Month: March 2023
-
Crime
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത വനിതാ സുഹൃത്തിനെ ചൊല്ലി നടുറോഡിൽ ആൺ സുഹൃത്തുക്കളുടെ തമ്മിൽ തല്ല്; ബൈക്ക് അടിച്ച് തകർത്തു
തിരുവനന്തപുരം: ബാലരാമപുരത്ത് വനിതാ സുഹൃത്തിനെ ചൊല്ലി കൂട്ടുകാർ തമ്മില്‍ പൊതിരെ തല്ല്. പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു. നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. മടുവൂർ പാറയിലാണ് നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രംഗങ്ങൾ അരങ്ങേറിയത്. ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി. ഒരു സുഹൃത്ത് പെൺകുട്ടിയുമായി ബൈക്കിൽ മുടവൂർപാറ ജംഗ്ഷനിൽ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പരസ്പരം വാക്കേറ്റത്തിലാവുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിച്ചു. ബൈക്ക് തകർത്തു. സംഘർഷാവസ്ഥ നീണ്ടതോടെ നാട്ടുകാർ പ്രകോപിതനായ യുവാവിനെ പിടിച്ചു പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തു.
Read More » -
Crime
ഹരിപ്പാട് ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ എട്ടു അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയിൽ
ഹരിപ്പാട്: ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ എട്ടു അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസ് പിടിയിലായി. കരീലകുളങ്ങര പൊലീസാണ് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. ചിങ്ങോലി 12ആം വാർഡിൽ ആളൊഴിഞ്ഞ വീട്ടിൽ 2022 നവംബറിലാണ് മോഷണം നടന്നത്. പുറകുവശത്തൂടെ അടുക്കള വാതിൽ കുത്തിതുറന്ന് അകത്തുകയറി ബാത്ത് റൂം ഫിറ്റിങ്ങുകളും ഇൻവെർട്ടറും ബാറ്ററിയും ചെമ്പ് പാത്രങ്ങളും ഉൾപ്പെടെ 70,000 രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. മുട്ടം ഭാഗത്തു ആക്രി പെറുക്കി വന്നിരുന്ന ഉത്തർപ്രദേശ് സംസ്ഥാനത്തു മൊറാദാബാദ് ജില്ലയിൽ അസ്സലാപുര ഗുൽഷൻ നഗറിൽ ജസീം ഖാൻ (23), ഡൽഹി സൗത്ത് ശ്രീനിവാസപുരി ന്യൂ ഫ്രഷ് കോളനിയിൽ മുഹമ്മദ് ഫരൂഖ് (53), ഉത്തര്‍പ്രദേശ് മൊറാദാബാദ് ജില്ലയിൽ തെക്കേ ധർവാലി മസ്ജിദ് സെയ്ദ് (26), ഉത്തർപ്രദേശ് ഗൗതമ ബുദ്ധ നഗറിൽ ബി 16 ബുദ്ധ നഗർ അർജുൻ (19), ഡൽഹി സൗത്ത് ശ്രീനിവാസപുരി ഇന്ദിര ക്യാമ്പ് 2 ൽ ന്യൂ ഫ്രഷ് കോളനിയിൽ ആബിദ് അലി (28) എന്നിവരെയും…
Read More » -
Crime
ആക്രിസാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീടുകളിലെത്തി മോഷണം; ഓച്ചിറയിൽ തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കൊല്ലം: വീടുകളിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന തമിഴ് നാടോടി സംഘത്തിലെ സ്ത്രീകൾ കൊല്ലം ഓച്ചിറയിൽ പിടിയിൽ. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഓച്ചിറ പൊലീസ് പറയുന്നു. സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി, മാരി കൗസല്യ എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേനയായിരുന്നു ഇവർ വീടുകളിൽ എത്തിയിരുന്നത്. ചങ്ങൻകുളങ്ങര ശ്രീമന്ദിരത്തിൽ വിനോദിന്റെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ ഇവരെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഓച്ചിറയിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ പലയിടത്തും മോഷണം നടന്നിരുന്നു. വീടുകളിലും ബസിനുള്ളിലുമായിരുന്നു മോഷണം. ഈ സംഭവങ്ങളിൽ ഇന്നലെ പിടിയിലായവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്. പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Read More » -
Crime
സഹപാഠിയെ േഫാട്ടോകാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ചു; കുസാറ്റ് വിദ്യാര്‍ഥിക്കെതിരേ കേസ്
കൊച്ചി: ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ഈ ചിത്രങ്ങള്‍കാട്ടി വിദ്യാര്‍ഥിനിയെ സഹപാഠി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വിശദീകരിച്ചു. ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് പറയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കളമശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സെന്‍ട്രല്‍ പോലീസിന് കൈമാറിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് നടന്നിരുന്ന സമയത്താണ് വിദ്യാര്‍ഥിനിയുമായി സഹപാഠി സൗഹൃദം സ്ഥാപിക്കുന്നത്. സുഹൃത്ത് എന്ന നിലയില്‍ ഏതാനും മാസം മുമ്പ് വിദ്യാര്‍ഥിനിയെ ചായകുടിക്കാന്‍ ക്ഷണിച്ച യുവാവ് കാറില്‍വെച്ച് ബലം പ്രയോഗിച്ച് ചുംബിക്കുകയും ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥിനിയറിയാതെ പകര്‍ത്തുകയുമായിരുന്നു. ഈ ചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ ദൃശ്യങ്ങളും പകര്‍ത്തി. നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന വിദ്യാര്‍ഥിനിക്ക് ക്രൂരമര്‍ദനവും ഏല്‍ക്കേണ്ടിവന്നെന്ന് പരാതിയില്‍ പറയുന്നു. കുസാറ്റ് കാമ്പസ്, ഫോര്‍ട്ട്കൊച്ചി, ഷൊര്‍ണൂര്‍,…
Read More » -
NEWS
ജനങ്ങൾ മാർക്കിടുന്നതിൽ കുറവ് വരുന്നതിന് കാരണം കോൺഗ്രസിന്റെ അച്ചടക്കമില്ലായ്മ; കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‍നങ്ങൾ കോൺഗ്രസിന് തീർക്കാൻ അറിയാം: ഡോ. സരിൻ
റിയാദ്: ജനങ്ങൾ കോൺഗ്രസിന് മാർക്കിടുന്നതിൽ കുറവ് വരുന്നത് അച്ചടക്കമില്ലായ്മ കാരണമാണെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ. സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോൾ കോൺഗ്രസ്സിലെ അവസ്ഥ എന്ന എം.കെ. രാഘവൻ എം.പിയുടെ പരാമർശത്തെ കുറിച്ച് റിയാദിൽ വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.കെ. രാഘവൻ എം.പി പറഞ്ഞത് പ്രവർത്തകരുടെ പൊതുവികാരമാന്നെന്ന കെ. മുരളീധരന്റെ പ്രസ്താവനയെയും സരിൻ തള്ളി. നേതാക്കളുടെ പ്രസ്താവനയിൽ അണികൾ പലപ്പോഴും നിരാശരാണ്. എന്നാൽ നേതാക്കൾ വ്യതിചലിച്ച് പോയാൽ അണികൾ നേതാക്കളെ തിരുത്തന്ന ജനാധിപത്യമുള്ള ഏക പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‍നങ്ങൾ അവർക്കും ബി.ജെ.പിയുടേത് അവർക്കും തീർക്കാമെങ്കിൽ കോൺഗ്രസ്സിന്റേത് കോൺഗ്രസ്സിനും തീർക്കാൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ചിന്തൻ ശിവിറിൽ പങ്കെടുക്കാൻ റിയാദിൽ എത്തിയതായിരുന്നു ഡോ. സരിൻ. അണികൾക്ക് നേതാക്കളോടും നേതാക്കൾക്ക് അണികളോടും സംവദിക്കാനുള്ള അവസരമാണ് ചിന്തൻ ശിവിർ എന്നും സരിൻ വ്യക്തമാക്കി. സൗദിയിൽ നടന്ന…
Read More » -
Crime
5000 രൂപ കൈക്കൂലി നല്‍കിയില്ല; 12 വയസുകാരന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി
ഇടുക്കി: തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിനാല്‍ പന്ത്രണ്ട് വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് രാജേഷ് പറഞ്ഞു. പണം ഇല്ലാത്തതിനാല്‍ ചികിത്സ തേടാതെ കുട്ടിയുമായി മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഞായറാഴ്ച 11.30 ഓടെയാണ് കുട്ടിയുമായി കടവൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. സൈക്കിളില്‍നിന്ന് വീണ് തോളെല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ടുമണിയോടെയാണ് എക്സ് റേ ലഭിച്ചത്. അതുമായി അത്യാഹിതവിഭാഗത്തിലുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുകൊടുത്തു. അപ്പോള്‍ അയ്യായിരം രൂപ വേണമെന്ന് കൈയാംഗ്യത്തിലൂടെ അദ്ദേഹം കാണിച്ചതായി രാജേഷ് പറഞ്ഞു. ഇത്രയും പൈസയുണ്ടെങ്കില്‍ ഇവിടെ വരേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കോട്ടയത്തിനോ കൊണ്ടുപൊയ്ക്കോളൂ ഇവിടെ വേറെ മരുന്നില്ല എന്ന് പറഞ്ഞു. കുട്ടിക്ക് പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും രാജേഷ് ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഞങ്ങളുടെ വിലാസം എഴുതി എടുക്കുന്നതിനിടെ കുട്ടിയുടെ അവസ്ഥ കണ്ട്, കുട്ടിയുടെ കൈ കെട്ടിവിടട്ടേ എന്നു…
Read More » -
Crime
കൂടത്തായ് കൊലപാതകം: റോയ് വധക്കേസിൽ സാക്ഷി വിസ്താരം ഇന്ന് മുതൽ
കോഴിക്കോട്: പ്രമാദമായ കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസിൽ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വിൽസനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ഇന്ന് ഹാജരാവുക. 2011ൽ നടന്ന കൊലപാതകത്തിൽ റോയ് തോമസിൻറെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണ് അറസ്റ്റിലായിരുന്നത്. 2011ലാണ് കൂടത്തായി സ്വദേശി പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. ശരീരത്തിൽ സയനഡിൻറെ അംശം കണ്ടെത്തിയിരുന്നെങ്കിലും കോടഞ്ചേരി പൊലീസ് അന്ന് ആത്മഹത്യയായി എഴുതിതത്തള്ളുകയായിരുന്നു. എട്ടു വർഷത്തിന് ശേഷം വടകര റൂറൽ എസ് പി കെ ജി സൈമണ് കിട്ടിയ പരാതി കേസ് മാറ്റി മറിച്ചു. റോയ് തോമസിൻറെ സഹോദരൻ റോജോ തോമസായിരുന്നു പരാതി നൽകിയത്. റോയിയുടെ മുൻഭാര്യ ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ സ്പെഷ്യൽബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണം എത്തി നിന്നത് പൊന്നാമറ്റം തറവാട്ടിലെ ദുരൂഹ മരണങ്ങളിലാണ്. ദുരൂഹതയുടെ ചുരുളഴിക്കാൻ റൂറൽ എസ് പി ചുമതലയേൽപ്പിച്ചത് ക്രൈംബ്രാഞ്ച് ഡി വൈ എസ്…
Read More » -
Crime
ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
കോട്ടയം: തിരുവല്ല കാട്ടുക്കര കൊച്ചുപുരയിൽ വീട്ടിൽ പ്രസാദ് മകൻ നിഖിൽ പ്രസാദ് (26) എന്നയാളെയാണ് ചിങ്ങവനം പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇയാൾ ചിങ്ങവനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഈ കേസിലെ മുഖ്യ സാക്ഷിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് ആക്രമിക്കുകയും ചെയ്ത കേസിലെയും മുഖ്യപ്രതിയാണ്. സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്. ഇതുകൂടാതെ ഇയാൾക്ക് മറ്റു സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ മുൻപ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇയാൾ വ്യാജ പേരും, മേൽവിലാസവും ഉണ്ടാക്കി പലയിടങ്ങളിലും താമസിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഈ നമ്പറുകളിൽ അറിയിക്കേണ്ടതാണ്. ഡി.വൈ.എസ്പി ചങ്ങനാശ്ശേരി: 9497990263, എസ്.എച്ച്.ഓ ചിങ്ങവനം: 9497947162, എസ്.ഐ ചിങ്ങവനം: 9497980314, ചിങ്ങവനം പി.എസ്: 0481430587.
Read More » -
Crime
ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കലയത്തുമൂട്ടിൽ വീട്ടിൽ സുരേഷ് കുമാർ മകൻ ആദിത്യൻ കെ.എസ് (24), അയ്മനം മര്യാതുരുത്ത് കുടയംപടി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ രഘു മകൻ വിഷ്ണു എം. ആർ(33)എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രി ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തുള്ള വീട്ടിൽ കയറി ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ചീത്ത വിളിക്കുകയും,ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബിനു തമ്പി, അനന്തു കെ സുരേഷ് എന്നിവരെ കഴിഞ്ഞ ദിവസം പിടികുടിയിരുന്നു . തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്. കുമരകം സ്റ്റേഷൻ എസ്. എച്ച്.ഓ ബിൻസ് ജോസഫ്,എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഓ മാരായ സ്റ്റെഫിൻ, സുജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവരെ…
Read More »
