CrimeNEWS

തൃശൂരില്‍ കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ജീപ്പില്‍ നിന്ന് ചാടി; ഗുരുതരാവസ്ഥയില്‍

തൃശൂര്‍: ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി ജീപ്പില്‍ നിന്ന് ചാടി. ആയുധവുമായി പിടികൂടിയ വലിയതുറ സ്വദേശി സനു സോണിയാണ് ജീപ്പില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

നഗരത്തില്‍ കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തുന്ന സമയത്താണ് ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. വലിയതുറ സ്വദേശിയായ മുപ്പതുകാരനാണ് പ്രതിയെന്ന് മനസിലാക്കിപ്പോള്‍ ഈസ്റ്റ് പോലീസ് വലിയതുറ സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് മനസിലായി.

തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വിയ്യൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീപ്പിന്റെ പിന്നില്‍ നിന്നും ചാടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: