CrimeNEWS

ഒരു വെറൈറ്റി ഓഫർ പിടിച്ചിതാ… പക്ഷേ പോലീസ് പിടിച്ച് അകത്തിട്ടു! ഒരു സ്മാര്‍ട്ട് ഫോണിന് രണ്ട് ബിയര്‍ സൗജന്യം; മൊബൈല്‍ ഫോണ്‍ കടയുടമ അറസ്റ്റില്‍

കോട്ട്വാലി: സ്മാർട്ട് ഫോൺ വിൽപന കൂട്ടാനായി വേറിട്ട ഓഫർ പ്രഖ്യാപിച്ച കടയുടമ അറസ്റ്റിൽ. സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് രണ്ട് ബിയർ എന്നതായിരുന്നു കടയുടമയുടെ ഓഫർ. ഉത്തർ പ്രദേശിലെ കോട്ട്വാലിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും അനാവശ്യമായി ആൾക്കൂട്ടമുണ്ടാകികിയതിനുമാണ് അറസ്റ്റ്. ഓഫർ തീരും മുൻപേ സ്മാർട്ട് ഫോൺ വാങ്ങാനെത്തിയവരെ പൊലീസ് ഓടിച്ചതിന് പിന്നാലെ കടയും പൂട്ടി സീൽ വച്ചു.

രാജേഷ് മൌര്യ എന്ന കടയുടമയാണ് കച്ചവടം ഒന്ന് കൊഴുക്കാനായി വേറിട്ട ഓഫർ പ്രഖ്യാപിച്ചത്. കോട്ട്വാലിയിലെ ചൌരി റോഡിലുള്ള മൊബൈൽ ഷോപ്പിലേക്കാണ് ആളുകൾ ഇരച്ചെത്തിയത്. പോസ്റ്ററുകളിലൂടെയും കുറിപ്പുകളിലൂടെയുമാണ് ഓഫർ പ്രഖ്യാപനം. മാർച്ച് മൂന്ന് മുതൽ ഏഴ് വരെ ആയിരുന്നു ഓഫർ പ്രഖ്യാപിച്ചിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ടതോടെ കടയിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി.

വീഡിയോ അടക്കമുള്ളവ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ എസ്പി അനിൽ കുമാറിൻറെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എസ്പിയാണ് സംഭവത്തിൽ നടപടി എടുക്കാൻ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെ പൊലീസ് എത്തി രാജേഷ് മൌര്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരിയിൽ ബ്രൂവറിയിൽ നിന്നും ബിയർ മോഷ്ടിച്ച കേസിൽ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ നേരിട്ടിരുന്നു. സിവിൽ എക്സൈസ് ഓഫീസർ സി ടി പ്രിജുവിനെയാണ് സസ്പെൻറ് ചെയ്തത്. പാലക്കാട്ടെ കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്. ബ്രൂവറിയിൽ നിന്ന് പ്രിജു ആറ് കെയ്‍സ് ബിയർ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: