Month: March 2023

  • India

    മദർ തെരേസയുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ

    കൽക്കട്ട: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ കൽക്കട്ടയിൽ എത്തി മദർ തെരേസയുടെ കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തി. ‘ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി ഭൂമിയിൽ ജനിച്ച് അതിനുവേണ്ടി പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു മദർ തെരേസ എന്നും ആത്മീയതയിലും കാരുണ്യ പാതയിലും തന്റേതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും അതുവഴി ലോകസമാധാനത്തിന് വേണ്ടി പോരാടുകയും ചെയ്ത ഒരു അതുല്യ വനിതയായിരുന്നു മദർ തെരേസ’ എന്നും ബാവ തിരുമേനി കബറിടത്തിന് അരികിൽ നിന്ന് ഓർമ്മിപ്പിച്ചു. ‘നാം ഓരോരുത്തരും പിന്തുടരേണ്ട പാതയാണ് ആ മഹത് വ്യക്തിത്വം കാണിച്ചുതന്നത് അതിലൂടെ ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കണ’മെന്നും ബാവ തിരുമേനി പ്രത്യാശ പ്രകടിപ്പിച്ചു. കൽക്കട്ട കത്തീഡ്രൽൻറെ 75 – മത് വാർഷീകത്തിനു നേതൃത്വം നൽകാൻ കൽക്കട്ടയിലെത്തിയതായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ. മിഷനറീസ് ഓഫ് ചാരിറ്റീസ് ലെ സിസ്റ്റർസ് പരിശുദ്ധ കാതോലിക്ക ബാവായെ സ്വീകരിച്ച്…

    Read More »
  • Kerala

    തനിക്ക് ശ്വസിക്കാനാവുന്നില്ലെന്ന് വിനയ് ഫോര്‍ട്ട്, മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കാൻ പൃഥ്വിരാജ്

        ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം പുകഞ്ഞെരിയുന്ന ചിത്രം പങ്കുവച്ച് നടന്‍ വിനയ് ഫോര്‍ട്ട് പ്രതികരിച്ചു. ‘എനിക്ക് ശ്വസിക്കാനാവുന്നില്ല’ എന്ന് എഴുതിയ മാസ്‌ക് ധരിച്ചുള്ള പ്രൊഫൈല്‍ ചിത്രം താരം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ നടന്‍ ഉണ്ണി മുകുന്ദനും ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ, ഏവരും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് പറയുന്നു നടന്‍ പൃഥ്വിരാജ്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് നടന്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം കുറിച്ചത്. ബ്രഹ്‌മപുരം മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഉയരുന്ന പുക കൊച്ചിയിലെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മാലിന്യക്കൂമ്പാരത്തില്‍ പടര്‍ന്ന തീ അണക്കാന്‍ സാധിച്ചെങ്കിലും, പുക ഉയരുന്നത് തടയാനായിട്ടില്ല. ബ്രഹ്‌മപുരത്തെ സാഹചര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ പ്രത്യേക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി ചികിത്സ ഉറപ്പാക്കും. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന്…

    Read More »
  • LIFE

    സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച വീഡിയോ പുറത്തുവിട്ട് കുടുംബം; നിരവധി വീഡിയോകള്‍ ഇനിയും പബ്ലിഷ് ചെയ്യാനുണ്ടെന്ന് സഹോദരൻ

    നടിയും അവതാരകയുമായ സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച നിരവധി വീഡിയോകൾ ഇനിയും പബ്ലിഷ് ചെയ്യാൻ ബാക്കിയുണ്ടെന്ന് സഹോദരൻ എബി സുരേഷ് അടുത്തിടെ അറിയിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകൾ അപ്‍ലോഡ് ചെയ്യണം എന്ന് സുബി സുരേഷ് പറയുമായിരുന്നുവെന്നും എബി വ്യക്തമാക്കിയിരുന്നു. സുബി സുരേഷ് എടുത്തുവെച്ച ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. രണ്ട് മാസങ്ങൾക്ക് മുമ്പ് എടുത്ത വീഡിയോയാണെന്ന് പറഞ്ഞാണ് ഇപ്പോൾ പബ്ലിഷ് ചെയ്‍തിരിക്കുന്നത്. സുബി സുരേഷിനെ സഹായിച്ചവർക്ക് നന്ദി അറിയിച്ച് അടുത്തിടെ സഹോദരൻ എബി സുരേഷ് എത്തിയിരുന്നു. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവർക്ക് വേണ്ടി പ്രാർഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ് എന്നായിരുന്നു എബി സുരേഷ് വീഡിയോയിൽ വ്യക്തമാക്കിയത്. ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും അതുപോലെ ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നേഴ്‍സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു. കരൾമാറ്റ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി ഞങ്ങൾ കഷ്‍ടപ്പെട്ടപ്പോൾ അതിന്റെ പേപ്പർ…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താന്‍ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ല: എം.വി. ഗോവിന്ദന്‍

    കോട്ടയം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോട്ടയത്തെത്തിയ ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയമാണ്. അതൊന്നും ഗുരുതരമായതല്ല. തന്നെ പോലും അറിയാത്ത ആള്‍ തന്നെ കുറിച്ച് പറഞ്ഞു എന്നാണല്ലോ പറഞ്ഞത്. സത്യസന്ധമായ കാര്യങ്ങള്‍ ആര് മൂടിവെച്ചാലും പുറത്ത് വരും. ‘മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂവെന്ന് പിണറായി നേരത്തെ പറഞ്ഞതാണ്. അത് ശരിയാണ്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണികളുണ്ട്. മാനനഷ്ടം കൊടുക്കലല്ല പണി. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താന്‍ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ല. ആ ഉറപ്പുണ്ട്’ നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത്…

    Read More »
  • Kerala

    ഓർത്തഡോക്സ് – യാക്കോബായ സ​ഭാ തർക്കം: ആരെയും ശത്രുപക്ഷത്ത് നിർത്തില്ല, ചർച്ച നടത്തി സർക്കാർ തീരുമാനം എടുക്കും; സമാധാനം നിലനിർത്താൻ വേണ്ടത് ചെയ്യുമെന്നും എം.വി. ഗോവിന്ദന്‍

    കോട്ടയം: ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ പ്രശ്നപരിഹാര നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോട്ടയത്തെത്തിയ ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിയടക്കം പരിശോധിച്ച് മുന്നോട്ട് പോകും. നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ചർച്ച നടത്തി സർക്കാർ തീരുമാനം എടുക്കും. ആരെയും ശത്രുപക്ഷത്ത് നിർത്തില്ല. ആരെയും മിത്രമെന്ന നിലയിൽ കണ്ടും കൈകാര്യം ചെയ്യില്ല. സമാധാനം നിലനിറുത്താൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാ​ഗമായുള്ള സംവാദ സദസിൽ യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ ​ഗീവർ​ഗീസ് മോർ കൂറീലോസ് ഇന്ന് പങ്കെടുത്തു. ഒരു നൂറ്റാണ്ട് പഴക്കമുള്ള മലങ്കര സഭാ തർക്കം ഒരു സാമൂഹ്യ പ്രശ്നമായി മാറിയ സാഹചര്യത്തിൽ, പ്രശ്നങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ നിയമനിർമ്മാണം എന്ന ശാശ്വത പരിഹാരം നടപ്പാക്കുവാൻ ആർജ്ജവം ഉള്ള ഒരു സർക്കാരും മുഖ്യമന്ത്രിയും ആവശ്യമായിരുന്നു. ചരിത്ര പ്രാധാന്യമുള്ള ആ നിർണ്ണായക തീരുമാനമെടുത്ത പിണറായി വിജയൻ…

    Read More »
  • India

    അടിച്ച് ഫിറ്റായി മണ്ഡപത്തില്‍ ഉറങ്ങി വീണ് വരന്‍; വിവാഹത്തില്‍ പിന്മാറിയ വധു കേസും കൊടുത്തു

