KeralaNEWS

കോടതികളെ രാഷ്ട്രീയ പകപോക്കലിനുവേണ്ടി ദുരുപയോഗം ചെയ്യരുത്; രാഹുലിനു പിന്തുണയുമായി ഇ.പി

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച കോടതി വിധിക്കെതിരേ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. രാഷ്ട്രീയ പകപോക്കലിന് കേന്ദ്രസര്‍ക്കാര്‍ കോടതികളെയോ നീതിന്യായ വ്യവസ്ഥയെയോ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നില്ല. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ജനങ്ങളില്‍ ഒട്ടനവധി സംശയങ്ങള്‍ക്ക് ഇടവരും. ഇത്തരമൊരു വിധി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയും നിരീക്ഷിക്കുമെന്നാണ് കരുതുന്നതെന്നും ജയരാജന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസം സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷയാണ് രാഹുലിന് വിധിച്ചത്. മേല്‍ക്കോടതില്‍ അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് കോടതി രാഹുലിന് ജാമ്യവും അനുവദിച്ചിരുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: