CrimeNEWS

ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് എത്തി; വനിതാ ഡോക്ടര്‍ ഫ്‌ളാറ്റില്‍നിന്ന് വീണുമരിച്ച നിലയില്‍

കോഴിക്കോട്: ഫ്‌ളാറ്റിന്റെ 12 ാം നിലയില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. മാഹി സ്വദേശിയായ ഷദ റഹ്‌മത്ത് (25) ആണ് മരിച്ചത്. 12 ാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഷദ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സൂചനകളുണ്ട്.

മേയര്‍ ഭവന് സമീപമുള്ള ലിയോ പാരഡൈസ് എന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഒരു പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ഇവര്‍ ഇതിന്റെ പാര്‍ട്ടിക്കെത്തിയതായിരുന്നു. വീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നുവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. വെള്ളയില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.

Back to top button
error: