Month: March 2023

  • Local

    ചാവക്കാട് പന്ത്രണ്ടുകാരൻ പള്ളിക്കുളത്തിൽ മുങ്ങി മരിച്ചു

    തൃശ്ശൂർ: ചാവക്കാട് പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ട് വയസുകാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളത്തൂർ വീട്ടിൽ ഷൈബൻ – ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഗുരുവായൂർ ഫയർ ഫോഴ്‌സും ചേർന്ന് ഹർഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഹർഷ് നിഹാർ.

    Read More »
  • India

    ഒറ്റയ്ക്ക് മത്സരിക്കും, ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

    കൊൽക്കത്ത: അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജനങ്ങളുടെ മാത്രം പിന്തുണ മതിയെന്നും മമത ബാനർജി പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങൾക്ക് വോട്ട് ചെയ്യും. സിപിഎമ്മിനും കോൺഗ്രസിനും വോട്ട് ചെയ്യുന്നവർ യഥാർത്ഥത്തിൽ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മമത പറഞ്ഞു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം. അതേസമയം, ഈ വർഷം നടക്കുന്ന മറ്റ് മത്സരങ്ങളിലേക്ക് കടക്കുമ്പോൾ ബിജെപിക്കും നരേന്ദ്ര മോദിക്കും വലിയ ഊർജ്ജം നല്‍കുന്നതാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നേട്ടം എന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് സഖ്യം തുടരുന്നതിൽ സിപിഎമ്മിനുള്ളിൽ ചോദ്യങ്ങൾ ഉയരാൻ ഫലം ഇടയാക്കും. തിപ്ര മോത ഗോത്രമേഖലയിൽ നടത്തിയ മുന്നേറ്റം പ്രാദേശിക പാ‍ർട്ടികൾക്ക് ബിജെപിയെ ചെറുക്കാനാകും എന്ന വാദത്തിന് ബലം നല്‍കുന്നതാണ്.

    Read More »
  • Kerala

    ആലുവ മെട്രോ സ്റ്റേഷനടുത്ത് വീണ്ടും ദ്വയാർത്ഥ ചോദ്യങ്ങളുമായി വനിതാ യൂട്യൂബർ, ഒഴിഞ്ഞ് മാറാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ നിർബന്ധിച്ച് തടഞ്ഞ് നിർത്തിയതോടെയാണ് ഓട്ടോക്കാർ ഇടപെട്ടു; ഓട്ടോക്കാർക്ക് മർദ്ദനം

    കൊച്ചി: ആലുവ മെട്രോ സ്റ്റേഷനടുത്ത് ചോദ്യവുമായെത്തിയ യൂട്യൂബറും ഓട്ടോക്കാരും തമ്മിൽ വീണ്ടും സംഘർഷം. വനിത യൂട്യൂബറോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓട്ടോ തൊഴിലാളികളെ മർദിച്ചതായി പരാതി ഉയർന്നു. പരുക്കേറ്റ മൂന്ന് ഓട്ടോ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. ആലുവ മെട്രോ സ്റ്റേഷനിലെത്തിയ വനിതാ യൂട്യൂബർ ഇന്നലെയും യാത്രക്കാരോട് ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇവരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ നിർബന്ധിച്ച് തടഞ്ഞ് നിർത്തിയതോടെയാണ് വീണ്ടും ഓട്ടോക്കാർ ഇടപെട്ടത്. ഇതോടെ യൂട്യൂബറുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ ഓട്ടോക്കാരെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഓട്ടോ തൊഴിലാളികളായ സനോജ് ഇ.എസ്, സിദ്ദീഖ് കെ.എ, അബി എ.ജി എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യൂ ട്യൂബറുടെ സംഘം മദ്യപിച്ചിട്ടുണ്ടെന്ന പരാതിയെ തുടർന്ന് ഇവരെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കി. രണ്ടാഴ്ച മുമ്പ് വിദ്യാർത്ഥിനികളോട് അശ്ലീല ചോദ്യം ചോദിച്ച യൂട്യൂബറെ ആലുവ മെട്രോ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികൾ ചോദ്യം…

