Movie

ടൊവിനോ നായകനായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ കോട്ടയത്ത് ആരംഭിച്ചു

‘കാപ്പ’യുടെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച്, നവാഗതനായ ഡാർവിൻ കുര്യാക്കേസ് സംവിധാനം ചെയ്യുന്ന’ അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു.

മാർച്ച് ആറ് തിങ്കളാഴ്ച്ച്ച കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.
ചലച്ചിത്ര പ്രവർത്തകരും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ കെ.വി.കുര്യാക്കോസ് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.
പ്രശസ്ത സംവിധായകൻ ഭദ്രൻ സ്വിച്ചോൺ കർമ്മവും വൈശാഖ് ഫസ്റ്റ് ക്ലാപ്പും നൽകി.
സംവിധായകൻ ജോസ് തോമസ്, ടൊവിനോ തോമസ്, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി, തിരക്കഥാകൃത്ത് ദിലീഷ് നായർ, സന്തോഷ് വർമ്മ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ടൊവിനോ തോമസ്സാണ് ഈ ചിത്രത്തിലെ നായകൻ. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയാണ് ടൊവിനോ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്.
ഈ ചിത്രത്തിലെ ടൊവിനോയുടെ എസ്.ഐ ആനന്ദ് എന്ന
കഥാപാത്രത്തിന്റെ ലുക്കിലാണ് ടൊവിനോ എത്തിയത്. ഏറെ കൗതുകമായി അത്.
എഴുപതോളം അഭിനേതാക്കളെ അണിനിരത്തി എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണവും അതിനുള്ള സന്നാഹങ്ങളോടെയും
ഇരുപത്തിയഞ്ചു കോടിയോളം മുതൽ മുടക്കിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
സർവ്വീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ ആനന്ദ് എന്ന കഥാപാത്രത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം.
യുവത്വത്തിന്റെ പ്രസരിപ്പും, ചടുലതയും, തുടക്കക്കാരന്റെ തിമിർപ്പുമുള്ള എസ്.ഐ ആനന്ദിന്റെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോർത്തിണക്കി ഒരു ക്ലീൻ എന്റെർടൈനറായിട്ടാണ് ഈ ചിത്രത്തെ ഡാർവിൻ കുര്യാക്കോസ് അവതരിപ്പിക്കുന്നത്. സംഘർഷങ്ങളും, സംഘട്ടനങ്ങളും, ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ ഈ ചിത്രത്തെ പ്രേഷകരുമായി ഏറെ ബന്ധപ്പെടുത്തുന്നു.

പൂർണ്ണമായും തില്ലർ- ഇൻസ്റ്റിഗേറ്റീവ് ജോണറിലാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. ‘അന്വേഷകരുടെ കഥയല്ല, അന്വേഷകരുടെ കഥയാണ്’ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
സിദ്ദീഖ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ബാബുരാജ്, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട് തുടങ്ങിയവർ ഇതിലെ പ്രധാന താരങ്ങളാണ്.
രണ്ടു നായികമാർ പുതുമുഖങ്ങളാണ്.
രണ്ടു ഷെഡ്യുളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രത്തിലെ മറ്റഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു.
തമിഴ് മികച്ച സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.
സന്തോഷ് വർമ്മയുടേതാണ് വരികൾ.
ഗൗതം ശങ്കർ ചായാഗ്രഹണം നിർ മുഹിക്കുന്നു.
എഡിറ്റിംഗ് – സൈജു ശീധർ.
കലാ സംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – സജി കാട്ടാക്കട
കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാരൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രതാപൻ കല്പിയൂർ.
പ്രൊഡക്ഷൻ കൺട്രോളർ — സഞ്ജു ജെ.
കോട്ടയം, തൊട്ടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.
ഫോട്ടോ- സിനറ്റ് സേവ്യർ

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: