Month: March 2023
-
Kerala
18 കാരിയായ കോളജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ, ഇന്ന് രാത്രി 7 ന് എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം
എടപ്പാൾ: കുറ്റിപ്പാലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂടലൂർ സ്വദേശിനിയും ഡിഗ്രി വിദ്യാർഥിനിയുമായ അക്ഷയ (18) ആണ് മരണപ്പെട്ടത്. ഇന്ന് (ബുധൻ) രാത്രി ഏഴുമണിയോടെയാണ് സംഭവം. വിദ്യാഭ്യാസത്തിനായി കുറ്റിപ്പാലയിലെ അമ്മായിയുടെ വീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. കോളജിൽനിന്ന് തിരികെ എത്തിയ വിദ്യാർത്ഥിനി ആറുമണിയോടെ മുകളിലെ റൂമിൽ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ റൂമിൽ ചെന്ന് പരിശോധിച്ചപ്പോഴാണ് ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂടല്ലൂർ സ്വദേശി കൊടക്കാട്ട് വളപ്പിൽ ഉണ്ണികൃഷ്ണന്റെയും ഷീബയുടെയും മക്കളാണ് മരണപ്പെട്ട അക്ഷയ. നിലവിൽ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read More » -
India
കർണാടകയിൽ തകിടം മറിയും; കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി – സി വോട്ടർ പ്രവചനം
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്ന് എബിപി – സി വോട്ടർ പ്രവചനം. ബിജെപിയെ ഞെട്ടിച്ച് കൊണ്ട് കോൺഗ്രസ് 115 മുതല്‍ 127 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ ഫലം. ബിജെപി 68 മുതല്‍ 80 സീറ്റകളിലേക്ക് ഒതുങ്ങും. മറ്റൊരു സുപ്രധാന പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകളിലാണ് വിജയം നേടിയേക്കുക. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്ന് പ്രവചനമുണ്ട്. സംസ്ഥാനത്ത് 40 ശതമാനം വോട്ട് നേടാനാണ് കോണ്‍ഗ്രസിന് സാധിക്കുക. ബിജെപിക്ക് 35 ശതമാനവും ജെഡിഎസിന് 18 ശതമാനവും വോട്ട് ലഭിക്കും. മറ്റുള്ളവര്‍ ഏഴ് ശതമാനം വോട്ട് നേടുമെന്നും സര്‍വ്വേ ഫലം വ്യക്തംമാക്കുന്നു. മുഖ്യമന്ത്രിയായി 39 ശതമാനം പേരും സിദ്ധരാമയ്യയെയാണ് തെരഞ്ഞെടുത്തത്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയാകുന്നതിനെ 31 ശതമാനം പേർ പിന്തുണച്ചപ്പോള്‍ ഡി കെ ശിവകുമാറിനെ മൂന്ന് ശതമാനം പേർ മാത്രമാണ് പിന്തുണച്ചത്. അതേസമയം, തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ഇനിയൊരു സഖ്യത്തിനില്ലെന്നുറപ്പിച്ച് പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസും…
Read More » -
Health
എന്തുകൊണ്ട് പുതിനയില കഴിക്കണം ?
ഡയറ്റില്‍ അഥവാ ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധയുണ്ടെങ്കില്‍ തന്നെ ഒരു പരിധി വരെ നമുക്ക് ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധിക്കാവുന്നതേയുള്ളൂ. ഭക്ഷണത്തിലൂടെ പല അവശ്യഘടകങ്ങളും നാം നേടുന്നുണ്ട്. ഇവയെല്ലാം തന്നെ ശരീരത്തിന്‍റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്രദവുമാകുന്നു. ഇങ്ങനെ ഉപയോഗം വരുന്ന അവശ്യഘടകങ്ങളില്‍ കുറവ് സംഭവിക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമെല്ലാം നിത്യജീവിതത്തില്‍ നമ്മെ വേട്ടയാടിത്തുടങ്ങും. ഇവിടെയിപ്പോള്‍ പരമ്പരാഗതമായിത്തന്നെ ഒരു ഔഷധമെന്ന നിലയില്‍ കണക്കാക്കപ്പെടുന്ന പുതിനയിലയുടെ ചില ഗുണങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്. ചായയിലും ജ്യൂസിലും സലാഡുകളിലും മറ്റ് പല വിഭവങ്ങളിലുമെല്ലാം ചേര്‍ത്ത് പുതിനയില നാം കഴിക്കാറുണ്ട്. എന്താണ് ഇത് കഴിക്കുന്നത് കൊണ്ട് നമുക്കുണ്ടാകുന്ന മാറ്റങ്ങള്‍? അറിയാം… സ്ട്രെസ് അകറ്റാൻ മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടാത്തവര്‍ ഇന്ന് വിരളമായിരിക്കും. വീട്ടില്‍ നിന്നോ ജോലിസ്ഥലത്ത് നിന്നോ എല്ലാമായി ഏതെങ്കിലും വിധേന മാനസികസമ്മര്‍ദ്ദം നേരിടുന്നവരാണ് അധികപേരും. ഈ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അഥവാ സ്ട്രെസില്‍ നിന്ന് നമ്മെ അകറ്റാൻ പുതിനയില സഹായിക്കുന്നു. രക്തത്തിലെ ‘കോര്‍ട്ടിസോള്‍’ നില നിയന്ത്രിച്ചുകൊണ്ടാണ് പുതിനയില സ്ട്രെസ് നിയന്ത്രിക്കുന്നത്. നമുക്ക്…
Read More » -
Kerala
സംസ്ഥാനത്ത് ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില, മറ്റ് പഴവർഗങ്ങൾക്കും വില കുതിച്ചുയരുന്നു
സംസ്ഥാനത്ത് ചെറുനാരങ്ങയ്ക്ക് പൊള്ളുന്ന വില. കിലോയ്ക്ക് 160-170 രൂപയാണ് നിലവിലെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. വേനൽക്കാലത്ത് നാരങ്ങാ വെള്ളത്തിനും നാരങ്ങാ സോഡയ്ക്കും ആവശ്യകാർ ഏറെയാണ്. വേനലിൽ ചെറുനാരങ്ങ വില കുതിച്ചുരാറുണ്ടെങ്കിലും ഇത്തവണ അത് നേരത്തെയാണ്. നാരങ്ങയ്ക്ക് പുറമെ, തണ്ണിമത്തനും മറ്റ് പഴവർഗങ്ങൾക്കും വില കൂടുന്നുണ്ട്. ഒരു കിലോ തണ്ണിമത്തന് വില 40 രൂപയാണ്. ഓറഞ്ച് ഒരു കിലോയ്ക്ക് 100 രൂപയാണ് വില. റമദാൻ കൂടി എത്തിയാൽ നാരങ്ങയുടെ വില കിലോയ്ക്ക് 250 മുതൽ 300 രൂപ വരെ കൂടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്.
Read More » -
Kerala
കെടിയു താൽക്കാലിക വി.സി. നിയമനത്തിന് മൂന്ന് അംഗ പാനൽ ഗവർണർക്ക് നല്‍കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കെടിയു താൽക്കാലിക വി സി നിയമനത്തിന് മൂന്ന് അംഗ പാനൽ ഗവർണർക്ക് നൽകി സംസ്ഥാന സർക്കാർ. ഡിജിറ്റൽ വി സി സജി ഗോപി നാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫസർ അബ്ദുൽ നസീർ എന്നിവരാണ് സർക്കാർ നൽകിയ പട്ടികയിലുള്ളത്. സിസ തോമസ് മറ്റന്നാൾ വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. കെടിയു താൽക്കാലിക വി സി നിയമനത്തിൽ സർക്കാരിന് വഴങ്ങിയ ഗവർണർ സർക്കാരിന് താൽപര്യമുള്ളവരുടെ പേരുകൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു. വൻ പോരാണ് കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നടന്നത്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31 ന് തീരാൻ ഇരിക്കേയാണ് രാജ്ഭവൻ കടും പിടുത്തം വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. ഒന്നുകിൽ സജി ഗോപിനാഥിന്…
Read More » -
Local
നാടക നടത്തവും പാട്ടും വരയും തലശ്ശേരിയിൽ
തലശ്ശേരിയിൽ നാടകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാടക് തലശ്ശേരി മേഖലാ കമ്മിറ്റി, ശ്യാമ തലശ്ശേരി, തലശ്ശേരി ആർട്സ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌കൂൾ പരിസരത്തുനിന്ന് തുടങ്ങിയ നാടകനടത്തത്തിൽ നാടകവേഷമണിഞ്ഞ് ധാരാളം നടീനടൻമാരും പങ്കെടുത്തു. നാടകനടത്തം കസ്റ്റംസ് റോഡിൽ ആർട്‌സ് സൊസൈറ്റി പരിസരത്ത് സമാപിച്ചു. പവി കോയ്യോട് പാട്ടും വരയും വിജേഷ് കോഴിക്കോടിന്റെ നേതൃത്വത്തിൽ നാടകപ്പാട്ടും നാടകവും അവതരിപ്പിച്ചു. നാടക് മേഖലാ സെക്രട്ടറി വിനോദ് നാരോത്ത് നാടകദിനസന്ദേശം നൽകി. ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷനായി. എൻ. ശശിധരൻ, ഡോ. ടി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ മൊകേരിയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘എന്നുടലെൻ മാനിഫെസ്റ്റോ’ രാമചന്ദ്രന്റെ ഭാര്യ ഉഷയ്ക്ക് നൽകി സതീഷ്ബാബു പ്രകാശനം ചെയ്തു. എൻ. ശശിധരന്റെ ‘അടുക്കള’ മൂന്നാം പതിപ്പ് ദിവ്യ റിനേഷിന് നൽകി സന്തോഷ് മാനിച്ചേരിയും എൻ. ശശിധരന്റെ നാടകങ്ങൾ വി.കെ. പ്രഭാകരൻ, രാജൻ ചെറുവാട്ടിനും എൻ. ശശിധരന്റെ ‘വാക്കിൽ ചരിത്രം’ പുസ്തകം റീനക്ക്…
Read More » -
Careers
ദുബൈയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും ബൈക്ക് റൈഡര്‍മാര്‍ക്കും തൊഴില്‍ അവസരം; 2500 ദിര്‍ഹം ശമ്പളവും കമ്മീഷനും
ദുബൈ: ദുബൈ ടാക്സിയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും ബൈക്ക് റൈഡര്‍മാര്‍ക്കും തൊഴില്‍ അവസരം. ഡ്രൈവര്‍മാര്‍ക്ക് 2500 ദിര്‍ഹം ശമ്പളവും കമ്മീഷനുമാണ് ലഭിക്കുക. 23 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ള എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷ നല്‍കാം. അപേക്ഷകര്‍ക്ക് യുഎഇ, ജിസിസി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ടാക്സി ഡ്രൈവര്‍ ജോലിക്ക് നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. 2000 മുതല്‍ 2500 ദിര്‍ഹം വരെയുള്ള പ്രതിമാസ ശമ്പളത്തിന് പുറമെ ആരോഗ്യ ഇന്‍ഷുറന്‍സും താമസ സൗകര്യവും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. മാര്‍ച്ച് 31ന് ദുബൈ, M-11, അബു ഹൈല്‍ സെന്ററിലെ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസില്‍ അഭിമുഖം നടക്കും. രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെയാണ് അഭിമുഖം. താത്പര്യമുള്ളവര്‍ താമസ വിസ, യുഎഇ നാഷണല്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്‍പോര്‍ട്ട്, ബയോഡേറ്റ, വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകള്‍ എന്നിവ സഹിതമാണ് എത്തേണ്ടത്. ബൈക്ക് റൈഡര്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് മോട്ടോര്‍ബൈക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. ഓരോ ഡെലിവറിക്കും…
Read More » -
രാഹുലിനെ അയോഗ്യനാക്കിയത് നിയമപരമായ വിഷയമെന്ന് അമിത് ഷാ
ദില്ലി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിരപരാധിയെങ്കിൽ നിയമം നിങ്ങളെ വിട്ടയക്കും. നിയമപരമായ പ്രശ്നത്തിൽ ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ല എന്നും ഷാ പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയതിൽ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം പ്രതിപക്ഷം നടത്തുന്നത്. അതേസമയം കർണാടകത്തിൽ ഉറച്ച സർക്കാറുണ്ടാക്കും എന്നും അമിത് ഷാ പറഞ്ഞു. യെദിയൂരപ്പയുടെ സീനിയോരിറ്റി ബിജെപിയിലാരും ചോദ്യം ചെയ്തിട്ടില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ദമെന്നും അമിത് ഷാ പറഞ്ഞു. കർണാടകത്തിൽ പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസ് പയറ്റിയത്, തങ്ങൾ അത് തിരുത്തിയെന്നും ഷാ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പടുത്തിരിക്കുന്ന കർണാടകയിൽ കോൺഗ്രസ് ഭരണം നേടുമെന്നാണ് എബിപി സി വോട്ടർ പ്രവചനം വ്യക്തമാക്കുന്നത്. 224 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 115 മുതൽ 127 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 68 മുതൽ 80 സീറ്റ് വരെ കിട്ടാം. ജെഡിഎസിന് 23 മുതൽ 35 വരെ സീറ്റും മറ്റുള്ളവർക്ക് 0…
Read More » -
Kerala
ശ്രീനാരായണ ഗുരു ഉയർത്തിയ വിശ്വസാഹോദര്യത്തിന്റെ കാഹളം ഉച്ചത്തിൽ മുഴങ്ങിയ സ്ഥലമാണ് വൈക്കമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
വൈക്കം: ശ്രീനാരായണ ഗുരുദേവൻ ഉയർത്തിയ വിശ്വസാഹോദര്യത്തിന്റെ കാഹളം ഉച്ചത്തിൽ മുഴങ്ങിയ സ്ഥലമാണ് വൈക്കമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ശിവഗിരി മഠത്തിന്റേയും ഗുരുധർമ്മ പ്രചരണ സഭയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷപരിപാടികളുടെ കേന്ദ്രതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രബുദ്ധ തിരുവിതാംകൂറിന്റെ മഹത്തരമായ വിപ്ലവമായിരുന്നു വൈക്കം സത്യഗ്രഹം. സാംസ്കാരിക കേരളത്തിന്റെ തിരുനെറ്റിയിലെ തിലകക്കുറിയായി അത് മാറി. കേരളത്തിലെ ജാതിവ്യവസ്ഥിതിക്കെതിരെ സധൈര്യം പോരാടിയ ശ്രീനാരായണഗുരുവിന്റെ പ്രചോദനമുൾക്കൊണ്ട് ടി.കെ.മാധവൻ മഹാത്മാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അയിത്തോച്ചാടന സന്ദേശത്തിന്റെ വിത്തുപാകാൻ ഇടയാക്കി. ജാതിമത ഭേദമില്ലാതെ മനുഷ്യൻ സോദരത്വേന ജീവിക്കണമെന്ന ഗുരു സന്ദേശം പ്രാവർത്തികമാക്കിയ സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തുന്ന പലതും വർത്തമാനകാലത്ത് സംഭവിക്കുന്നത് തിരിച്ചറിയണമെന്നും സമൂഹം ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും സമ്മേളനത്തിൽ സ്വാഗതം പറഞ്ഞ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ…
Read More » -
Local
മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് ബന്ധുക്കളായ രണ്ടുപേര്‍ മരിച്ചു
മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തിൽ സുനിൽ (45), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ ഷിബു(43) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചേകാല്‍ മണിയോടെ മുണ്ടക്കയം കാപ്പിലാമൂടില്‍ ആണ് സംഭവം. മുണ്ടക്കയം പഞ്ചായത്ത് 12-ാം വാര്‍ഡിലെ താമസക്കാരാണ് ഇവർ. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെയാണ് ഇരുവർക്കും ഇടിമിന്നലേറ്റത്. തത്ക്ഷണം ഇരുവരും ബോധരഹിതരായി. അവിടെ വച്ച് തന്നെ ഇരുവര്‍ക്കും മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.
Read More »