    Read More »
  • Crime

    ‘ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ല’; ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ മൂന്ന് പേരെ കോടതി വെറുതെവിട്ടു

    ദില്ലി: ഹാത്രസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളായ മൂന്ന് പേരെ കോടതി വെറുതെവിട്ടു. ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തർപ്രദേശിലെ എസ്സിഎസ്ടി കോടതിയുടെ വിധി. പ്രതികളിൽ ഒരാളായ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ മനഃപൂർവ്വമല്ലാത്ത നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. യുപി പൊലീസിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരാൻ കാരണമായ ഹാത്രസ് കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന നടപടിയാണ് യുപിയിലെ പട്ടികജാതി പട്ടികവർഗ കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ആകെ നാല് പ്രതികളുള്ള കേസിൽ ഒരാളൊഴികെ എല്ലാവരെയും വെറുതെ വിട്ടിരിക്കുകയാണ്. മൂന്ന് പ്രതികൾക്കുമെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന് കോടതി പറയുന്നു. അതേസമയം, പ്രധാന പ്രതിയായ സന്ദീപ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. എന്നാൽ മനഃപൂർവമല്ലാത്ത നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സന്ദീപിന്‍റെ അമ്മാവൻ രവി ഇയാളുടെ സുഹൃത്തുക്കളായ ലവ്കുശ് രാമു എന്നിവരെയാണ് വെറുതെ വിട്ടത്. കോടതി ഉത്തരവിൽ തൃപ്തരമല്ലെന്ന് യുവതിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവിനെതിരെ മേൽകോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. 2021ലാണ് ഇരുപത് വയസുള്ള…

    Read More »
  • Kerala

    ആറ്റുകാൽ പൊങ്കാല: മാർച്ച് ഏഴിന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് മാർച്ച് ഏഴിന് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. കൊവിഡ് കാലത്തിന്‍റെ ഇടവേളക്ക് ശേഷം പൊങ്കാല ആഘോഷമാക്കാനൊരുങ്ങി ആറ്റുകാൽ. പൊങ്കാല സമര്‍പ്പണത്തിന് ദിവസങ്ങൾ ശേഷിക്കെ നാടും നഗരവും ആകെ ഉത്സവ തിമര്‍പ്പിലാണ്. ആൾത്തിരക്ക് ക്രമീകരിക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും ഒരു പോലെ പ്രവര്‍ത്തിക്കുകയാണ്. മതിയായ യാത്രാ സൗകരവ്യവും സുരക്ഷയും ഉണ്ടെന്ന് ഉറപ്പ് വരുത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

    Read More »
  • Crime

    മലയാലപ്പുഴയിൽ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി

    പത്തനംതിട്ട: മലയാലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതായി പരാതി. വെട്ടൂർ സ്വദേശി അജേഷ് കുമാറിനെയാണ് കാണാതായത്. ഇന്നോവ കാറിൽ അഞ്ചംഗ സംഘമാണ് വീട്ടിലെത്തിയതെന്ന് അജേഷിന്‍റെ അച്ഛൻ ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. സിൽവർ നിറത്തിലുള്ള ഇന്നോവ കാറിൽ എത്തിയ അഞ്ച് സംഘം അജേഷിന്റെ വീട്ട് മുറ്റത്ത് വണ്ടി നിർത്തി. രണ്ട് പേർ കാറിൽ നിന്ന് ഇറങ്ങി കതകിൽ തട്ടി. വാതിൽ തുറന്ന അച്ഛൻ ഉണ്ണികൃഷ്ണനോട് അജേഷ് കുമാറിനെ അന്വേഷിച്ചു. തൃശ്ശൂരിൽ നിന്നെത്തിയതാണെന്നാണ് സംഘം പരിചയപ്പെടുത്തിയത്. ഭക്ഷണം കഴിക്കുകയായിരുന്ന അജേഷ് കുമാറിനെ ഉണ്ണികൃഷ്ണനാണ് പുറത്തേക്ക് വിളിച്ചത്. അജേഷ്കുമാർ എത്തിയ ഉടൻ തന്നെ രണ്ട് പേർ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ച അച്ഛനെയും അമ്മയേയും ആക്രമി സംഘം ഉപദ്രവിച്ചു. സംഘർഷത്തിനിടയിൽ അമ്മ താഴെ വീണു. അച്ഛൻ ഉണ്ണികൃഷ്ണൻ നായർ ആക്രമി സംഘമെത്തിയ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. കല്ല്കൊണ്ട് കാറിന്റെ പിൻവശത്തെ ചില്ല്…

    Read More »
  • Kerala

    കേസുകൾ വേഗത്തിൽ തീര്‍പ്പാക്കാൻ കൂടുതൽ വിജിലൻസ് കോടതികൾ

    തിരുവനന്തപുരം: സംസ്ഥാനത്ത് വിജിലന്‍സ് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ വിജിലന്‍സ് കോടതികള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കും. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഫോറന്‍സിക് ലാബിന്‍റെ ഹെഡ് ഓഫീസിലും മേഖലാ ഓഫീസുകളിലും ലഭ്യമാകുന്ന സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് സൈബര്‍ ഫോറന്‍സിക് ഡോക്യുമെന്‍റ് ഡിവിഷന്‍ വിജിലന്‍സിന് മാത്രമായി അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനാണ് തീരുമാനം. ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മൂന്ന് മാസം കൂടുമ്പോള്‍ അവരുടെ പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. മൂന്ന് മാസത്തിലൊരിക്കല്‍ അവരുടെ വിശകലന യോഗം വിജിലന്‍സ് ഡയറക്ടറേറ്റില്‍ നടത്തും. വിവിധ വകുപ്പുകളുടെ ആഭ്യന്തര വിജിലൻസ് ഓഫീസർമാര്‍ക്കും പരിശീലനം നൽകാനും തീരുമാനമായി. ആഭ്യന്തര വിജിലൻസ് സെല്ലില്‍ ഓഫീസർമാരെ നിയമിക്കുന്നതിന് മുമ്പ് രഹസ്യാന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങും. കേസുകള്‍ക്കും അന്വേഷണങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കും. കൂടുതല്‍ സമയം ആവശ്യമായാല്‍ ഡയറക്ടറുടെ അനുമതി വാങ്ങണം.…

    Read More »
  • NEWS

    നാഗാലാൻഡില്‍ ചരിത്രം കുറിച്ച് വനിതാസാരഥികള്‍ നിയമസഭയിലേക്ക്; ആദ്യമായി നിയമസഭയില്‍ രണ്ടു വനിതകള്‍

    സമൂഹത്തില്‍ വിവിധ മേഖലകളില്‍ വനിതാപ്രാതിനിധ്യമുണ്ടാകുകയെന്നത് ഏറെ അഭിമാനകരമായ മുന്നേറ്റം തന്നെയാണ്. രാഷ്ട്രീയരംഗം ഇതില്‍ നിന്ന് ഒട്ടും മാറിനില്‍ക്കുന്നതോ വ്യത്യസ്തമോ അല്ല. എങ്കില്‍പ്പോലും രാഷ്ട്രീയ സംഘടനകളുടെ നേതൃനിരയിലോ, ഭരണസംവിധാനങ്ങളിലോ വനിതകളുടെ പങ്കാളിത്തം ഇന്നും രാജ്യത്ത് അത്രമാത്രം ഇല്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ നാഗാലാൻഡില്‍ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് വനിതാസാരഥികള്‍ നിയമസഭയിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് വനിതകള്‍ നിയമസഭാ പ്രാതിനിധ്യത്തിലേക്ക് എത്തുന്നത്. എൻഡിപിപിക്ക് (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി) വേണ്ടി ദിമാപൂര്‍ -|||യില്‍ നിന്ന് മത്സരിച്ച ഹെകാനി ജഖാലു, വെസ്റ്റേൺ അംഗാമിയില്‍ നിന്ന് മത്സരിച്ച സല്‍ഹൗതുവോന്വോ ക്രൂസ് എന്നിവരാണ് ചരിത്രം കുറിച്ചുകൊണ്ട് വിജയം നേടിയിരിക്കുന്നത്. 14,395 വോട്ടാണ് ഹെകാനി ജഖാലു നേടിയത്. സല്‍ഹൗതുവോന്വോയുടേത് നേരിയ ഭൂരിപക്ഷത്തിനുള്ള വിജയമാണ്. എതിരാളിയെ 41 വോട്ടുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. 6,956 വോട്ടുകളാണ് ആകെ നേടിയത്. യുവതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന ദൃഢനിശ്ചയത്തോട് കൂടി രാഷ്ട്രീയരംഗത്ത് തുടരുന്നയാളാണ് ഹെകാനി ജഖാലു. ഒരു എൻജിഒ (സന്നദ്ധ സംഘട) രൂപപ്പെടുത്തി, അതില്‍ വര്‍ഷങ്ങളായി യുവാക്കള്‍ക്ക് വേണ്ടിയുള്ള…

    Read More »
  • Kerala

    വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത പരിശോധിക്കും, ഒപ്പം മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണവും; ഫിറ്റ്നസ് ബസ്  സംസ്ഥാനമാകെ പര്യടനം നടത്തുന്നു

       സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോര്‍ട്സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്റ് ആന്റി ഡ്രഗ് അവയര്‍നെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനുവേണ്ടി പര്യടനം നടത്തുന്ന ഫിറ്റ്നസ് ബസ് സംസ്ഥാനമാകെ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആറു മുതല്‍ 12വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കായികക്ഷമതയാണ് ഫിറ്റനസ് ബസില്‍ പരിശോധിക്കുക. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആന്‍ഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകള്‍ തുടങ്ങി 13ഓളം പരിശോധനകളാണ് നടത്തുക. ഈ  ഫിറ്റ്നസ് ബസ് ഇപ്പോൾ കണ്ണൂർ ജില്ലയിലാണ് പര്യടനം നടത്തുന്നത്. കണ്ണൂർ ജിവിഎച്ച്എസ്എസിലായിരുന്നു ആദ്യ പരിപാടി. മാർച്ച് ഒന്നിന് രാവിലെ അഴീക്കൽ ജിആർഎഫ്ടി ഹൈസ്‌കൂളിലും ഉച്ചക്ക് ശേഷം പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും പര്യടനം പൂർത്തിയാക്കി. പട്ടുവം എംആർഎസിലെ പരിശോധന ഇന്ന് രണ്ടിന് നടന്നു.…

    Read More »
  • Local

    കോടതി വരാന്തയില്‍ വാറന്റ് കേസില്‍ ഹാജരായ പ്രതി  കുഴഞ്ഞുവീണ് മരിച്ചു

        തലശ്ശേരി:  വാറന്റ് കേസില്‍ ഹാജരായ പ്രതി കോടതി വരാന്തയില്‍ കുഴഞ്ഞ് വീണ് മരിച്ചു. തലശ്ശേരി സ്വദേശി അബ്ദുല്‍ കരീമാണ് (61) ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വരാന്തയില്‍ മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു മർദ്ദന കേസില്‍ കുറ്റാരോപിതനായ കരിം അന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ജോലി തേടി ഗള്‍ഫിലേക്ക് പോയി. പഴയ കേസ് വിചാരണയ്ക്ക് വന്നപ്പോള്‍ ഹാജരാകാൻ കഴിഞ്ഞില്ല. പലവട്ടം സമന്‍സ് അയച്ചു. ഒട്ടവിൽ ജോലി സ്ഥലമായ ഖത്തറില്‍ നിന്നും കരീം നാട്ടിലെത്തിയത് കഴിഞ്ഞദിവസമാണ് . തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുക്കാന്‍ മാഹി സ്വദേശിയായ സുഹൃത്തുമൊത്ത് അഭിഭാഷകന്‍ മുഖേന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി. വിഷയം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ജാമ്യത്തിനുള്ള ബോണ്ടും മറ്റും തയാറാക്കാന്‍ കാത്തിരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ്…

    Read More »
Back to top button
error: