KeralaNEWS

അരിക്കൊമ്പനെ പിടിക്കാത്തതില്‍ പ്രതിഷേധം; ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളില്‍ വ്യാഴാഴ്ച ജനകീയ ഹര്‍ത്താല്‍. ചിന്നക്കനാല്‍, ശാന്തന്‍പാറ, മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ, അരിക്കൊമ്പനുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയിലെ വാദം പൂര്‍ത്തിയായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സിമന്റുപാലത്ത് കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിച്ച നാട്ടുകാരെപോലീസ് തടഞ്ഞു. പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച നാട്ടുകാര്‍ സ്ഥലത്ത് കുത്തിയിരിക്കുകയാണ്. തീരുമാനമുണ്ടാകാതെ പിരിഞ്ഞുപോകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ചിന്നക്കനാലില്‍ കുട്ടികളും അമ്മമാരും ഉള്‍പ്പെടെയുള്ളവര്‍ റോഡ് ഉപരോധിച്ചു.

Signature-ad

 

Back to top button
error: