KeralaNEWS

പത്തനംതിട്ടയിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബാബുക്കുട്ടനെ പട്ടാപ്പകല്‍ വീട്ടിലെത്തിയ സംഘം ഇന്നോവയില്‍ തട്ടിക്കൊണ്ടു പോയി, നാടുമുഴുവന്‍ തെരഞ്ഞ് പൊലീസ്

വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും, സിമെന്റ് കട്ട നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയുമായ കുമ്പഴ വെട്ടുര്‍ സ്വദേശി ചാങ്ങയില്‍ ബാബുക്കുട്ടനെയാണ് പട്ടാപ്പകൽ ഇന്നോവയിൽ തട്ടിക്കൊണ്ടു പോയത്.

ഉച്ച കഴിഞ്ഞ് 2.40 ന് പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത്.

  ബഹളം കേട്ട് ഓടി എത്തിയനാട്ടുകാര്‍ കല്ലു പെറുക്കി എറിഞ്ഞതു. കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന് ആരുമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്‌നമുള്ളതായും അറിവില്ല.

പത്തനംതിട്ട ജില്ലയിലെ പോലീസ് സേന ഒന്നടങ്കം ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മലയാലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. കോന്നി, പത്തനംതിട്ട ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. സിസിടിവികളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് പരിശോധന.

Back to top button
error: