CrimeNEWS

അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വില്പന…. ജാമ്യത്തിൽ ഇറങ്ങി മുങ്ങി; യുവാവിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ്

കോട്ടയം: മുട്ടമ്പലം ഉറപ്പാൻ കുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രാജേഷ് മകൻ സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി.രാജ് (22) എന്നയാൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും മറ്റു സ്റ്റേഷനുകളിലുമായി അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഒളിവിൽ കഴിഞ്ഞു വരികയാണ്.

ഇയാൾ വ്യാജപേരും മേൽവിലാസവും ഉണ്ടാക്കി പല സ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുള്ളതിനാൽ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഈ നമ്പറുകളിൽ അറിയിക്കേണ്ടതാണ്. ഡി.വൈ.എസ്പി കോട്ടയം : 9497990050, എസ്.എച്ച്.ഓ കോട്ടയം ഈസ്റ്റ്: 9497987071, എസ്.ഐ കോട്ടയം ഈസ്റ്റ് : 9497980326, കോട്ടയം ഈസ്റ്റ് പി.എസ് : 04812560333.

Back to top button
error: