലി കേസിലെ പ്രതിയിൽനിന്ന് കൈക്കൂലി; വിജിലൻസ് പരിശോധനക്കിടെ മുങ്ങിയ അഴിമതിക്കേസിൽ പ്രതിയായ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
തിരുവനന്തപുരം: വിജിലൻസ് പരിശോധനക്കിടെ മുങ്ങിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ. വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പി വേലായുധൻ നായരെ ആണ് സസ്പെന്റ് ചെയ്തത്. വിജിലൻസ് പരിശോധനക്കിടെ അഴിമതിക്കേസിൽ പ്രതിയായ ഡിവൈ.എസ്പി വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. പരിശോധന നടക്കുന്നതിനിടെ വീട്ടിൻ്റെ പിന്നിലൂടെയാണ് രക്ഷപ്പെട്ടത്. വേലായുധന്റെ ഫോണും ബാങ്ക് രേഖകളും കഴിഞ്ഞ ദിവസം വിജിലൻസ് പിടിച്ചെടുത്തിരുന്നു. അഴിമതിക്കേസ് അട്ടിമറിക്കാൻ 50,000 പ്രതിയിൽ നിന്നും ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിന്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിടുകയായിരുന്നു.
Read More » -
India
‘അയോഗ്യനാക്കപ്പെട്ട എം പി’; പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ട്വിറ്റർ അക്കൗണ്ടിൽ ബയോ തിരുത്തി രാഹുൽ ഗാന്ധി
ദില്ലി: പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ബയോ തിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോഗ്യനായ എംപി എന്നാണ് മെമ്പർ ഓഫ് പാർലമെന്റ് എന്ന സ്ഥാനത്ത് എഴുതിച്ചേർത്തത്. പേരിന് താഴെയായി ബയോ എഴുതിന്നിടത്താണ് രാഹുൽ മാറ്റം വരുത്തിയത്. ഇതാണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം. അയോഗ്യനായ എം.പി.-എന്നാണ് ഇപ്പോഴുള്ള ബയോ. 2019ൽ നടത്തി മോദി പരാമർശത്തെ തുടർന്നാണ് സൂറത്ത് കോടതി ശിക്ഷക്ക് വിധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ അയോഗ്യനാക്കപ്പെട്ടത്.
Read More » -
Kerala
സെന്‍റ് ഓഫ് ‘അടിച്ച് പൊളിക്കാന്‍’ നോക്കണ്ട, പണികിട്ടും! ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരവും കര്‍ശന നടപടിയുമെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
തിരുവനന്തപുരം: സെൻറ് ഓഫിനിടെയുണ്ടാവാൻ സാധ്യതയുള്ള വിദ്യാർത്ഥികളുടെ കുറുമ്പുകളേക്കുറിച്ച് മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. മധ്യ വേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ സ്കൂളിലെ ഫർണിച്ചറുകൾക്കും മറ്റ് സാമഗ്രഹികൾക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത്തരം നടപടികൾ കണ്ടാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വിശദമാക്കുന്നു. എന്നാൽ ഉത്തരവ് പല വിധ മുൻവിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമർശനം. നേരത്തെ സെൻറ് ഓഫ് പരിപാടികൾ പലപ്പോഴും കൈവിട്ട കളിയാവുന്ന സംഭവങ്ങൾ ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തൽ. ന്യൂജനറേഷൻ രീതിയിലെ ആഘോഷങ്ങൾ പലപ്പോഴും അധ്യാപകർക്കും തലവേദന ആകാറുണ്ട്. ചില സെൻറ് ഓഫ് ആഘോഷങ്ങൾ അധ്യാപകർക്ക് നേരെ തിരിയുന്ന കാഴ്ചകളും സംസ്ഥാനത്ത് ഉണ്ടായിരുന്നു.
Read More » -
Kerala
നിരാഹാരസമരം ഉച്ചയ്ക്ക് അവസാനിപ്പിച്ച് മട്ടൻ ബിരിയാണി കഴിക്കാൻ കോൺഗ്രസ് നേതാക്കൾ
കോട്ടയം:എംപി സ്ഥാനത്തു നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോട്ടയം ഡിസിസി സംഘടിപ്പിച്ച സമരം ഉച്ചയ്ക്ക് അവസാനിപ്പിച്ച് വി ടി ബൽറാമും നാട്ടകം സുരേഷും ഉൾപ്പെടെയുള്ള നേതാക്കൾ ബിരിയാണി കഴിക്കുന്ന വീഡിയോ വൈറലാകുന്നു. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയായിരുന്നു ഉപവാസം.എന്നാൽ ഉച്ചയോടെ സമരം അവസാനിപ്പിച്ച് നേതാക്കൾ പിരിയുകയായിരുന്നു.കോട്ടയത്ത് ഉപവാസസമരം ഉത്ഘാടനം ചെയ്തത് വി ടി ബൽറാമായിരുന്നു.കാലത്ത് ഉപവാസം ഇരുന്ന ശേഷം വൈകുന്നേരം വരെ കാത്തുനിൽക്കാതെ വി ടി ബൽറാമും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഉൾപ്പടെയുള്ള നേതാക്കൾ ഉച്ചയോടെ അടുത്തുള്ള ഹോട്ടലിൽ ബിരിയാണി കഴിക്കാൻ കയറുകയായിരുന്നു.ഇതിന്റെ വീഡിയോ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവ് സ്റ്റാറ്റസ് ഇടുകയും ചെയ്തു.ഇതോടെയാണ് വീഡിയോ വൈറലായത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് എല്ലാ ഡിസിസികളിലും ഉപവാസസമരം നടത്താൻ കെപിസിസിയുടെ നിർദേശമുണ്ടായിരുന്നു. അതാത് ജില്ലകളിലെ കെപിസിസി ഭാരവാഹികൾ, നേതാക്കന്മാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കണമെന്ന് നിർദ്ദേശവുമുണ്ടായിരുന്നു.
Read More » -
LIFE
പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് ട്രെയിലർ പുറത്ത്; ഗായത്രി ശങ്കർ നായികയായെത്തുന്ന ത്രില്ലർ ചിത്രം ഏപ്രിൽ തിയറ്ററുകളിൽ
യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻറെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. തമിഴ് താരം ഗായത്രി ശങ്കരാണ് ചിത്രത്തിലെ നായിക. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഒരു കിടിലൻ ത്രില്ലർ ചിത്രം തന്നെയാണ് ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ തരുന്ന സൂചന. സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ…
Read More » -
Crime
പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശിയുടെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മർദ്ദനമേറ്റതിന്റെ പാടുകളില്ല, മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
കൊച്ചി: എറണാകുളത്ത് പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോർട്ടത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വാഹന പരിശോധനക്കിടെ മനോഹരനെ പൊലീസ് സംഘം മർദ്ദിച്ചു എന്ന് ദൃക്സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ഇരുമ്പനത്ത് പൊലീസ് പരിശോധന സംഘത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകൃത്യത്തിൽ എസ് ഐ ജിമ്മി ജോസിനെതിരെ മാത്രമാണ് നടപടി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. ഇന്നലെ രാത്രി 9 മണിക്കാണ് ഇരുമ്പനം കർഷക കോളനിയിലെ വളവിൽ, ഹിൽ പാലസ് പൊലീസ് സംഘം പരിശോധന നടത്തിയത്. സ്പെയർ പാർട്സ് കട അടച്ച് വീട്ടിലേക്ക് വരികയായിരുന്ന മനോഹരനെ ഇരുട്ടിൽ…
Read More » -
India
ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധങ്ങൾ; കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ
ദില്ലി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനായി തിരച്ചിൽ തുടരുന്നതിനിടെ ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുൻപിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. കർശന നടപടി സ്വീകരിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ ഒളിവിലുള്ള അമൃത്പാൽ സിങ് പൊലീസ് നടപടികളോട് സഹകരിക്കണമെന്ന് സിക്ക് വിഭാഗം നേതാവ് ഗിയാനി ഹർപ്രീതി സിങ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങൾക്ക് എതിരെ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രകോപനം തുടരുകയാണ്. ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും കോൺസുലേറ്റുകൾക്ക് മുന്നിൽ പ്രകോപന പ്രകടനം അരങ്ങേറിയിരുന്നു. കോൺസുലേറ്റുകൾക്ക് എതിരായ നീക്കങ്ങളെ അപലപിക്കുന്നതായി അമേരിക്കയും ബ്രിട്ടനും ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം അമൃത്പാൽ സിംഗ് പാട്യാലയിലാണെന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. പഞ്ചാബ് പട്യാലയിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ദില്ലിയിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ തെരച്ചിൽ നടക്കുമ്പോഴാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്. സിഖ് പരമ്പരാഗത വേഷം ഉപേക്ഷിച്ച് സൺ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാൽ നിൽക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അടുത്ത അനുയായി…
Read More » -
India
ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ; പലരുടെയും നില ഗുരുതരം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിൽ പള്ളിയിൽ നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ. അസുഖം ബാധിച്ച നിരവധി പേരെ കൊൽക്കത്തയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കുൽത്തലി പൊലീസ് സ്റ്റേഷൻ പരിധിയിലെ പഖിരാലയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി, ഛർദ്ദിയും വയറുവേദനയുമായാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്. അസുഖബാധിതരിൽ ഒരാളുടെ ഭാര്യ നരേന്ദ്രപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പറഞ്ഞു. റംസാൻ മാസത്തിന്റെ ആദ്യ ദിവസമായതിനാൽ നിരവധി പ്രദേശവാസികൾ നോമ്പ് തുറക്കാൻ പള്ളിയിൽ എത്തിയിരുന്നു.
Read More »