CrimeNEWS

ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത് ഹൈക്കോടതി ഉത്തരവുമായി; യുവതിക്ക് ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ ക്രൂരമര്‍ദനം

കോട്ടയം: ജോലിയില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി ഉത്തരവുമായി എത്തിയ യുവതിയെ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. കോട്ടയം മേവെള്ളൂര്‍ സ്വദേശിനി ലിജി തങ്കപ്പനാണ് വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വെച്ച് മര്‍ദനമേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

2018ല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ലിജി തങ്കപ്പന്‍ നാലു വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം ജോലിയില്‍ പ്രവേശിക്കാനായി കോടതി ഉത്തരവുമായി വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എത്തിയത്. പ്രസിഡന്റും അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിച്ചു എന്നാണ് പരാതി.

മര്‍ദിച്ചവശയാക്കിയ ശേഷം ബാങ്കിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ബാങ്ക് ഭരണ സമിതി പോലീസിനെ വിളിച്ചു വരുത്തി. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതിരുന്ന തന്നെ പോലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും ലിജി പറയുന്നു.

ജൂനിയര്‍ ക്ലര്‍ക്കായിരുന്ന ലിജി തങ്കപ്പനെ ജോലിയില്‍ പിഴവുണ്ടെന്ന് ആരോപിച്ച് 2018 ല്‍ സഹകരണ വകുപ്പിലെ 65-ാംവകുപ്പ് പ്രകാരം സസ്പെന്‍ഡ് ചെയ്യത്തത്. ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണത്തില്‍ ലിജി കാര്യങ്ങള്‍ ബോധിപ്പിച്ച് തന്റെ നിരപരാധിത്വം തെളിയിച്ചെങ്കിലും ഇക്കാര്യം അംഗീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായിരുന്നില്ല. പിന്നീടാണ് കോടതി ഉത്തരവുമായി വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത്.

 

 

 

Back to top button
error: