KeralaNEWS

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; തോക്കുമായെത്തി പലചരക്ക് സാധനങ്ങളും കുട്ടികളുടെ ഭക്ഷണവും കവര്‍ന്നു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് പടിഞ്ഞാറത്തറയിലാണ് സായുധ മാവോയിസ്റ്റുകളെത്തിയത്. കാപ്പിക്കളം കുറ്റിയാം വയലിന് സമീപമുള്ള ആദിവാസി കോളനിയിൽ എത്തിയ മാവോയിസ്റ്റുകൾ വീടിനകത്ത് കയറി ഭക്ഷ്യസാധനങ്ങൾ കവർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഫെബ്രുവരി 28 നാണ് സംഭവം. തോക്കേന്തിയ ഒരു പുരുഷനും, സ്ത്രീയുമാണ് വീട്ടിൽ വന്നതെന്ന് വീട്ടമ്മയായ ഗീത പൊലീസിന് മൊഴി നൽകി. മാവോയിസ്റ്റുകൾ തന്നെ മർദിക്കാൻ ശ്രമിച്ചെന്നും അടുക്കളയിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ കവർന്നതായും വീട്ടമ്മ പടിഞ്ഞാറത്തറ പൊലീസിന് നൽകിയ പരാതിയിലുണ്ട്. അടുക്കളയിലുണ്ടായിരുന്ന പലചരക്ക് സാധനവും, കുട്ടികളുടെ ഭക്ഷ്യവസ്തുക്കളുമാണ് മാവോയിസ്റ്റ് കവർന്നത്. സംഭവത്തിൽ യുഎപിഎ ചുമത്തിയും, ആയുധ നിയമ പ്രകാരവും പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: