CrimeNEWS

916 ഹാൾമാർക്കിനെ വെല്ലുന്ന ഹാൾമാർക്കുള്ള മുക്കുപണ്ടം പണയംവച്ച് തട്ടിച്ചത് ഏഴര ലക്ഷത്തിലധികം രൂപ; യുവാവ് പിടിയിൽ, നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സൂചന

ഇടുക്കി: തൊടുപുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയയാൾ അറസ്റ്റിൽ. ഇടവെട്ടി കോയിക്കൽ വീട്ടിൽ റെജിമോനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 2022 സെപ്റ്റംബറിനും നവംബറിനും ഇടയിൽ പലതവണകളായി 7,69,000 രൂപയുടെ മുക്കുപണ്ടം ഇയാൾ പണയംവെച്ചിരുന്നു.

ആഭരണത്തിൽ 916 ഹാൾമാർക്ക് അടയാളപ്പെടുത്തിയാണ് കബളിപ്പിച്ചത്. ഇത്തരം പണ്ടങ്ങൾ ഉരച്ചുനോക്കിയാൽ തട്ടിപ്പ് മനസ്സിലാകില്ല. വലിയ സ്വര്‍ണക്കടകളില്‍ മാത്രമെ തിരിച്ചറിയാനുള്ള സംവിധാമുള്ളു. ഇത് മനസിലാക്കികോണ്ടായിരുന്നു തട്ടിപ്പ്. പിടിയിലായ റെജിമോന്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: