Month: March 2023
-
LIFE
ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ പോസ്റ്റര്‍ പുറത്തു
പ്രഭാസ് നായകനാകുന്ന ചിത്രം ‘ആദിപുരുഷ്’ ആരാധകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍ ഏറെയാണ്. പ്രഭാസ് നായകനായ ചിത്രത്തിന്റെ അപ്ഡേറ്റിന് വലിയ സ്വീകാര്യതയാണ് ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ‘ആദിപുരുഷ്’ എന്ന ചിത്രത്തിൻ്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. രാമ നവമി ദിവസമായ ഇന്ന് ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ‘ആദിപുരുഷി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യാകുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. View this post on Instagram A post shared by Kriti (@kritisanon) നെറ്റ്ഫ്ലിക്സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » -
Kerala
കേരളം വയോധികര്‍ മാത്രമുള്ള സംസ്ഥാനമായി മാറുമെന്ന് ബിബിസി റിപ്പോര്‍ട്ട്; പ്രതിഷേധവുമായി കുമ്പനാട്ടുകാര്‍
പത്തനംതിട്ട: കേരളം വൈകാതെ വയോധികര്‍ മാത്രം താമസമുള്ള സംസ്ഥാനമായി മാറുമെന്ന ബിബിസി വാര്‍ത്തയ്‌ക്കെതിരേ വന്‍ പ്രതിഷേധം. തിരുവല്ല കുമ്പനാടിനെ അടിസ്ഥാനമാക്കി തയാറാക്കിയ വാര്‍ത്തയാണ് ബിബിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കുമ്പനാട്ടുകാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ”കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം” എന്ന പേരിലാണ് ബിബിസി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വലിയ വീടുകള്‍ നിര്‍മിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി മക്കള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതായും പല വീടുകളും പൂട്ടിക്കിടക്കുന്നതായുമാണ് വാര്‍ത്തയില്‍ പറയുന്നത്. കുമ്പനാട്ട് 25,000 ആളുകള്‍ താമസമുണ്ടെന്നും ഇവിടെയുള്ള 11,118 വീടുകളില്‍ ഏകദേശം 15% പൂട്ടിക്കിടക്കുകയാണെന്നും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ പറഞ്ഞതായും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞില്ലെന്നും കുമ്പനാട്ടിനെ ചളിവാരിത്തേക്കുകയാണ് വാര്‍ത്തയിലൂടെ ചെയ്തതെന്നും ആശ പറഞ്ഞു. ഇരുനില വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധമാതാവിന്റെ ദയനീയ ചിത്രം എന്ന രീതിയില്‍ അച്ചടിച്ചുവന്നതില്‍ വിയോജിപ്പുമായി അവരുടെ മകനും രംഗത്തെത്തി. തന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം തെറ്റിദ്ധരിപ്പിച്ച് ചിത്രം…
Read More » -
Kerala
ഈസ്റ്റർ – വിഷു തിരക്ക്:കൊട്ടാരക്കര-ബംഗളൂരു കെഎസ്ആർടിസി സമയവിവരങ്ങൾ അറിയാം
കൊട്ടാരക്കര – പത്തനംതിട്ട -റാന്നി- ബാംഗ്ലൂർ ::::::::::SUPER DELUXE AIRBUS:::::::::::::: ➡️ 03:00 PM : കൊട്ടാരക്കര ➡️ 03:20 PM : പത്തനാപുരം ➡️ 03:40 PM : കോന്നി ➡️ 03:50 PM : പത്തനംതിട്ട ➡️ 04:05 PM : റാന്നി ➡️ 04:25 PM : എരുമേലി ➡️ 04:45 PM : കാഞ്ഞിരപ്പള്ളി ➡️ 05:05 PM : ഈരാറ്റുപേട്ട ➡️ 05:40 PM : തൊടുപുഴ ➡️ 06:00 PM : മൂവാറ്റുപുഴ ➡️ 10:45 PM : കോഴിക്കോട് ➡️ 12:35 AM : മാനന്തവാടി ➡️ 03:55 AM : മൈസൂർ ➡️ 06:15 AM : ബാംഗ്ലൂർ ———– ബാംഗ്ലൂർ – പത്തനംതിട്ട – കൊട്ടാരക്കര ➡️ 06:00 PM : ബാംഗ്ലൂർ ➡️ 08:50 PM : മൈസൂർ ➡️ 11:40 PM : മാനന്തവാടി ➡️…
Read More » -
India
അപൂര്‍വ രോഗങ്ങളുടെ മരുന്നിന് നികുതി ഇളവ്; കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
ന്യൂഡല്‍ഹി: അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഇളവു നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും രോഗികള്‍ക്കു ചികിത്സയുടെ ഭാഗമായി നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത്. ഏപ്രില്‍ ഒന്നു മുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാന്‍സര്‍ ചികിത്സയ്ക്കുള്ള പെംബ്രോലൈസുമാബിന്റെ തീരുവയിലും ഇളവുണ്ട്. പൊതുവേ മരുന്നുകള്‍ക്ക് പത്തു ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. ചില ജീവന്‍ രക്ഷാമരുന്നുകളുടെ നികുതി അഞ്ചു ശതമാനമാണ്. ഏതാനും മരുന്നുകളെ നേരത്തെ തന്നെ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Read More » -
NEWS
ആട്ടപ്പൊടി വിതരണകേന്ദ്രത്തിൽ തിക്കും തിരക്കും; പാക്കിസ്ഥാനിൽ നാലു മരണം
ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ റമസാനോട് അനുബന്ധിച്ച് സൗജന്യമായി നൽകുന്ന ആട്ടപ്പൊടി വിതരണ കേന്ദ്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിച്ചു.പെഷവാറിലാണ് സംഭവം. 10 കിലോ ആട്ടപ്പൊടിയുടെ ബാഗാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ആട്ടപ്പൊടി ബാഗിനായുള്ള തിരക്കിൽപെട്ട് നാല് പേര്‍ ഇതിനകം മരിച്ചെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.രണ്ട് പേര്‍ തിരക്കില്‍പ്പെട്ടും രണ്ടുപേര്‍ ക്യൂ നിന്ന് തളര്‍ന്ന് വീണുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആട്ടപ്പൊടിയുമായെത്തിയ ട്രക്ക് പാക്കിസ്ഥാനിൽ ജനം കൊള്ളയടിക്കുന്നതിന്റെയും വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വിതരണ കേന്ദ്രത്തിലെത്തുന്നതിന് മുന്‍പ് തന്നെ ട്രക്ക് തടഞ്ഞ് പൊടി ജനങ്ങള്‍ കൈക്കലാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Read More » -
Crime
അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ശിക്ഷിക്കപ്പെട്ട മകന് സുഹൃത്തിനെകൊന്ന കേസിലും ജീവപര്യന്തം
കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സഹപ്രവര്‍ത്തകനെ കൊന്ന കേസിലും ജീവപര്യന്തം. പട്ടത്താനം നീതിനഗര്‍ പ്ലാമൂട്ടില്‍ കിഴക്കേതില്‍ സുനിലി(54)നാണ് ശിക്ഷ. കൂടാതെ രണ്ടുലക്ഷം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കില്‍ ആറുമാസം അധിക തടവും വിധിച്ചിട്ടുണ്ട്. പാര്‍വത്യാര്‍മുക്കിലെ കിണര്‍തൊടി വാര്‍ക്കുന്ന സ്ഥാപനത്തില്‍ ഒപ്പം ജോലിചെയ്തിരുന്ന, അയത്തില്‍ ജി.വി.നഗര്‍-49, കാവുംപണക്കുന്നില്‍വീട്ടില്‍ സുരേഷ്ബാബു(41)വിനെ കൊന്ന കേസിലാണ് ശിക്ഷ. മദ്യപിച്ച പണത്തിന്റെ പങ്കിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകം. കൊല്ലം അഡീഷണല്‍ ജില്ലാ കോടതി (നാല്) ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്. ഈ കേസില്‍ സുനിലിനെ ജാമ്യത്തിലിറക്കിയ അമ്മ സാവിത്രിയമ്മയെയാണ് പിന്നീട് സ്വത്തിനുവേണ്ടി ജീവനോടെ കുഴിച്ചുമൂടി കൊന്നത്. പ്രസ്തുത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ശാസ്താംകോട്ട ഡിവൈ.എസ്.പിയായ എസ്.ഷെരീഫാണ് കൊല്ലം കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടറായിരിക്കെ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി കെ.ബി.മഹേന്ദ്ര ഹാജരായി. 2015 ഡിസംബര്‍ 26-ന് പട്ടത്താനം പാര്‍വത്യാര്‍മുക്കിലെ കിണര്‍തൊടി വാര്‍ക്കുന്ന സ്ഥലത്തായിരുന്നു കൊലപാതകം. രാവിലെ സുനിലും സുരേഷ്ബാബുവും…
Read More » -
Kerala
എടപ്പാളില്‍ 18 വയസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: എടപ്പാള്‍ കുറ്റിപ്പാലയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂര്‍ സ്വദേശി കൊടക്കാട്ട് വളപ്പില്‍ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മകള്‍ അക്ഷയ (18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജില്‍നിന്ന് തിരികെ എത്തിയ അക്ഷയ ആറുമണിയോടെ മുകളിലെ മുറിയിലേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ മുറിയില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനല്‍ കമ്പില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിലവില്‍ മൃതദേഹം എടപ്പാളിലെ മോര്‍ച്ചറിയിലാണ്. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Read More » -
Local
ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് അന്തരിച്ചു
ചങ്ങനാശ്ശേരി: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് ഗ്രേസി മാർക്കോസ്(68) അന്തരിച്ചു. ഭർത്താവ്: ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പിൽ കെ.ടി മാർക്കോസ്. അഞ്ജുവിന് പുറമെ അജിത്ത് മാർക്കോസ് എന്നൊരു മകനും ഉണ്ട്. സംസ്‌കാരം നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
Read More » -
India
വ്യാജ പ്രചരണവുമായി വീണ്ടും സംഘപരിവാർ
ന്യൂഡൽഹി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. സോണിയാ ഗാന്ധിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്ന മൻമോഹൻ സിംഗ് എന്ന തലക്കെട്ടോടെയാണ് പ്രചാരണം. ‘നെഹ്രു കുടുംബം എത്രമാത്രം അധപതിച്ചുവെന്ന് ഈ ചിത്രം പറയും’- ഈ ക്യാപ്ഷനും ചിത്രത്തിനൊപ്പം നൽകിയിട്ടുണ്ട്.മൻമോഹൻ സിംഗ് സോണിയാ ഗാന്ധിയേക്കാൾ 14 വയസ് മുതിർന്നതാണെന്നും എന്നിട്ടും കാല് തൊടേണ്ടി വന്നുവെന്നും പ്രചാരണത്തിൽ പറയുന്നു. എന്നാൽ സംഭവം വ്യാജമാണ്. ചിത്രത്തിൽ കാണുന്ന വ്യക്തി മൻമോഹൻ സിംഗല്ല. ഗൂഗിൾ റിവേഴ്‌സ് ഇമേജ് സർച്ച് വച്ച് തിരഞ്ഞാൽ യഥാർത്ഥ ഫോട്ടോ കാണാൻ സാധിക്കും. നവംബർ 19, 2011 നാണ് ഈ ഫോട്ടോ ഇന്ത്യാ ടുഡേ പ്രതിനിധി എടുക്കുന്നത്. ചിത്രത്തിലുള്ള ടർബൻ ധാരിയായ വ്യക്തി കോൺഗ്രസ് അംഗമാണ്.അല്ലാതെ പ്രചാരണത്തിന് പറയുന്നത് പോലെ മൻമോഹൻ സിംഗ് അല്ല.
Read More » -
Local
ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡും ആധുനിക നിലവാരത്തിലേക്ക്
കോട്ടയം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡും ആധുനിക നിലവാരത്തിലേക്ക്.പാലാ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന റോഡിന്റെ പ്രവൃത്തികൾ അതിവേഗം പുരോഗമിച്ച് വരികയാണ്. 1119 .63 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവ്യത്തികൾ പുരോഗമിക്കുന്നത്. 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ഉപരിതലത്തോടെ നവീകരിക്കുന്ന ഈ പ്രവർത്തിയുടെ കലുങ്കുകൾ ഉൾപ്പടെ ബിഎം പ്രവർത്തികൾ പൂർത്തീകരിച്ചു. അനുബന്ധ പ്രവർത്തികൾ നടന്നു വരികയാണ്. തകർന്നുകിടന്ന ഈരാറ്റുപേട്ട – വാഗമണ് – പീരുമേട് റോഡ് ഗതാഗതയോഗ്യമായി കഴിഞ്ഞ ദിവസം തുറന്നുകൊടുത്തിരുന്നു. 38 ദിവസം കൊണ്ട് 23 കി. മീ ടാറിംഗ് പ്രവൃത്തി പൂർത്തിയാക്കിയാണ് പന്ത്രണ്ട് വർഷത്തോളമായി നിലനിന്ന പ്രശ്നത്തിന് പരിഹാരം കണ്ടത്.
Read More »