    ഗുവാഹത്തി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ മദ്യപിച്ച ലക്കുകെട്ട് ഉറങ്ങിപ്പോയ വരനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി വധു. കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് പോലും സാധിക്കാതെ മണ്ഡപത്തില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്. അസമിലെ നല്ലബാരിയിലാണ് സംഭവം. വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു മുഹൂര്‍ത്തം. കാര്‍മ്മികനും ബന്ധുക്കളും വിളിച്ചിട്ടും വരന്‍ ഉണരാതെ വരികയും മദ്യത്തിന്റെ മണം മണ്ഡപത്തില്‍ വ്യാപിക്കുകയും ചെയ്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ വധു, യുവാവില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയും ഫയല്‍ ചെയ്തു. വരനും ബന്ധുക്കളും മദ്യപിച്ചാണ് മണ്ഡപത്തിലെത്തിയതെന്നാണ് വധുവിന്റെ കുടുംബം ആരോപിക്കുന്നത്. വരന് കാറില്‍ നിന്നിറങ്ങാന്‍ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും വരന്റെ കൂട്ടരില്‍ ഏറിയ പങ്കും മദ്യപിച്ചിരുന്നുവെന്നും വരന്റെ പിതാവ് വരനേക്കാളും ഫിറ്റായ നിലയിലായിരുന്നുവെന്നുമാണ് വധുവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്. വിവാഹം പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും വരന്‍ മണ്ഡപത്തില്‍ കിടന്നുറങ്ങിയതോടെ ഈ ശ്രമങ്ങളെല്ലാം പാഴായെന്നും ഇവര്‍ പറയുന്നു. വരന്‍ ഉറങ്ങുക കൂടി ചെയ്തതോടെ ഈ വിവാഹം നടക്കില്ലെന്ന് വധു പ്രഖ്യാപിക്കുകയായിരുന്നു.

    Read More »
  • Kerala

    ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണം; കരാര്‍ നല്‍കിയത് സിപിഎം പ്രാദേശിക നേതാവിന്റെ കമ്പനിക്ക്

    കൊച്ചി : ബ്രഹ്‌മപുരത്ത് അഴിമതി ആരോപണങ്ങള്‍ ഉയരുന്ന ജൈവമാലിന്യ സംസ്‌കരണ ടെന്‍ഡറില്‍ കഴിഞ്ഞ വര്‍ഷം കരാര്‍ ലഭിച്ചത് സിപിഎം നേതാവിന്റെ കമ്പനിക്ക്. സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ രണ്ട് പങ്കാളികളില്‍ ഒരാള്‍ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീര്‍ ബാബുവാണ്. ടെന്‍ഡറില്‍ അട്ടിമറി നടന്നു എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണവും കമ്പനി നേരിടുകയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിദിന മാലിന്യ സംസ്‌കരണത്തില്‍ ഏറ്റവും ഒടുവില്‍ കരാര്‍ നേടിയ കമ്പനി സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സാണ്. തീപിടുത്തം ഉണ്ടായ മാര്‍ച്ച് രണ്ടിനാണ് കരാര്‍ അവസാനിച്ചത്. സക്കീര്‍ ബാബു, വിവാദ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ നേതൃത്വം നല്‍കിയ സംഘടനയിലെ വൈസ് പ്രസിഡന്റ് സേവി ജോസഫ് എന്നീ രണ്ട് പേരാണ് കമ്പനി ഉടമകള്‍. കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നത് 2021 ഏപ്രില്‍ 21നാണ്. മാലിന്യ സംസ്‌കരണത്തില്‍ ഒരു മുന്‍പരിചയവും സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിനില്ല. എന്നാല്‍ ടെക്‌നോഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് കരാര്‍ സ്വന്തമാക്കിയത് മുതല്‍ അടിമുടി ദുരൂഹതകളാണ്. പ്രതിദിനം 250 ടണ്‍ മാലിന്യ…

    Read More »
  • Crime

    മലപ്പുറത്ത് 14 വയസുകാരനെ ബലമായി കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചു; 53 വയസുകാരന് 16 വര്‍ഷം തടവും പിഴയും ശിക്ഷ

    മലപ്പുറം: 14 വയസുകാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 16 വര്‍ഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുലാമന്തോള്‍ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ശരീഫ് എന്ന ഉസ്മാന്‍ ശരീഫ് ( 53) നാണ് ശിക്ഷ. കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ അതിക്രമം നടന്നത്. ഐ.പി സി 366 -പ്രകാരം രണ്ട് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കഠിന തടവും , ഐ.പി സി 37 പ്രകാരം പ്രകാരം 7 വര്‍ഷം കഠിന തടവും 30000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവും, ഐ.പി സി 34 പ്രകാരം ഒരു മാസം സാധാരണ തടവും, പോക്സോ വകുപ്പനുസരിച്ച് ഏഴ് വര്‍ഷം കഠിന…

    Read More »
  • Kerala

    കാറിലെത്തിയ യുവാവ് 4000 രൂപയുടെ ലോട്ടറി മൊത്തം വാങ്ങി; വ്യാജ നോട്ട് നല്‍കി 93 കാരിയെ പറ്റിച്ചു

    കോട്ടയം: 93 വയസുള്ള ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു. മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ തട്ടിപ്പിന് ഇരയായ വയോധികയുടെ ജീവിത മാര്‍ഗം തന്നെ ഇതോടെ നിലച്ചു പോയി. മുണ്ടക്കയം സ്വദേശിനിയായ ദേവയാനിക്കാണ് 4000 രൂപയുടെ ലോട്ടറി നഷ്ടമായത്. വയോധികയായ ഇവര്‍ ലോട്ടറി വിറ്റാണ് വര്‍ഷങ്ങളായി ഉപജീവനം നടത്തുന്നത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്. മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന്‍ കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ദേവയാനി തിരിച്ചറിഞ്ഞത്. തന്റെ കൊച്ചുമകന്റെ പ്രായമുളള ഒരു കുട്ടിയാണ് പറ്റിച്ചതെന്ന് മാത്രം ദേവയാനിയമ്മയ്ക്കറിയാം. ഭര്‍ത്താവും മക്കളും മരിച്ചു പോയ ഇവരുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമാണ് യുവാവ് ഇല്ലാതാക്കിയത്.

    Read More »
  • Kerala

    അഭിപ്രായം വിലക്കിയുള്ള കത്ത് കിട്ടിയില്ല; പാര്‍ട്ടി വേദി എവിടെ? കെ. മുരളീധരന്‍

    കോഴിക്കോട്: നേതാക്കളുടെ പരസ്യ പ്രസ്താവന വിലക്കിയുള്ള കെപിസിസിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചിലപ്പോള്‍ അഭിപ്രായം പറയേണ്ടി വരും. സേവനം ആവശ്യമില്ലെന്നു പാര്‍ട്ടി പറഞ്ഞാല്‍ പ്രവര്‍ത്തനം നിര്‍ത്താമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. അഭിപ്രായം പറയാനുള്ള പാര്‍ട്ടി വേദി എവിടെയാണു നിലവിലുള്ളത്? രാഷ്ട്രീയകാര്യ സമിതിയുടെ കാര്യം പറഞ്ഞതും എക്‌സിക്യൂട്ടീവ് വിളിക്കണമെന്നു പറഞ്ഞതുമൊക്കെ പാര്‍ട്ടി വേദിക്കായാണ്. അതില്‍ എന്താണു തെറ്റെന്നു മനസ്സിലായില്ല. കത്തു കിട്ടിയാലേ പ്രതികരിക്കാനാകൂ. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലല്ലാതെ പുറത്തുനടത്തിയെന്നു കെപിസിസിയുടെ വിമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സ്വപ്നയുടെ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും മാനനഷ്ടത്തിനു കേസ് കൊടുക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരില്‍ പിള്ളമാരില്ല. തിരുവിതാംകൂറില്‍നിന്ന് വന്നവരാകാമെന്നും ഈ പിള്ള അത്ര നല്ലതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
Back to top button
error: